ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു പൊലീസ് കസ്റ്റഡിയില്‍

User
0 0
Read Time:1 Minute, 17 Second

തിരുപ്പതി:  ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രിയും ടിഡിപി നേതാവുമായ ചന്ദ്രബാബു നായിഡു പൊലീസ് കസ്റ്റഡിയില്‍. തിരുപ്പതി എയര്‍പോര്‍ടില്‍ വച്ചാണ് അദ്ദേഹത്തെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. തിങ്കളാഴ്ച രാവിലെ ചിറ്റൂര്‍, തിരുപ്പതി ജില്ലകളില്‍ ജഗന്‍ മോഹന്‍ സര്‍കാരിനെതിരെയുള്ള പ്രതിഷേധ പരിപാടിയില്‍ പങ്കെടുക്കാനെത്തിയ നായിഡുവിനെ റെനിഗുണ്ട പൊലീസ് തിരുപ്പതി വിമാനത്താവളത്തിലെത്തി തടയുകയായിരുന്നു.

പരിപാടികള്‍ക്ക് പൊലീസ് നേരത്തെ അനുമതി നിഷേധിച്ചിരുന്നു. വിമാനത്താവളത്തിന് പുറത്തേക്കിറങ്ങാന്‍ ചന്ദ്രബാബു നായിഡു ശ്രമിച്ചെങ്കിലും പൊലീസ് അനുവദിച്ചില്ല. തുടര്‍ന്ന് നായിഡു വിമാനത്താവളത്തില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചു. പ്രതിഷേധം മുക്കാല്‍ മണിക്കൂറോളം നീണ്ടുനിന്നു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

റോഡ് റോളറില്‍ ബസിടിച്ച്‌ യാത്രക്കാര്‍ക്ക് പരിക്ക്

ബാലരാമപുരം: റോഡ് റോളറില്‍ കെ.എസ്.ആര്‍.ടി.സി ബസിടിച്ച്‌ ബസ് യാത്രക്കാരായ നിരവധി പേര്‍ക്ക് പരിക്ക്. ബാലരാമപുരം കൊടിനടയിലാണ് അപകടം നടന്നത്. പരിക്കേറ്റവരെ നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചു. തിരുവന്തപുരം ഭാഗത്ത് നിന്നും വരികയായിരുന്ന റോഡ് റോളറിനെ അതേ ദിശയില്‍ വന്ന കെ.എസ്.ആര്‍.ടി.സി ബസ് ഇടിക്കുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് ദേശീയപാതയില്‍ മണിക്കൂറുകളോളം ഗതാഗത തടസ്സം നേരിട്ടു. പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചില്ലെന്ന് ആരോപിച്ച്‌ സംഭവത്തില്‍ പരിക്കേറ്റവരുടെ ബന്ധുക്കളില്‍ ഒരു കുടുംബമെത്തി പ്രതിഷേധിച്ചു.

Subscribe US Now