ഇറ്റാലിയന്‍ കടല്‍ക്കൊലക്കേസ്; നഷ്ടപരിഹാരം വാങ്ങി കേസ് അവസാനിപ്പിക്കാന്‍ ധാരണ

User
0 0
Read Time:2 Minute, 37 Second

നീണ്ടകര സ്വദേശികളായ രണ്ട് മത്സ്യത്തൊഴിലാളികളെ വെടിവച്ച്‌ കൊലപ്പെടുത്തിയ കേസില്‍ ഇറ്റാലിയന്‍ നാവികര്‍ക്കെതിരായ നടപടികള്‍ അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി നഷ്ടപരിഹാരത്തുക സ്വീകരിക്കാമെന്ന് മരണപ്പെട്ടവരുടെ ബന്ധുക്കള്‍ സമ്മതിച്ചു. സുപ്രീം കോടതിയെ ഈ വിവരം സര്‍ക്കാര്‍ അറിയിച്ചു.

ഇറ്റാലിയന്‍ കപ്പലായ എന്റിക്ക ലെക്സിയിലെ നാവികരുടെ വെടിയേറ്റ് മരണപ്പെട്ട മത്സ്യത്തൊഴിലാളികളായ ജലസ്റ്റിന്‍, അജേഷ് പിങ്കി എന്നിവരുടെ കുടുംബങ്ങള്‍ക്ക് നാല് കോടി വീതമാണ് നഷ്ടപരിഹാരം ലഭിക്കുക, ഇവര്‍ സഞ്ചരിച്ചിരുന്ന ബോട്ടിന്റെ ഉടമയായ ഫ്രഡിന് രണ്ട് കോടിയും ലഭിക്കും. കൊല്ലപ്പെട്ട മത്സ്യത്തൊഴിലാളികളുടെ കുടുംബാംഗങ്ങള്‍ക്ക്, അന്താരാഷ്ട്ര കോടതി ഉത്തരവ് പ്രകാരമുള്ള നഷ്ടപരിഹാരം കൈമാറിയെന്നും ഇരു രാജ്യങ്ങള്‍ തമ്മിലുള്ള നയതന്ത്രപ്രശ്നമായതിനാല്‍ കേസിലെ നടപടികള്‍ അവസാനിപ്പിക്കണമെന്നും കേന്ദ്ര സര്‍ക്കാര്‍ രണ്ടുദിവസം മുന്‍പ് സുപ്രീം കോടതിയില്‍ പറഞ്ഞിരുന്നു. കേസ് ഇന്ന് വീണ്ടും കോടതി പരിഗണിക്കും.

കേരളത്തിന് വേണ്ടി അഡീഷണല്‍ ചീഫ് സെക്രട്ടറി കേന്ദ്ര വിദേശകാര്യ സെക്രട്ടറിക്ക് നല്‍കിയ കത്തിലാണ്, നഷ്ടപരിഹാര തുക സ്വീകരിക്കാമെന്ന് മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങളും ബോട്ട് ഉടമസ്ഥനും സമ്മതിച്ചതായി വ്യക്തമാക്കിയിരിക്കുന്നത്. മരണപ്പെട്ട മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് നേരത്തേ 2.17 കോടിരൂപ നഷ്ടപരിഹാരമായി ലഭിച്ചിരുന്നു. ഇതിന് പുറമേയാണ് ഇപ്പോള്‍ ഇറ്റലി പത്തുകോടി രൂപ കൂടി നല്‍കുന്നത്. 9 വര്‍ഷം മുന്‍പാണ് ഇറ്റാലിയന്‍ കപ്പലായ എന്റിക്ക ലെക്സിയിലെ നാവികരുടെ വെടിയേറ്റ് മത്സ്യത്തൊഴിലാളികളായ ജലസ്റ്റിന്‍, അജേഷ് പിങ്കി എന്നിവര്‍ മരിച്ചത്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

കേന്ദ്രസേനക്കെതിരെ പ്രസ്താവന; മമത ബാനര്‍ജിക്ക് വീണ്ടും തെരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ്

പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് വീണ്ടും നോട്ടീസ് നല്‍കി തെരഞ്ഞെടുപ്പ് കമ്മീഷന്‍. ബംഗാള്‍ തെരഞ്ഞെടുപ്പില്‍ കേന്ദ്രസേനക്കെതിരായ പരാമര്‍ശങ്ങള്‍ക്കാണ് മമതക്കെതിരെ വീണ്ടും കമ്മീഷന്‍ നോട്ടീസ് അയച്ചത്. മമതയുടെ പരാമര്‍ശങ്ങള്‍ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടലംഘനമാണെന്നാണ് നോട്ടീസില്‍ പറയുന്നത്. മാര്‍ച്ച്‌ 28, ഏപ്രില്‍ 7 തീയതികളില്‍ കേന്ദ്രസേനക്കെതിരായ പ്രസ്താവനകള്‍ സംബന്ധിച്ച്‌ ഏപ്രില്‍ 10 നകം മമത നിലപാട് വിശദീകരിക്കണമെന്നാണ് നിര്‍ദ്ദേശം. കേന്ദ്ര സേന വോട്ടര്‍മാരെ ഭീഷണിപ്പെടുത്തിയെന്നും സ്ത്രീ വോട്ടര്‍മാരെ തിരിച്ചയച്ചെന്നുമാണ് മമത ആരോപിച്ചത്. വോട്ട് […]

You May Like

Subscribe US Now