ആദായനികുതി വകുപ്പ് കാണിക്കുന്നത് ശുദ്ധതെമ്മാടിത്തരം; കിഫ്ബി ആസ്ഥാനത്തെ പരിശോധനക്കെതിരെ ധനമന്ത്രി

User
0 0
Read Time:1 Minute, 33 Second

കിഫ്ബിയിലെ ആദായ നികുതി വകുപ്പിന്‍റെ പരിശോധനക്കെതിരെ ആഞ്ഞടിച്ച ധനമന്ത്രി തോമസ് ഐസക്. ആദായ നികുതി വകുപ്പ് കാണിച്ചത് ശുദ്ധ തെമ്മാടിത്തരമാണ്. കിഫ്ബിയെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള നീക്കമാണിത്, ഇതിന് ജനം തിരിച്ചടി നല്‍കുമെന്നും തോമസ് ഐസക് പ്രതികരിച്ചു. ആവശ്യപ്പെട്ട എല്ലാ രേഖകളും കൊടുത്തതാണ്. ഇനി ചോദിച്ചാലും കൊടുക്കും. പരിശോധനയെ കുറിച്ച്‌ മാധ്യമങ്ങളെ മുന്‍കൂട്ടി അറിയിച്ചുള്ള നാടകം അവസാനിപ്പിക്കണമെന്നും തോമസ് ഐസക് ആവശ്യപ്പെട്ടു.

കരാറുകാരുടെ നികുതി പണവുമായി ബന്ധപ്പെട്ടായിരുന്നു കിഫ്ബി ആസ്ഥാനത്തെ ആദായനികുതി വകുപ്പിന്‍റെ പരിശോധന. കിഫ്ബി വായ്പ വഴി പദ്ധതി നടപ്പാക്കുന്ന സ്ഥാപനങ്ങളില്‍ നിന്നും ആദായ നികുതി വകുപ്പ് നേരത്തെ വിവരങ്ങള്‍ ശേഖരിച്ചിരുന്നു. കരാറുകാരുടെ നികുതി അടവുമായി ബന്ധപ്പെട്ട പരിശോധനയുടെ ഭാഗമായാണ് ആദായ നികുതി വകുപ്പ് വിവരങ്ങള്‍ ശേഖരിക്കുന്നത്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

കരസേനയില്‍ വനിത ഉദ്യോഗസ്ഥര്‍ക്കും സ്ഥിര നിയമനം; സുപ്രീം കോടതി ഉത്തരവ്

ന്യൂഡല്‍ഹി: കരസേനയിലെ വനിതാ ഉദ്യോഗസ്ഥര്‍ക്കും സ്ഥിര കമ്മീഷന്‍ നിയമനം അനുവദിച്ച്‌ സുപ്രീം കോടതി ഉത്തരവ്. കരസേനയില്‍ വനിതകളോടുള്ള വേര്‍തിരിവിനെ ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡിന്റെ അധ്യക്ഷതയിലുള്ള ബെഞ്ച് വിമര്‍ശിച്ചു. രാജ്യത്തിന് വേണ്ടി ബഹുമതികള്‍ വാങ്ങിയവരെ സ്ഥിര കമ്മീഷന്‍ നിയമനത്തില്‍ അവഗണിക്കുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി. അറുപത് ശതമാനം ഗ്രേഡ് നേടുന്ന വനിത ഉദ്യോഗസ്ഥകള്‍ക്ക് സ്ഥിര കമ്മീഷന്‍ നിയമനത്തിന് അര്‍ഹതയുണ്ടെന്ന് സുപ്രിം കോടതി പറഞ്ഞു. മെഡിക്കല്‍ യോഗ്യതയില്‍ അടക്കം കരസേനയുടെ വ്യവസ്ഥകള്‍ കോടതി റദ്ദാക്കി. മെഡിക്കല്‍ […]

You May Like

Subscribe US Now