ഇനി ‘നാമൊന്ന് നമുക്ക് മൂന്ന്’; ‘രണ്ടു കുട്ടികള്‍’നയം അവസാനിപ്പിച്ച്‌ ചൈന

User
0 0
Read Time:3 Minute, 49 Second

ബീജിംഗ്: ‘രണ്ടു കുട്ടികള്‍’ എന്ന നയം അവസാനിപ്പിക്കാനൊരുങ്ങി ചൈന. ലോകത്തെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായ ചൈനയില്‍, ദമ്ബതികള്‍ക്ക് ഇപ്പോള്‍ മൂന്ന് കുട്ടികള്‍ വരെയാകാമെന്ന് ചൈനീസ് സര്‍ക്കാര്‍ വ്യക്തമാക്കി, രാജ്യത്തിന്റെ ജനനനിരക്ക് കുറയുന്ന പ്രശ്നത്തെ അഭിസംബോധന ചെയ്യാനാണ് ഭരണകക്ഷിയായ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഇത്തരമൊരു തീരുമാനമെടുത്തതെന്ന് പ്രസ്താവനയില്‍ പറയുന്നു. 1978 ല്‍ ചൈന ആദ്യമായി ഒരു കുട്ടി നയം നടപ്പിലാക്കിയത് ചൈനീസ് തീരപ്രദേശങ്ങളിലെ സാമ്ബത്തിക കുതിച്ചുചാട്ടം കമ്മ്യൂണിസ്റ്റ് നിയന്ത്രണത്തിലുള്ള രാജ്യത്ത് വലിയതോതിതുള്ള വികസന കുതിച്ചുചാട്ടത്തിന് തുടക്കമിടുമ്ബോഴായിരുന്നു. എന്നാല്‍, 2016 ജനുവരി മുതല്‍, ദമ്ബതികള്‍ക്ക് രണ്ടു കുട്ടികള്‍ വരെയാകാമെന്ന് ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി തീരുമാനിച്ചിരുന്നു.

ബീജിങില്‍ ചേര്‍ന്ന ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഏറ്റവും പുതിയ പോളിറ്റ് ബ്യൂറോ യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. പി ബി യോഗത്തില്‍ പ്രസിഡന്റും പാര്‍ട്ടി ജനറല്‍ സെക്രട്ടറിയുമായ ഷീ ജിന്‍പിംഗ അധ്യക്ഷത വഹിച്ചു. എന്നാല്‍ ഈ തീരുമാനം ‘നമ്മുടെ രാജ്യത്തിന്റെ ജനസംഖ്യാ ഘടന മെച്ചപ്പെടുത്തുന്നതിനും പ്രായമാകുന്ന ജനങ്ങളോട് സജീവമായി പ്രതികരിക്കുന്നതിന് ഒരു ദേശീയ തന്ത്രം നടപ്പിലാക്കാനും’ സഹായിക്കുമെന്ന് സി‌സി‌പി(ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി) പ്രസ്താവനയില്‍ പറയുന്നു.

അതേസമയം ചൈനയില്‍, വാര്‍ഷിക വന്ധ്യംകരണം 1983 ല്‍ 20 ദശലക്ഷമായി ഉയര്‍ന്നു, 1980 കളില്‍ പ്രതിവര്‍ഷം ശരാശരി 1.2 കോടി വന്ധ്യംകരണം രാജ്യത്ത് നടത്തിയിരുന്നു. എന്നാല്‍ 2016 മുതല്‍ 2020 വരെ, തുടര്‍ച്ചയായ നാല് വര്‍ഷമായി രാജ്യത്ത് ജനനനിരക്ക് കുറയുന്നതായി ചൈന രേഖപ്പെടുത്തി. ബീജിംഗിലെ വരാനിരിക്കുന്ന ഡെമോഗ്രാഫിക്‌സും അനുസരിച്ചും നഗരത്തില്‍ ജനസംഖ്യ കുറയുകയാണെന്നാണ് റിപ്പോര്‍ട്ട്. ഈ മാസം ആദ്യം, ചൈനയുടെ ദശകീയ സെന്‍സസിന്റെ കണ്ടെത്തലുകള്‍ പ്രകാരം 1950 കള്‍ക്കുശേഷം രാജ്യത്തെ ജനസംഖ്യ മന്ദഗതിയിലായിരുന്നു, 2020 ല്‍ ഒരു സ്ത്രീക്ക് ശരാശരി 1.3 കുട്ടികളായി ഫെര്‍ട്ടിലിറ്റി നിരക്ക് കുറഞ്ഞു. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി, 1980 കളില്‍ രാജ്യത്തിന്റെ സാമ്ബത്തിക പുനരുജ്ജീവനത്തിന്റെ തുടക്കത്തിസാണ് ചൈനയില്‍ ജനന നിയന്ത്രണ നിയമങ്ങള്‍ ഏര്‍പ്പെടുത്തിയത്. ജനന നിയന്ത്രണ നയം ലംഘിച്ച മാതാപിതാക്കള്‍ക്ക് അവരുടെ വാര്‍ഷിക ഡിസ്പോസിബിള്‍ വരുമാനത്തിന്റെ 10 ഇരട്ടി വരെ പിഴയായി ഈടാക്കിയിരുന്നു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

കോവിഡ് വ്യാപനം: ലക്ഷദ്വീപില്‍ ഒരാഴ്ചത്തേക്ക് സമ്ബൂര്‍ണ അടച്ചിടല്‍ പ്രഖ്യാപിച്ചു; നിയന്ത്രണം അഞ്ചു ദ്വീപുകളില്‍

കൊച്ചി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ലക്ഷദ്വീപില്‍ ഒരാഴ്ചത്തേക്ക് സമ്ബൂര്‍ണ്ണ അടച്ചിടല്‍ പ്രഖ്യാപിച്ചു. അഞ്ചു ദ്വീപുകളിലാണ് സമ്ബൂര്‍ണ്ണ അടച്ചിടല്‍ പ്രഖ്യാപിച്ച്‌ കളക്ടര്‍ ഉത്തരവിറക്കിയത്. കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ്, ഐഡികാര്‍ഡ് എന്നിവ ഉപയോഗിച്ച്‌ ഉദ്യോഗസ്ഥര്‍ ജോലി സ്ഥലത്തെത്താനുള്ള അനുമതിയുണ്ട്. കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് ലക്ഷദ്വീപിലെ കവരത്തി, മിനിക്കോയ്,കല്‍പെയ്നി, അമനി ദ്വീപുകളില്‍ കര്‍ഫ്യൂ തുടരുകയായിരുന്നു. ഈ ദ്വീപുകളിലടക്കം ജൂണ്‍ ഏഴ് വരെ സമ്ബൂര്‍ണ്ണ അടച്ചിടലാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. അതേ സമയം അഡ്‌മിനിസ്ട്രേറ്ററുടെ പരിഷ്‌കാര നടപടികള്‍ക്കെതിരെ […]

You May Like

Subscribe US Now