ആലപ്പുഴയില്‍ രാത്രി വീടാക്രമിച്ച്‌ യുവതിയെ തട്ടിക്കൊണ്ടുപോയി; പിന്നില്‍ സ്വര്‍ണക്കടത്ത് സംഘമെന്ന് പോലീസ്

User
0 0
Read Time:1 Minute, 52 Second

ആലപ്പുഴ: ആലപ്പുഴ മാന്നാറില്‍ യുവതിയെ വീടാക്രമിച്ച്‌ തട്ടിക്കൊണ്ടുപോയി. കൊരട്ടിക്കാട് സ്വദേശിനി ബിന്ദുവിനെയാണ് രാത്രി രണ്ട് മണിയോടെ അജ്ഞാതസംഘം തട്ടിക്കൊണ്ടു പോയത്. നാല് ദിവസം മുന്‍പാണ് ബിന്ദു വിദേശത്ത്് നിന്ന് എത്തിയത്. സ്വര്‍ണക്കടത്ത് സംഘമാണ് സംഭവത്തിന് പിന്നിലെന്നും ഇത്തരം ചില ഇടപാടുകളുമായി ബന്ധപ്പെട്ട് ബിന്ദുവുമായി തര്‍ക്കം നിലനിന്നിരുന്നതായി വിവരം ലഭിച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.

ആക്രമണത്തില്‍ വീട്ടുകാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഒരാഴ്ച മുന്‍പ് വിദേശത്ത് നിന്ന് പുറപ്പെട്ട ബിന്ദു നാല് ദിവസം മുന്‍പാണ് വീട്ടിലെത്തിയത്. നാട്ടിലേക്ക് തിരിക്കുന്നതിന് മുന്‍പ് തന്നെ സ്വര്‍ണ ഇടപാടുമായി ബന്ധപ്പെട്ട് ചില തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നതായി പോലീസ് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ചില ഫോണ്‍ സംഭാഷണങ്ങളും ഉണ്ടായി.

വീട്ടിലെത്തിയപ്പോള്‍ മുതല്‍ ബിന്ദുവിനെ ചിലര്‍ നിരീക്ഷിക്കുന്നുണ്ടായിരുന്നുവെന്നും അതില്‍ ചിലര്‍ വീട്ടില്‍ എത്തിയിരുന്നതായും ബന്ധുക്കളും പോലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

ആഴക്കടല്‍ മത്സ്യബന്ധന വിവാദം: ഫിഷറീസ് മന്ത്രി ആ സ്ഥാനത്തിരിക്കാന്‍ യോഗ്യയല്ലെന്ന് ശോഭാ സുരേന്ദ്രന്‍

തിരുവനന്തപുരം: ആഴക്കടല്‍ മത്സ്യബന്ധന വിവാദത്തില്‍ സംസ്ഥാന സര്‍ക്കാരിന് എതിരെ ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം ശോഭാ സുരേന്ദ്രന്‍. ഫിഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ ആ സ്ഥാനത്ത് ഇരിക്കാന്‍ യോഗ്യ അല്ലെന്ന് ശോഭാ സുരേന്ദ്രന്‍ പ്രതികരിച്ചു. ആഴക്കടല്‍ മത്സ്യബന്ധന വിവാദത്തില്‍ ഇഎംസിസിയുമായി ഉണ്ടാക്കിയ ധാരണാപത്രം സര്‍ക്കാര്‍ പുനപരിശോധിക്കാനിരിക്കുകയാണ്. ശോഭാ സുരേന്ദ്രന്റെ ഫേസ്ബുക്ക് കുറിപ്പ്: ” തങ്ങളുടെ ആവാസവ്യവസ്ഥ നശിക്കപ്പെട്ടാല്‍ ജീവിതം ഇല്ലാതായി പോകുന്ന രണ്ടു കൂട്ടം മനുഷ്യരാണ് ആദിവാസികളും […]

Subscribe US Now