ആഴക്കടല്‍ മത്സ്യബന്ധനക്കരാര്‍: മുഖ്യമന്ത്രിയും ചെന്നിത്തല‍യും തമ്മില്‍ ധാരണയില്‍, ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന പ്രതിപക്ഷ നേതാവിന്റെ ആവശ്യം പുകമറ

User
0 0
Read Time:1 Minute, 56 Second

കൊച്ചി : ആഴക്കടല്‍ മത്സ്യബന്ധന കരാറുമായി ബന്ധപ്പെട്ട് ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആവശ്യം പുകമറ. മുഖ്യമന്ത്രി പിണറായി വിജയനും രമേശ് ചെന്നിത്തലയും തമ്മിലുള്ള ധാരണയിലാണ് ജുഡീഷ്യല്‍ അന്വേഷണത്തിനായി ആവശ്യം ഉന്നയിക്കുന്നതെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍.

വിഷയത്തില്‍ ജുഡീഷ്യല്‍ അന്വേഷണമല്ല പോലീസ് അന്വേഷണമാണ് വേണ്ടത്. എന്തുകൊണ്ടാണ് പ്രചിപക്ഷ നേതാവ് പോലീസ് അന്വേഷണം ആവശ്യപ്പെടാതിരുന്നത്. മുഖ്യമന്ത്രിയും ചെന്നിത്തലയും തമ്മിലുള്ള ധാരണയാണ് ഇതിനു പിന്നിലെന്നും വി. മുരളീധരന്‍ ആരോപിച്ചു, അമേരിക്കയില്‍ വെച്ച്‌ മന്ത്രി മേഴ്‌സിക്കുട്ടിയമ്മയെ ഇഎംസിസി പ്രതിനിധികള്‍ കണ്ടുവെന്ന് പറയുന്നത് വഴിയില്‍ വെച്ച്‌ കണ്ടത് പോലെയാണ് പറയുന്നത്.

അതേസമയം സ്വര്‍ണ്ണക്കടത്ത് കേസില്‍ ബിജെപി- സിപിഎം ധാരണയാണെന്ന രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം അറിവില്ലായ്മ കൊണ്ടാണ്. രാഹുല്‍ ഗാന്ധി പല അബദ്ധങ്ങളും പറയും. കേരളത്തിലെ കാര്യങ്ങള്‍ രാഹുല്‍ ഗാന്ധിക്ക് ഇതുവരെ മനസ്സിലായിട്ടില്ല. അമേഠിയില്‍ പത്തുപതിനഞ്ചുകൊല്ലം പ്രതിനിധിയായി മത്സരിച്ചിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ അവിടത്തെ ജനങ്ങള്‍ അദ്ദേഹത്തെ തള്ളിയെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേര്‍ത്തു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

രാഹുല്‍ ഗാന്ധി തെക്ക് നിന്നുകൊണ്ട് വടക്കിനെതിരെ വിഷം വമിപ്പിക്കുന്നു ; ജെ.പി. നദ്ദ

ന്യൂഡല്‍ഹി : കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദ. ഐശ്വര്യ കേരള യാത്രയില്‍ രാഹുല്‍ ഗാന്ധി നടത്തിയ പരാമര്‍ശത്തിനെതിരെയാണ് അദ്ദേഹം രംഗത്തെത്തിയത്. വിഭജിച്ച്‌ ഭരിക്കാനുളള ശ്രമം നടക്കില്ല. തെക്ക് നിന്നുകൊണ്ട് വടക്കിനെതിരെ രാഹുല്‍ ഗാന്ധി വിഷം വമിപ്പിക്കുകയാണെന്നും ജെ.പി. നദ്ദ. ആരോപിച്ചു. ഐശ്വര്യകേരളയാത്രയുടെ സമാപന വേദിയില്‍ വടക്കേ ഇന്ത്യയെ കുറിച്ച്‌ കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി നടത്തിയ പരാമര്‍ശമാണ് വിമര്‍ശനത്തിന് കാരണമായത്. ’15 വര്‍ഷം […]

You May Like

Subscribe US Now