ഇന്ത്യയില്‍ കൊവിഡ് വകഭേദമില്ല: ഇത്തരം പരാമര്‍ശങ്ങള്‍ നീക്കം ചെയ്യാന്‍ സാമൂഹ്യമാധ്യമങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം

User
0 0
Read Time:2 Minute, 15 Second

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കൊവിഡ് വകഭേദമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. കൊറോണ വൈറസിന്റെ ഇന്ത്യന്‍ വകഭേദം എന്ന പരാമര്‍ശം ഉള്‍പ്പെടുന്ന വാര്‍ത്തകളും പോസ്റ്റുകളും നീക്കംചെയ്യാന്‍ സാമൂഹികമാധ്യമ കമ്ബനികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കിയതായി റിപ്പോര്‍ട്ട്.

വൈറസിന്റെ ‘ഇന്ത്യന്‍ വകഭേദം’ എന്നുപയോഗിച്ചിട്ടുള്ള ഉള്ളടക്കങ്ങള്‍ പ്രചരിപ്പിക്കരുതെന്നാവശ്യപ്പെട്ട് വിവരസാങ്കേതിക മന്ത്രാലയം കമ്ബനികള്‍ക്ക് വെള്ളിയാഴ്ച കത്തയച്ചതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

വൈറസിന്റെ ഇന്ത്യന്‍ വകഭേദം എന്ന് പരാമര്‍ശിക്കുന്ന എല്ലാ പോസ്റ്റുകളും സാമൂഹിക മാധ്യമങ്ങളില്‍നിന്ന് നീക്കം ചെയ്യണമെന്നാണ് ഐടി മന്ത്രാലയത്തിന്റെ കത്തിലെ നിര്‍ദേശം.

കഴിഞ്ഞ കൊല്ലം ഇന്ത്യയില്‍ കണ്ടെത്തിയ കൊറോണവൈറസിന്റെ ആ.1.617 വകഭേദം ആഗോളതലത്തില്‍ ആശങ്കയുളവാക്കുന്നതായി മേയ് 11 ന് ലോകാരോഗ്യസംഘടന പ്രസ്താവിച്ചിരുന്നു. എന്നാല്‍ ലോകാരോഗ്യസംഘടന ‘ആ.1.1.617 വകഭേദം’ എന്നു മാത്രമാണ് സൂചിപ്പിച്ചതെന്നും മാധ്യമങ്ങള്‍ അടിസ്ഥാനരഹിതമായി ‘ഇന്ത്യന്‍ വകഭേദം’ എന്ന് ഉപയോഗിക്കുകയാണെന്നും കേന്ദ്രസര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.

അതേസമയം ഇന്ത്യന്‍ വകഭേദം എന്നുള്‍ക്കൊള്ളുന്ന ആയിരക്കണക്കിന് പോസ്റ്റുകളുള്ളതിനാല്‍ സാമൂഹിക മാധ്യമ പ്ലാറ്റ്ഫോമുകളില്‍നിന്ന് അവയൊക്കെ നീക്കംചെയ്യുന്നത് പ്രയാസമാണെന്നാണ് സാമൂഹ്യ മാധ്യമ രംഗത്തെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

കോണ്‍ഗ്രസിനെ ശക്​തിപ്പെടാത്തുനുള്ള എല്ലാ നീക്കങ്ങള്‍ക്കും പിന്തുണ -കുഞ്ഞാലിക്കുട്ടി

മലപ്പുറം: പ്രതിപക്ഷ നേതാവായി തെരഞ്ഞെടുക്കപ്പെട്ട വി.ഡി സതീശന്​ എല്ലാ പിന്തുണയും വാഗ്​ദാനം ചെയ്യുന്നുവെന്ന്​​ മുസ്​ലിം ലീഗ്​ ദേശീയ ജനറല്‍ സെക്രട്ടറി​ പി.കെ കുഞ്ഞാലിക്കുട്ടി. താനും പാര്‍ട്ടിയും കോണ്‍ഗ്രസിനെ ശക്​തിപ്പെടുത്താനുള്ള എല്ലാ നീക്കങ്ങള്‍ക്കും പിന്തുണ നല്‍കുമെന്ന്​ അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ്​ ശക്​തിപ്പെടേണ്ടത്​ എല്ലാ മതേതര പാര്‍ട്ടികളുടേയും ആവശ്യമാണ്​. സി.പി.എമ്മിനും കോണ്‍ഗ്രസ്​ ശക്തിപ്പെടേണ്ടത്​ ആവശ്യമാണ്​. കേരളം കഴിഞ്ഞാല്‍ അഡ്രസില്ലാത്ത അവസ്ഥയിലാണ്​ സി.പി.എം. കേരളമ​ല്ലല്ലോ ഇന്ത്യയെന്നും കുഞ്ഞാലിക്കുട്ടി ചോദിച്ചു.

You May Like

Subscribe US Now