പത്തനംതിട്ട /കോഴിക്കോട്: ആറന്മുള മണ്ഡലത്തില്‍ 233ആം നമ്ബര്‍ ബൂത്തില്‍ സി പി എം-കോണ്‍ഗ്രസ് സംഘര്‍ഷം. പോളിംഗ് ബൂത്തിന് മുന്നില്‍ സി പി എം ഏജന്റ് എല്‍ ഡി എഫ് ചിഹ്നമുളള കൊടിയുമായി നിന്നതിനെ തുടര്‍ന്നാണ് തര്‍ക്കമുണ്ടായത്. ഇത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചോദ്യം ചെയ്തതോടെ പ്രശ്നം സംഘര്‍ഷത്തിലേക്കെത്തുകയും ഇരുകൂട്ടരും തമ്മില്‍ ഉന്തും തളളുമുണ്ടാവുകയുമായിരുന്നു.
നാദാപുരത്ത് കളളവോട്ട് ആരോപണവുമായി യു ഡി എഫ് സ്ഥാനാര്‍ത്ഥി പ്രവീണ്‍ കുമാര്‍ രംഗത്തെത്തി. പത്താം നമ്ബര്‍ ബൂത്തിലെ 286ആം ക്രമനമ്ബറിലുളള ആയിഷയുടെ വോട്ടാണ് മറ്റൊരാള്‍ ചെയ്തതായി ആരോപണം ഉയര്‍ന്നിരിക്കുന്നത്. കളളവോട്ട് നടന്നെന്ന് കാണിച്ച് പ്രവീണ്‍ കുമാര്‍ ജില്ലാ കളക്ടര്‍ക്ക് പരാതി നല്കി.
മണ്ഡലത്തിലെ വിവിധ ബൂത്തുകളില്‍ താന്‍ സന്ദര്‍ശനം നടത്തിയെന്നും എന്നാല്‍ ചില ബൂത്തുകളില്‍ തന്നെ സി പി എം പ്രവര്‍ത്തകര്‍ തടഞ്ഞെന്നും പ്രവീണ്‍ കുമാര്‍ ആരോപിക്കുന്നു. തിരഞ്ഞെടുപ്പ് ചട്ടപ്രകാരം ബൂത്തുകളില്‍ എത്തി തിരഞ്ഞെടുപ്പ് നടപടികള്‍ സുതാര്യമായി നടക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ സ്ഥാനാര്‍ത്ഥിക്ക് അവകാശമുണ്ടെന്ന കാര്യവും പ്രവീണ്‍ ചൂണ്ടിക്കാണിക്കുന്നു. നാദാപുരത്ത് ആറായിരത്തിലേറെ ഇരട്ടവോട്ടുകളുണ്ടെന്ന് നേരത്തെ യു ഡി എഫ് ആരോപിച്ചിരുന്നു.
കണ്ണൂരിലെ ആന്തൂരിലും യു ഡി എഫ് സ്ഥാനാര്‍ത്ഥിയെ തടഞ്ഞതായി പരാതി ഉയര്‍ന്നിട്ടുണ്ട്. 177ആം നമ്ബര്‍ ബൂത്തിലാണ് യു ഡി എഫ് സ്ഥാനാര്‍ത്ഥിയെ എല്‍ ഡി എഫ് പ്രവര്‍ത്തകര്‍ തടഞ്ഞതായി ആരോപണം ഉയര്‍ന്നിരിക്കുന്നത്.