ആദ്യ ഡോസ് കോവിഷീല്‍ഡ്, രണ്ടാം ഡോസ് കോവാക്‌സിന്‍; യുപിയില്‍ 20 പേര്‍ക്ക് വാക്‌സിന്‍ മാറി കുത്തിവെച്ചു

User
0 0
Read Time:2 Minute, 25 Second

ഉത്തര്‍പ്രദേശിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ 20ഓളം ഗ്രാമീണര്‍ക്ക് കോവിഡ് വാക്‌സിനുകള്‍ മാറി കുത്തിവെച്ചു. ആദ്യം കോവിഷീല്‍ഡ് ഡോസ് നല്‍കിയവര്‍ക്ക് രണ്ടാം ഡോസായി കോവാക്‌സിനാണ് കുത്തിവെച്ചത്. അതേസമയം, വാക്‌സിന്‍ മാറി സ്വീകരിച്ചവര്‍ക്ക് ആരോഗ്യ പ്രശ്‌നങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന് അധികൃതരെ ഉദ്ധരിച്ച്‌ എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. ഗുരുതര വീഴ്ച പുറത്തുവന്നതിനു പിന്നാലെ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

നേപ്പാള്‍ അതിര്‍ത്തിയോടു ചേര്‍ന്ന സിദ്ധാര്‍ഥ്‌നഗര്‍ ജില്ലയിലെ ബഥ്‌നി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലാണ് സംഭവം. ഏപ്രില്‍ ആദ്യ വാരം ആദ്യ ഡോസ് സ്വീകരിച്ചവര്‍ മെയ് 14ന് രണ്ടാം ഡോസ് എടുക്കാന്‍ വന്നപ്പോഴാണ് വാക്‌സിന്‍ മാറിപ്പോയത്. ആദ്യം സ്വീകരിച്ച കോവിഷീല്‍ഡ് തന്നെയാണ് രണ്ടാം ഘട്ടത്തിലും നല്‍കുന്നതെന്നായിരുന്നു ഇവര്‍ കരുതിയത്. എന്നാല്‍ അബദ്ധം മനസിലായതോടെ പലരും ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു.

അതേസമയം, വാക്‌സിന്‍ മാറി സ്വീകരിച്ചവര്‍ക്ക് ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ലെന്ന് സിദ്ധാര്‍ഥ്‌നഗറിലെ ചീഫ് മെഡിക്കല്‍ ഓഫീസര്‍ സന്ദീപ് ചൗധരി എന്‍ഡിടിവിയോട് പ്രതികരിച്ചു. ആരോഗ്യ പ്രവര്‍ത്തകര്‍ അവരോട് സംസാരിച്ചിരുന്നു. ആര്‍ക്കും നിലവില്‍ പ്രശ്‌നങ്ങളൊന്നുമില്ല. ഒരു വാക്‌സിന്‍ തന്നെ രണ്ട് ഘട്ടത്തിലും നല്‍കണമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം. രണ്ട് വാക്‌സിനും നല്‍കണമെന്ന് പറയുന്നില്ല. ഈ സാഹചര്യത്തില്‍, വീഴ്ച വരുത്തിയവരോട് വിശദീകരണം ചോദിച്ചിട്ടുണ്ട്. ഇവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും സന്ദീപ് ചൗധരി വ്യക്തമാക്കി.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

അച്ചന്‍കോവിലാറും പമ്ബയും കരകവിഞ്ഞൊഴുകുന്നു: പത്തനംതിട്ടയില്‍ പ്രളയമുന്നറിയിപ്പ്: വീടുകളില്‍ നിന്നും മാറി താമസിക്കാന്‍ നിര്‍ദ്ദേശം

പത്തനംതിട്ട: യാസ് ചുഴലിക്കാറ്റിന്റെ ഫലമായി പത്തനംതിട്ട ജില്ലയില്‍ അതിശക്തമായ മഴ. പമ്ബ, അച്ചന്‍കോവിലാര്‍ എന്നിവിടങ്ങളിലെ ജനനിരപ്പ് അപകട നിലയ്ക്ക് മുകളില്‍ ഉയര്‍ന്നു. ഈ സാഹചര്യത്തില്‍ ജില്ലാ ഭരണകൂടം പ്രളയ മുന്നറിയിപ്പ് നല്‍കി. മലയോര മേഖലകളിലേക്കുള്ള രാത്രികാല യാത്ര ഒഴിവാക്കണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു. വെള്ളം കയറാന്‍ സാദ്ധ്യതയുള്ള മേഖലകളില്‍ താമസിക്കുന്നവര്‍ സുരക്ഷിത ഇടങ്ങളിലേക്ക് മാറി താമസിക്കണമെന്ന് ജില്ലാ ഭരണകൂടം പുറത്തിറക്കിയ ജാഗ്രതാ നിര്‍ദ്ദേശത്തില്‍ പറയുന്നു. വില്ലേജ് ഓഫീസര്‍, ഗ്രാമപഞ്ചായത്ത് അധികൃതര്‍ എന്നിവരുടെ […]

You May Like

Subscribe US Now