ഇസ്രാഈല്‍ – പലസ്തീന്‍ സംഘര്‍ഷം; ഇസ്രാഈലിലെ ഇന്‍ഡ്യക്കാര്‍ ജാഗ്രത പാലിക്കാന്‍ നിര്‍ദേശം, ഹെല്‍പ്‌ലൈന്‍ തുറന്ന് എംബസി

User
0 0
Read Time:2 Minute, 26 Second

ന്യൂഡെല്‍ഹി/ ടെല്‍അവീവ്:  ഇസ്രാഈല്‍ – പലസ്തീന്‍ സംഘര്‍ഷം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തില്‍ രാജ്യത്തെ ഇന്‍ഡ്യക്കാര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി ഇസ്രാഈലിലെ ഇന്ത്യന്‍ എംബസി. ഇസ്രാഈലിലെ ഇന്‍ഡ്യക്കാര്‍ പ്രാദേശിക അധികാരികളുടെ ഉപദേശപ്രകാരം ജാഗ്രത പാലിക്കാനും സുരക്ഷാ പ്രോടോകോളുകള്‍ നിരീക്ഷിക്കാനും ഇന്‍ഡ്യന്‍ എംബസി അഭ്യര്‍ത്ഥിച്ചു. അടിയന്തര സഹായത്തിന് ഹെല്‍പ് ലൈന്‍ നമ്ബറും എംബസി പുറത്തിറക്കി – നമ്ബര്‍: +972549444120.

തദ്ദേശീയ ഭരണസമിതികള്‍, അഥവാ ലോകെല്‍ അതോറിറ്റികള്‍ ശുപാര്‍ശ ചെയ്യുന്ന കാര്യങ്ങള്‍ നിരീക്ഷണമെന്നും, അനാവശ്യയാത്രകള്‍ ഒഴിവാക്കി സേഫ് ഷെല്‍ടറുകള്‍ക്ക് അടുത്ത് തന്നെ തങ്ങണമെന്നും എംബസി നിഷ്‌കര്‍ഷിക്കുന്നു.

എമര്‍ജന്‍സി നമ്ബറില്‍ സേവനം ലഭ്യമായില്ലെങ്കില്‍ cons1.telaviv@mea.gov.in എന്ന മെയില്‍ ഐഡിയില്‍ ഒരു സന്ദേശം നല്‍കണമെന്നും എംബസി ആവശ്യപ്പെടുന്നു. എല്ലാ തരം മാര്‍ഗനിര്‍ദേശങ്ങളും നല്‍കാന്‍ എംബസി അധികൃതര്‍ തയ്യാറാണെന്നും ജാഗ്രത പാലിക്കണമെന്നും, ഫേസ്ബുകിലൂടെ മലയാളം, തെലുങ്ക്, തമിഴ്, ഹിന്ദി എന്നിങ്ങനെ വിവിധ പ്രാദേശിക ഭാഷകളില്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പുകളില്‍ ടെല്‍ അവീവിലെ ഇന്ത്യന്‍ എംബസി വ്യക്തമാക്കുന്നു.

കഴിഞ്ഞ ദിവസം ഇടുക്കി കീരിത്തോട് സ്വദേശി സൗമ്യ സന്തോഷ് ഹമാസ് നടത്തിയ റോകെറ്റാക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇന്‍ഡ്യക്കാരോട് എംബസി ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുന്നത്.

ലോക്ഡൗണ്‍ മൂലം വിമാനസെര്‍വീസ് നിര്‍ത്തിവച്ചതിനാല്‍ ഇന്ത്യയിലേക്കുള്ള യാത്ര മുടങ്ങിയ ഇന്ത്യക്കാര്‍ പലരും അവിടെ കുടുങ്ങിയ നിലയിലാണ്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

രോഗവ്യാപനത്തില്‍ കുറവില്ല, ലോക്ഡൗണ്‍‍ ചിലപ്പോള്‍ നീണ്ടേക്കും; 2 ദിവസത്തിനുള്ളില്‍ രോഗികളുടെ എണ്ണം കുറഞ്ഞുതുടങ്ങുമെന്ന് ദുരന്ത നിവാരണ അതോറിട്ടി

തിരുവനന്തപുരം : സംസ്ഥാനത്തെ നിയന്ത്രണങ്ങള്‍ കടുപ്പിച്ചിട്ടും കോവിഡ് ബാധിതരുടെ എണ്ണം ഉയര്‍ന്ന് തന്നെ നില്‍ക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് ഒമ്ബത് ദിവസത്തേയ്ക്കായി ഏര്‍പ്പെടുത്തിയ ലോക്ഡൗണ്‍ നീണ്ട് പോയേക്കും. നിലവില്‍ സംസ്ഥാനത്ത് 4.32 ലക്ഷം പേരാണ് കോവിഡ് ചികിത്സയിലുള്ളത്. ഇത് 6 ലക്ഷമായി ഉയര്‍ന്നേക്കാമെന്നാണ് ആരോഗ്യ വിദഗ്ധര്‍ വിലയിരുത്തുന്നത്. കോവിഡ് ബാധിതരുടെ എണ്ണം ദിനം പ്രതി വര്‍ധിക്കാന്‍ തുടങ്ങിയതോടെ സംസ്ഥാനത്തെ ആരോഗ്യ സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും ഓക്‌സിജന്‍ ഉള്‍പ്പടെയുള്ള ജീവന്‍രക്ഷാ ഉപകരണങ്ങള്‍ ആവശ്യത്തിന് സജ്ജീകരിക്കുന്നതിനും […]

You May Like

Subscribe US Now