ഇസ്രയേലിന്റെ പ്രവൃത്തികള്‍ കടുത്ത മനുഷ്യാവകാശ ലംഘനം; ഇസ്രയേല്‍ നടപടികളെ അപലപിച്ച്‌ സി പി ഐ എം

User
0 0
Read Time:2 Minute, 15 Second

ഇസ്രായേല്‍ പലസ്തീനികള്‍ക്കെതിരായി നടത്തുന്ന ആക്രമണത്തെ അപലപിച്ച്‌ സി പി ഐ എം. ഭരണ പരാജയം മറച്ചുവെയ്ക്കാന്‍ പ്രധാനമന്ത്രി നെതന്യാഹു നടത്തുന്ന ആക്രമണമാണിത്. പലസ്തീന്‍ ജനതയ്ക്ക് പിന്തുണ അറിയിക്കാന്‍ ഇന്ത്യന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുന്നുവെന്നും സി പി ഐ എം പിബി പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു.

പലസ്തീന്‍കാര്‍ക്കെതിരായ ഇസ്രയേലി ആക്രമണത്തെ സി പി ഐ എം പൊളിറ്റ്ബ്യൂറോ അപലപിച്ചു. ഗാസാ മുനമ്ബില്‍ ഇസ്രയേല്‍ നടത്തുന്ന വ്യോമാക്രമണങ്ങളില്‍ നിരവധി പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടു. കിഴക്കന്‍ ജറുസലേമിന്റെ പൂര്‍ണമായ അധിനിവേശമാണ് ഇസ്രയേല്‍ ലക്ഷ്യം. ജൂത കുടിയേറ്റത്തിന് വഴിയൊരുക്കുന്നതിനായി ഷെയ്ക്ക് ജെറായിലെ താമസക്കാരെ ബലമായി ഒഴിപ്പിക്കുന്നതിനെതിരെ പ്രതിഷേധിക്കുന്ന പലസ്തീന്‍കാരെയാണ് ആക്രമിക്കുന്നത്.

മുസ്ലിങ്ങളുടെ മൂന്നാമത്തെ വിശുദ്ധ ആരാധനാലയമായ അല്‍അഖ്സ പള്ളിക്കുനേരെയുള്ള ആക്രമണത്തില്‍ റംസാന്‍ പ്രാര്‍ഥനയിലായിരുന്നവര്‍ക്ക് പരിക്കേറ്റു. ഇസ്രയേലില്‍ കഴിയുന്ന പലസ്തീന്‍കാര്‍ക്ക് വാക്സിന്‍ നല്‍കുന്നതില്‍ പോലും കാട്ടുന്ന വിവേചനം വംശീയ നയങ്ങളുടെ പ്രതിഫലനമാണ്. ഇസ്രയേലിന്റെ ഈ നടപടികള്‍ മനുഷ്യാവകാശങ്ങളുടെയും യുഎന്‍ പാസാക്കിയ വിവിധ പ്രമേയങ്ങളുടെയും കടുത്ത ലംഘനമാണ്. പലസ്തീന്‍കാര്‍ക്ക് പിന്തുണയുമായി ഇന്ത്യാ സര്‍ക്കാരും രാജ്യത്തെ ജനങ്ങളും മുന്നോട്ടുവരണമെന്ന് ആഹ്വാനം ചെയ്യുന്നു- പൊളിറ്റ്ബ്യൂറോ പ്രസ്താവനയില്‍ പറഞ്ഞു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

മൂന്നു ദിവസത്തെ ഇടവേളയ്ക്കു ശേഷം കഴിഞ്ഞ ദിവസം ഉയര്‍ന്ന സ്വര്‍ണവില ഇന്ന് താഴ്ന്നു; പവന് 35,600 രൂപ

കൊച്ചി: മൂന്നു ദിവസത്തെ ഇടവേളയ്ക്കു ശേഷം കഴിഞ്ഞ ദിവസം ഉയര്‍ന്ന സ്വര്‍ണവില ഇന്ന് താഴ്ന്നു. പവന് 160 രൂപയാണ് ഇന്ന് കുറഞ്ഞത്. 35600 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.ഗ്രാം വില 20 രൂപ കുറഞ്ഞ് 4450 രൂപയായി. ഈ മാസത്തിന്റെ തുടക്കത്തില്‍ 35040 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. പിന്നീടുള്ള ദിവസങ്ങളില്‍ സ്വര്‍ണവിലയില്‍ ചാഞ്ചാട്ടമാണ് ദൃശ്യമായത്. കഴിഞ്ഞ വെള്ളിയാഴ്ച എണ്‍പതു രൂപ ഉയര്‍ന്ന പവന്‍ വില പിന്നീടുള്ള […]

You May Like

Subscribe US Now