ഇന്ത്യയ്‌ക്കെതിരെ പോരാടാന്‍ തീവ്രവാദികളെ കൂട്ടുപിടിച്ച്‌ പാകിസ്ഥാന്‍ , ഇന്റലിജന്‍സ് റിപ്പോര്‍ട്ട്

User
0 0
Read Time:1 Minute, 55 Second

ന്യൂഡല്‍ഹി: ഇന്ത്യയെ ലക്ഷ്യം വെച്ച്‌ പോരാടുന്ന തീവ്രവാദികള്‍ക്ക് പുതിയ ആയുധങ്ങള്‍ എത്തിച്ചു നല്‍കാന്‍ പാകിസ്ഥാന്‍ ശ്രമിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. പാകിസ്ഥാന്‍ സൈന്യത്തിന്റെ ഭാഗമായ സ്പെഷ്യല്‍ സര്‍വീസ് ഗ്രൂപ്പാണ് തീവ്രവാദികള്‍ക്ക് വേണ്ടി ആധുനിക ആയുധങ്ങള്‍ വാങ്ങുക. ഇന്ത്യന്‍ സേനയുടെ കൈയിലുള്ളതുപോലുള്ള വിദേശ നിര്‍മിത ആയുധങ്ങള്‍ ഉണ്ടെങ്കില്‍ മാത്രമേ സൈന്യത്തെ നേരിടാന്‍ സാധിക്കുകയുള്ളുവെന്ന് പാകിസ്ഥാനെ തീവ്രവാദികള്‍ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പാകിസ്ഥാന്‍ ആര്‍മി പുതിയ ആയുധങ്ങള്‍ വാങ്ങി അതിര്‍ത്തിയിലെ തീവ്രവാദി ഗ്രൂപ്പുകള്‍ക്ക് നല്‍കാന്‍ തീരുമാനിച്ചത്.

ഇന്ത്യന്‍ സേനയുടെ കൈയിലുള്ള അമേരിക്കന്‍ നിര്‍മിത ആയുധങ്ങളായ എം4എ1 തോക്കുകള്‍, എം249 ലൈറ്റ് മെഷീന്‍ ഗണ്ണുകള്‍, തെര്‍മല്‍ ഇമാജിങ് സംവിധാനത്തോട് കൂടിയുള്ള തോക്കുകള്‍, ഓസ്ട്രേലീയന്‍ നിര്‍മിത ഗ്ലോക്ക്-19 പിസ്റ്റല്‍, രാത്രി കാഴ്ച സാധ്യമാകുന്ന ബൈനോക്കുലറുകള്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങളാണ് പാകിസ്ഥാന്‍ തീവ്രവാദികള്‍ക്ക് വേണ്ടി വാങ്ങാന്‍ തീരുമാനിച്ചിരിക്കുന്നതെന്നാണ് ഇന്ത്യന്‍ രഹസ്യന്വേഷണ വിഭാഗത്തിന് ലഭിച്ചിരിക്കുന്ന വിവരം.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

എസ് എസ് എല്‍ സി ചോദ്യപ്പേപ്പറുകളെത്തി; ഹോള്‍ടിക്കറ്റുകള്‍ ഇന്ന് മുതല്‍ വിതരണം ചെയ്യും

ഏറെ വിമര്‍ശനങ്ങള്‍ക്കൊടുവിലാണ് സംസ്ഥാനത്തെ എസ്‌എസ്‌എല്‍സി പരീക്ഷയ്ക്കുള്ള ഹോള്‍ടിക്കറ്റുകള്‍ ഇന്നുമുതല്‍ വിതരണം ചെയ്യുമെന്ന അറിയിപ്പുണ്ടാകുന്നത്. ഹോള്‍ടിക്കറ്റുകള്‍ അതത് സ്കൂളുകളില്‍ എത്തിയിട്ടുണ്ട്. ഇവ സ്കൂള്‍ അധികൃതരുടെ നേതൃത്വത്തില്‍ ഡൗണ്‍ലോഡ് ചെയ്ത് ഒപ്പിട്ട് വിതരണം ചെയ്യും. ഏപ്രില്‍ 8നു തുടങ്ങുന്ന പരീക്ഷയുടെ ചോദ്യപേപ്പറുകളും ജില്ലകളില്‍ എത്തി. ചോദ്യപേപ്പറുകള്‍ തരംതിരിച്ച ശേഷം ട്രഷറി, ബാങ്ക് ലോക്കറുകളിലാണ് സൂക്ഷിച്ചിരിക്കുന്നത്. ഒന്നുമുതല്‍ ഒന്‍പതു വരെയുള്ള ക്ലാസുകളില്‍ എല്ലാവരെയും ജയിപ്പിക്കാനാണ് തീരുമാനമെങ്കിലും പഠനനനിലവാരം അളക്കാനുള്ള വര്‍ക്ക് ഷീറ്റുകളുടെ വിതരണവും തുടങ്ങി. […]

You May Like

Subscribe US Now