ആനുകൂല്യങ്ങളില്‍ നിന്ന് ആരും പുറത്ത് പോകരുത്; കൊവിഡ് മരണ നിരക്ക് പുനപരിശോധിക്കണമെന്നും വിഡി സതീശന്‍

User
0 0
Read Time:1 Minute, 51 Second

തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് മരണ നിരക്ക് പുനപരിശോധിക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഐസിഎംആറിന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശം പാലിച്ചിട്ടില്ല. ആനുകൂല്യങ്ങളില്‍ നിന്ന് ആരും പുറത്ത് പോകാന്‍ പാടില്ല. ഐസിയുവില്‍ കിടന്ന് മരിച്ചവര്‍ പോലും കൊവിഡ് പട്ടികയിലില്ല. നിരവധി കൊവിഡ് മരണങ്ങളെ ഒഴിവാക്കിയെന്നും അദ്ദേഹം പറഞ്ഞു.

അതില്‍ നാണക്കേട് വിചാരിക്കേണ്ടതില്ല. കൃത്യമായ മരണനിരക്ക് പുറത്തുവിടാന്‍ ആരോഗ്യവകുപ്പ് തയ്യാറാകണം. ഇത് സര്‍ക്കാരിന് നേരെയുള്ള വിമര്‍ശനമല്ല. മറിച്ച്‌ ഇക്കാര്യങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുക മാത്രമാണ്. കൊവിഡ് മൂലം മരിച്ചവരുടെ ആനുകൂല്യം നഷ്ടപ്പെടുത്താന്‍ പ്രതിപക്ഷം അനുവദിക്കില്ല. കൃത്യമായി ഇത് നടപ്പാക്കാന്‍ മുഖ്യമന്ത്രി ശ്രദ്ധിക്കണമന്നും സര്‍ക്കാര്‍ ദുരഭിമാനം ഒഴിവാക്കണമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഐസിഎംആര്‍, ലോകാരോഗ്യ സംഘടന എന്നിവരുടെ മാനദണ്ഡമനുസരിച്ചാണ് മരണം റിപോര്‍ട്ട് ചെയ്യുതെന്ന് ആരോഗ്യ മന്ത്രി നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.

എസ്‌എസ്‌എല്‍സി പരീക്ഷക്ക് ഗ്രേസ് മാര്‍ക്ക് ഉപേക്ഷിക്കരുതെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

ലക്ഷദ്വീപില്‍ സ്റ്റാമ്ബ് ഡ്യൂട്ടി വര്‍ധിച്ചിച്ച ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു

കൊച്ചി: പാര്‍ലമെന്റ് ഭേ​ദ​ഗതിയില്ലാതെ ലക്ഷദ്വീപില്‍ ഭൂമി കൈമാറ്റത്തിന് സ്റ്റാമ്ബ് ഡ്യൂട്ടി വര്‍ദ്ധിപ്പിച്ച അഡ്മിനിസ്ട്രേഷന്‍ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു.അമിനി ദ്വീപ് നിവാസി അഡ്വ. അവ്സാലിയുടെ ഹര്‍ജിയാണ് കോടതി പരിഗണിച്ചത്. ഹര്‍ജിയില്‍ ലക്ഷദ്വീപ്പ് ഭരണകൂടത്തിന്റെ വിശദീകരണം തേടി. ലക്ഷദ്വീപ് നിവാസികളില്‍ പുരുഷന്മാരുടെ ഉടമസ്ഥതയിലുള്ള വസ്തുവിന് ആറ് ശതമാനവും പുരുഷനും സ്ത്രീയും ഒന്നിച്ച്‌ കൂട്ട് ഉടമസ്ഥതയിലുള്ള വസ്തുവിന് ഏഴ് ശതമാനവും മറ്റുള്ളവര്‍ക്ക് എട്ട് ശതമാനവും നിശ്ചയിച്ച ഉത്തരവ് ഭരണഘടനാ വിരുദ്ധമെന്ന് വിലയിരുത്തിയാണ് കോടതി […]

You May Like

Subscribe US Now