ഇന്ത്യയിലെ സ്ഥിതി അത്യന്തം ഹൃദയഭേദകമെന്ന് ലോകാരോഗ്യ സംഘടന; കൂടുതല്‍ സജ്ജീകരണങ്ങള്‍ ഇന്ത്യയില്‍ എത്തിക്കും

User
0 0
Read Time:1 Minute, 26 Second

ജനീവ: കൊവിഡിന്റെ രണ്ടാം തരംഗത്തില്‍ ഇന്ത്യയിലെ സ്ഥിതി അത്യന്തം ഹൃദയഭേദകമെന്ന് ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അഥ്‌നോം ഗബ്രിയേസൂസ്. കൂടുതല്‍ ജീവനക്കാരെയും സജ്ജീകരണങ്ങളും ഇന്ത്യയിലേക്ക് അയക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. ആയിരക്കണക്കിന് ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്ററുകളും ലാബ് ഉപകരണങ്ങളും മറ്റ് അടിയന്തര സജ്ജീകരണങ്ങളുമുള്‍പ്പെടെ നിര്‍ണായകഘട്ടത്തെ നേരിടാന്‍ സംഘടനയെക്കൊണ്ടാവുന്നതെല്ലാം ചെയ്യുന്നുണ്ട്. 2,600 അധിക ജീവനക്കാരെ ഇന്ത്യയിലേക്ക് അയക്കുന്നതായും അദ്ദേഹം പറഞ്ഞു.

കൊവിഡ് പ്രതിസന്ധി രൂക്ഷമായതോടെ അമേരിക്ക, ഇംഗ്ലണ്ട് തുടങ്ങിയ ലോകരാജ്യങ്ങള്‍ ഇന്ത്യക്ക് സഹായവുമായി രംഗത്തുണ്ട്. കൊവിഡ് ആരംഭിച്ച ശേഷം ഇതുവരെ ലോകത്ത് 3.1 മില്ല്യന്‍ ജനങ്ങള്‍ മരിച്ചതായിയാണ് ഓദ്യോഗിക കണക്ക്. കഴിഞ്ഞ ഒന്‍പത് മാസമായി ലോകത്ത് പലഭാഗത്തും കൊവിഡ് രോഗികളുടെ വര്‍ദ്ധിക്കുകയാണെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

തൂത്തുക്കുടി വേദാന്ത സ്​റ്റര്‍​ലൈറ്റ്​ പ്ലാന്‍റ്​ തുറക്കാനുള്ള തീരുമാനത്തിനെതിരെ കമല്‍ഹാസന്‍

ചെന്നൈ : കോവിഡ് വ്യാപനത്തില്‍ ​ഓക്​സിജന്‍ ഉല്‍പാദത്തിനായി തൂത്തുക്കുടിയിലെ വേദാന്തയുടെ സ്​റ്റര്‍​ലൈറ്റ്​ പ്ലാന്‍റ്​ തുറക്കാനുള്ള തീരുമാനത്തിനെതിരെ മക്കള്‍ നീതി മയ്യം പ്രസിഡന്‍റും നടനുമായ കമല്‍ഹാസന്‍. തമിഴ്​നാട്ടില്‍ ഓക്​സിജന്‍ ഉല്‍പാദനത്തിന്​ സ്​റ്റര്‍ലൈറ്റല്ലാതെ മറ്റ്​ നിര്‍മാണശാലയി​​ല്ലേയെന്ന്​ അദ്ദേഹം ചോദിച്ചു. പ്ലാന്‍റ്​ തുറക്കുന്നത്​ കോവിഡ്​ കാലത്ത്​ ജനങ്ങളുടെ മറ്റൊരു പ്രതിഷേധത്തിന്​ ഇടയാക്കിയേക്കാം. എന്തിനാണ്​ സ്​​റ്റര്‍ലൈറ്റ്​ പ്ലാന്‍റ്​ ഇപ്പോള്‍ തുറക്കുന്നത്​. ഏത്​ കമ്ബിനിയേയും മെഡിക്കല്‍ ഓക്​സിജന്‍ നിര്‍മാണശാലയാക്കി മാറ്റാം. ഓക്​സിജന്‍ വിവിധ സ്ഥലങ്ങളില്‍ എത്തിക്കുന്നതിനാണ്​ പ്രശ്​നങ്ങള്‍ […]

Subscribe US Now