ആഴക്കടല്‍ മത്സ്യ ബന്ധന വിവാദം; പ്രതിപക്ഷ നേതാവ് ഇന്ന് പൂന്തുറയില്‍ സത്യാഗ്രഹം ഇരിക്കും

User
0 0
Read Time:1 Minute, 51 Second

ആഴക്കടല്‍ മത്സ്യബന്ധന വിവാദത്തില്‍ സര്‍ക്കാരിനെതിരെ പ്രതിഷേധം കടുപ്പിച്ച്‌ പ്രതിപക്ഷം. ഇതിന്റെ പശ്ചാത്തലത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്ന് പൂന്തുറയില്‍ സത്യാഗ്രഹം ഇരിക്കും. കരാറുമായി ബന്ധപ്പെട്ട് ജുഡീഷ്യല്‍ അന്വേഷണവും ഫിഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മയുടെ രാജിയും പ്രതിപക്ഷം ആവശ്യപ്പെട്ടു.

രാവിലെ 9ന് ആരംഭിച്ച സത്യാഗ്രഹം കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. മത്സ്യനയത്തില്‍ കൊണ്ടുവന്ന മാറ്റം പിന്‍വലിക്കണമെന്ന ആവശ്യം ശക്തമാക്കാനാണ് ഇന്നത്തെ സത്യാഗ്രഹ സമരം കൊണ്ട് പ്രതിപക്ഷം ലക്ഷ്യമിടുന്നത്.

ആഴക്കടല്‍ മത്സ്യ ബന്ധനവുമായി ബന്ധപ്പെട്ടുള്ള കരാറില്‍ കൂടുതല്‍ തെളിവുകള്‍ നിരത്തിയ പ്രതിപക്ഷ നേതാവ് ഫിഷറീസ് വകുപ്പ് മന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ഇന്നലെയും രംഗത്ത് വന്നിരുന്നു. പദ്ധതി തദ്ദേശ മത്സ്യത്തൊഴിലാളികളെ വഞ്ചിക്കുന്നതാണെന്നും കേരളത്തിന്റെ മത്സ്യസമ്ബത്ത് കൊള്ളയടിക്കാനുള്ള ഗൂഢാലോചനയാണ് ഇതിന് പിന്നില്‍ നടന്നതെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.

അതേസമയം, വൈകിട്ട് 4 ന് സത്യാഗ്രഹത്തിന്റെ സമാപനം എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ ഉദ്ഘാടനം ചെയ്യും.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

കോവിഡ് 19 : കേരളത്തില്‍ നിന്നുള്ളവര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി തമിഴ്‌നാടും ബംഗാളും

തമിഴ്നാട് : കേരളത്തില്‍ നിന്നുള്ളവര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി തമിഴ്‌നാടും ബംഗാളും. കേരളത്തില്‍നിന്ന് എത്തുന്നവര്‍ക്ക് തമിഴ്‌നാട് ഒരാഴ്ച ഹോം ക്വാറന്റീന്‍ നിര്‍ബന്ധമാക്കി. എന്നാല്‍ വിനോദസഞ്ചാരികള്‍ക്കു നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. ഊട്ടിയില്‍ ജില്ലാ കലക്ടര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഊട്ടിയില്‍ എത്തുന്നവര്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കൈയില്‍ നിര്‍ബന്ധമായി കരുതേണ്ടിവരും. കേരളം, മഹാരാഷ്ട്ര, തെലങ്കാന, കര്‍ണാടകം എന്നിവിടങ്ങളില്‍ നിന്നെത്തുന്നവര്‍ നിര്‍ബന്ധമായും കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കൈയില്‍ കരുതണമെന്ന് ബംഗാള്‍ നിര്‍ദേശിച്ചു. ശനിയാഴ്ച ഉച്ചയ്ക്കു […]

You May Like

Subscribe US Now