ഇന്ധന വില ജിഎസ്ടി യില്‍ ഉള്‍പ്പെടുത്താന്‍ ഒരിക്കലും അനുവദിക്കില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍

User
0 0
Read Time:1 Minute, 54 Second

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ധന വില വീണ്ടും വര്‍ധിച്ചു. പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് ഇന്ന് കൂട്ടിയത്. ഇതോടെ തിരുവനന്തപുരം ന​ഗരത്തില്‍ ഒരു ലിറ്റര്‍ പെട്രോളിന് 100 രൂപ 15 പൈസയും ഡീസലിന് 95 രൂപ 99 പൈസയുമായി. കൊച്ചിയില്‍ പെട്രോളിന് 98.21 രൂപയും ഡീസലിന് 95.16 രൂപയുമാണ് ഇന്നത്തെ വില. കോഴിക്കോട് പെട്രോളിന് 98.58 രൂപയും ഡീസലിന് 93.80 രൂപയുമാണ് വില.

അതേസമയം ഇന്ധനനികുതി കുറയ്ക്കില്ലെന്ന് ആവര്‍ത്തിച്ച്‌ സംസ്ഥാന സര്‍ക്കാര്‍. കേന്ദ്രമാണ് നികുതി ഇളവ് നല്‍കേണ്ടത് എന്ന നിലപാടിലുറച്ച്‌ നില്‍ക്കുകയാണ് കേരള സര്‍ക്കാര്‍. പെട്രോള്‍ ഡീസല്‍ സംസ്ഥാന നികുതി കുറയ്ക്കില്ലെന്നും ജിഎസ്ടി യില്‍ ഉള്‍പ്പെടുത്താന്‍ അനുവദിക്കില്ലെന്നുമാണ് സര്‍ക്കാരിന്റെ നിലപാട്.

ഇന്ധനവില നികുതി കുറച്ചാല്‍ സംസ്ഥാനത്തിന് വന്‍ വരുമാന നഷ്ടമുണ്ടാക്കുമെന്നും സര്‍ക്കാര്‍ പറയുന്നു.
അതേസമയം തിരുവനന്തപുരത്തിനും ഇടുക്കിക്കും പിന്നാലെ കാസര്‍കോട്ടും പെട്രോള്‍ വില ലിറ്ററിന് നൂറു രൂപ കടന്നു. കഴിഞ്ഞ ആറ് മാസത്തിനിടെ 56 തവണയാണ് ഇന്ധന വില കൂട്ടിയത്. ഒരു വര്‍ഷത്തിനിടെ പെട്രോളിന് 27 രൂപയും ഡീസലിന് 28 രൂപയും കൂട്ടി. ഈ മാസം മാത്രം 15 തവണയാണ് വിലകൂട്ടിയത്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

പ്രിയങ്കയുടെ മരണം; രണ്ടാം പ്രതിയായ ഭര്‍തൃമാതാവ് ഒളിവില്‍

തിരുവനന്തപുരം: തിരുവനന്തപുരം വെമ്ബായത്ത് പ്രിയങ്ക ആത്മഹത്യ ചെയ്ത കേസില്‍ പ്രിയങ്കയുടെ ഭര്‍തൃമാതാവും നടന്‍ രാജന്‍ പി ദേവിന്റെ ഭാര്യയുമായ ശാന്തമ്മ ഒളിവില്‍. അന്തരിച്ച നടന്‍ രാജന്‍ പി ദേവിന്റെ ഭാര്യയായ ശാന്തമ്മ കേസില്‍ രണ്ടാം പ്രതിയാണ്. പ്രിയങ്കയുടെ ഭര്‍ത്താവ് ഉണ്ണിയെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. പ്രിയങ്ക ആത്മഹത്യയില്‍ ശാന്തമ്മയ്ക്കും പങ്കുണ്ടെന്ന നിഗമനത്തില്‍ പൊലീസ് എത്തിയിരുന്നു. ഇതിന് പിന്നാലെ ഇവരെ കസ്റ്റഡിയിലെടുക്കാന്‍ ശ്രമിച്ചപ്പോഴാണ് ശാന്തമ്മയ്ക്ക് കൊവിഡ് സ്ഥിരീകരിക്കുന്നത്. പിന്നീട് വീണ്ടും ചോദ്യം […]

You May Like

Subscribe US Now