ഇന്ന് മൂന്ന് ലക്ഷത്തോളം പേര്‍ക്ക് കോവിഡ്; പ്രതിദിന മരണം 2000 കടന്നു

User
0 0
Read Time:1 Minute, 21 Second

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധന. വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം മൂന്ന് ലക്ഷത്തിലേക്ക് എത്തി. ഇന്നലെ 2,95,041 പേര്‍ക്കാണ് വൈറസ് ബാധ കണ്ടെത്തിയത്. ഇതോടെ രോഗബാധിതരുടെ ആകെ എണ്ണം 1,56,16,130 ആയി ഉയര്‍ന്നതായി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.

ഇന്നലെ മാത്രം 2023 പേരാണ് വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചത്. ഇതോടെ മരണസംഖ്യ 1,82,553 ആയി ഉയര്‍ന്നു. നിലവില്‍ 21,57,538 പേരാണ് ചികിത്സയില്‍ കഴിയുന്നത്.

24 മണിക്കൂറിനിടെ 1,67,457 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ 1,32,76,039 പേരാണ് രോഗമുക്തി നേടിയത്. നിലവില്‍ 13 കോടിയില്‍പ്പരം ആളുകള്‍ക്ക് വാക്‌സിന്‍ നല്‍കി. 13,01,19,310 പേര്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്. കോവിഡ് വ്യാപനം ഏറ്റവുമധികം രൂക്ഷമായി നേരിടുന്ന മഹാരാഷ്ട്രയില്‍ ഇന്നലെയും 60000ലധികം പേര്‍ക്കാണ് വൈറസ് ബാധ കണ്ടെത്തിയത്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

സനുമോഹനെ ഇന്ന് കോയമ്ബത്തൂരിലെത്തിച്ച്‌ തെളിവെടുപ്പ് നടത്തും; കോയമ്ബത്തൂരില്‍ വിറ്റ വാഹനം അന്വേഷണ സംഘം പരിശോധിക്കും

കൊച്ചി: വൈഗ കൊലപാതക കേസില്‍ അറസ്റ്റിലായ പിതാവ് സനുമോഹനെ ഇന്ന് കോയമ്ബത്തൂരിലെത്തിച്ച്‌ തെളിവെടുപ്പ് നടത്തും. ഇയാള്‍ ഒളിവില്‍ കഴിഞ്ഞിരുന്ന സ്ഥലങ്ങളിലാണ് തെളിവെടുപ്പ്. കോയമ്ബത്തൂരില്‍ വിറ്റ സനു മോഹന്റെ വാഹനം പ്രതിയുടെ സാന്നിധ്യത്തില്‍ അന്വേഷണ സംഘം പരിശോധിക്കും. കോയമ്ബത്തൂരിലെ തെളിവെടുപ്പ് പൂര്‍ത്തിയാക്കി ഗോവയിലും, മൂകാംബികയിലും സനുമോഹനെ കൊണ്ടു പോകും. സനു മോഹന് കേരളത്തിന് പുറത്ത് ഒളിവില്‍ കഴിയാന്‍ മറ്റാരുടേയെങ്കിലും സഹായം കിട്ടിയോയെന്ന് അന്വേഷിക്കുന്നുണ്ട്. തെളിവെടുപ്പ് പൂര്‍ത്തിയാക്കി കൊച്ചിയില്‍ തിരികെയെത്തിയാല്‍ സനുമോഹനെയും ഭാര്യയെയും […]

You May Like

Subscribe US Now