ഇന്ത്യയിലെ പുതിയ ഐ.ടി. നിയമം പുനഃപരിശോധിക്കണമെന്ന് യു.എന്‍.

User
0 0
Read Time:1 Minute, 17 Second

ന്യൂഡല്‍ഹി: ഇന്ത്യയിലെ പുതിയ ഐ.ടി. നിയമം അഭിപ്രായ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര ചട്ടങ്ങളുടെ ലംഘനമാണെന്നും ഇത് പുനഃപരിശോധിക്കണമെന്നും യു.എന്‍. അഭിപ്രായപ്പെട്ടു.

വിഷയത്തിലെ ഗൗരവം ചൂണ്ടിക്കാട്ടി യു.എന്‍. സ്‌പെഷ്യല്‍ റാപ്പോട്ടിയര്‍ കത്ത് നല്‍കി. പുതിയ ചട്ടമനുസരിച്ച്‌ നിയമവിരുദ്ധമായ പോസ്റ്റുകള്‍ മാത്രമല്ല, വാസ്തവമുള്ള പോസ്റ്റുകള്‍ പോലും സമ്മര്‍ദ്ദമുണ്ടായാല്‍ നീക്കേണ്ടി വരുമെന്നും കത്തില്‍ ചൂണ്ടിക്കാട്ടി.

സിവില്‍ പൊളിറ്റിക്കല്‍ അവകാശങ്ങളമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര തലത്തില്‍ ഉടമ്ബടികളുടെ 17, 19 അനുച്ഛേദങ്ങള്‍ക്ക് വിരുദ്ധമാണ് ഇന്ത്യ തയ്യാറാക്കിയ നിയമങ്ങള്‍. 1979 ഏപ്രിലില്‍ ഇന്ത്യ ഈ ഉടമ്ബടിയെ അംഗീകരിച്ചിരുന്നുവെന്നും യുഎന്‍ പ്രതിനിധി കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

അണ്‍ലോക്ക് സമയത്ത് ആള്‍ക്കൂട്ടമുണ്ടാവില്ലെന്ന് ഉറപ്പുവരുത്തണം; സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: കൊവിഡ് വ്യാപനം കുറഞ്ഞതിനെത്തുടര്‍ന്ന് അണ്‍ലോക്ക് പ്രക്രിയ ആരംഭിച്ചത് പുതിയ പ്രസരണത്തിന് വഴിവയ്ക്കുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണപ്രദേശങ്ങളിലെയും ആരോഗ്യവകുപ്പിനെഴുതിയ കത്തിലാണ് കേന്ദ്ര ആരോഗ്യ വകുപ്പ് സെക്രട്ടറി അജയ് ഭല്ല മുന്നറിയിപ്പുനല്‍കിയത്. കൊവിഡ് അണ്‍ലോക്ക് ആരംഭിച്ചശേഷം വിവിധ സംസ്ഥാനങ്ങളില്‍ മാര്‍ക്കറ്റുകളും കച്ചവടസ്ഥാപനങ്ങളും തുറന്ന സമയമാണ് ഇത്. പലയിടത്തും വലിയ ആള്‍ക്കൂട്ടമുണ്ട്. ഈ സമയത്ത് വിട്ടുവീഴ്ച ചെയ്താല്‍ വലിയ ദുരന്തത്തിന് കാരണമാവും. അതുകൊണ്ട് കൊവിഡ് കാലത്തെ നിയന്ത്രണങ്ങളില്‍ […]

You May Like

Subscribe US Now