ആഴക്കടല്‍ മത്സ്യബന്ധന വിവാദം: ഫിഷറീസ് മന്ത്രി ആ സ്ഥാനത്തിരിക്കാന്‍ യോഗ്യയല്ലെന്ന് ശോഭാ സുരേന്ദ്രന്‍

User
0 0
Read Time:2 Minute, 43 Second

തിരുവനന്തപുരം: ആഴക്കടല്‍ മത്സ്യബന്ധന വിവാദത്തില്‍ സംസ്ഥാന സര്‍ക്കാരിന് എതിരെ ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം ശോഭാ സുരേന്ദ്രന്‍. ഫിഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ ആ സ്ഥാനത്ത് ഇരിക്കാന്‍ യോഗ്യ അല്ലെന്ന് ശോഭാ സുരേന്ദ്രന്‍ പ്രതികരിച്ചു. ആഴക്കടല്‍ മത്സ്യബന്ധന വിവാദത്തില്‍ ഇഎംസിസിയുമായി ഉണ്ടാക്കിയ ധാരണാപത്രം സര്‍ക്കാര്‍ പുനപരിശോധിക്കാനിരിക്കുകയാണ്.

ശോഭാ സുരേന്ദ്രന്റെ ഫേസ്ബുക്ക് കുറിപ്പ്: ” തങ്ങളുടെ ആവാസവ്യവസ്ഥ നശിക്കപ്പെട്ടാല്‍ ജീവിതം ഇല്ലാതായി പോകുന്ന രണ്ടു കൂട്ടം മനുഷ്യരാണ് ആദിവാസികളും മത്സ്യത്തൊഴിലാളികളും. അവരുടെ ആവാസവ്യവസ്ഥ സംരക്ഷിക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണ്. കേരളത്തിന്റെ ആഴക്കക്കടല്‍ അമേരിക്കന്‍ കമ്ബനിക്ക് വില്‍ക്കുകയും അതിനെ ന്യായീകരിക്കുകയും കളവു പറയുകയും ചെയ്യുന്ന സംസ്ഥാന ഫിഷറീസ് മന്ത്രി ആ സ്ഥാനത്തിരിക്കാന്‍ യോഗ്യയല്ല.

ഏക്കറു കണക്കിന് സ്ഥലവും സര്‍ക്കാര്‍ ഒപ്പിട്ട ധാരണാപത്രവുമായി ഒരു അമേരിക്കന്‍ കമ്ബനി കേരളത്തിലെ മത്സ്യത്തൊഴിലാളികളുടെ ജീവിതത്തിനുമേല്‍ വാളോങ്ങി നില്‍ക്കുന്നത് അഭിമാനിക്കാവുന്ന ഒന്നാണ് എന്ന് കരുതുന്നത്, അതു പിആര്‍ഡി വഴി പരസ്യം ചെയ്യുന്നത് എത്ര വലിയ ദ്രോഹമാണെന്നോര്‍ക്കണം.

നരസിംഹറാവു സര്‍ക്കാരിന്റെ കാലത്താണ് ആഴക്കടല്‍ മത്സ്യബന്ധനത്തിന് വിദേശ കമ്ബനികളെ രാജ്യത്ത് ക്ഷണിച്ചുവരുത്തിയത്.

ഇതൊന്നും അറിയാത്ത ആളുകളല്ല അന്ന് പാര്‍ലമെന്റില്‍ ഉണ്ടായിരുന്ന ചെന്നിത്തലയും മുല്ലപ്പള്ളി രാമചന്ദ്രനും. അതുകൊണ്ട് കോണ്‍ഗ്രസ് മത്സ്യതൊഴിലാളികളുടെ വിഷയത്തില്‍ ആരോപണമുന്നയിക്കുന്നത് ഇരുതല വാളുകൊണ്ട് ആഞ്ഞുവീശുന്നതിന് തുല്യമാണ്. ഈ വഞ്ചന തിരിച്ചറിയാന്‍ കഴിയാത്ത ജനമാണ് ഇവിടെയുള്ളത് എന്നത് വലിയ അണ്ടര്‍ എസ്റ്റിമേഷനാണ്” .

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

രണ്ടില ചിഹ്നം; സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ പി.ജെ. ജോസഫ് നല്‍കിയ അപ്പീലില്‍ ഹൈക്കോടതി വിധി ഇന്ന്

രണ്ടില ചിഹ്നത്തിനായുള്ള കേരള കോണ്‍ഗ്രസിലെ തര്‍ക്കത്തില്‍ പി.ജെ. ജോസഫ് നല്‍കിയ അപ്പീലില്‍ വിധി ഇന്ന്. ജോസ് കെ. മാണി വിഭാഗത്തിന് രണ്ടില ചിഹ്നം അനുവദിച്ച കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി ശരിവച്ച സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെയുള്ള അപ്പീലിലാണ് ഹൈക്കോടതി വിധി പറയുക. കഴിഞ്ഞ വര്‍ഷം നവംബര്‍ 20 നാണ് ജോസ് കെ. മാണി വിഭാഗത്തിന് രണ്ടില ചിഹ്നം അനുവദിച്ച തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ശരി വച്ചത്. […]

You May Like

Subscribe US Now