ഇസ്രായേല്‍ ആക്രമണം; ഗസ്സയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 137 ആയി, മരിച്ചവരില്‍ 37 കുട്ടികളും

User
0 0
Read Time:2 Minute, 51 Second

ഗസ്സയില്‍ ആറാം ദിവസവും ഇസ്രായേലിന്റെ രൂക്ഷമായ ബോംബാക്രമണം. മുപ്പതിലേറെ കുട്ടികളും 20 സ്ത്രീകളും ഉള്‍പ്പെടെ കൊല്ലപ്പെട്ടവരുടെ എണ്ണം 137 ആയി ഉയര്‍ന്നു. 900ത്തിലധികം പേര്‍ക്ക് പരിക്കേറ്റു. വെസ്റ്റ് ബാങ്കില്‍ 11 ഫലസ്തീനികളും കൊല്ലപ്പെട്ടു.

ഗസ്സയില്‍ കരയുദ്ധത്തിന് ഇസ്രായേല്‍ തയാറെടുക്കവെ, പ്രശ്നപരിഹാ ചര്‍ച്ചക്കായി യു.എസ് പ്രസിഡന്റിന്റെ പ്രതിനിധി തെല്‍ അവീവില്‍ എത്തിയിട്ടുണ്ട്. ഇന്ന് വെളുപ്പിനും കനത്ത വ്യോമാക്രമണവും ഷെല്ലാക്രമണവുമാണ് ഗസ്സയില്‍ നടന്നത്. ഇസ്രായേല്‍ കരസേന ആക്രമണത്തിന് സജ്ജമായി നില്‍ക്കുകയാണ്. തുടര്‍ന്നുകൊണ്ടിരിക്കുന്ന വ്യോമാക്രമണത്തില്‍ നിരവിധി ഫ്ലാറ്റുകളും ബഹുനില കെട്ടിടങ്ങളും തകര്‍ന്നു. ഇസ്രായേല്‍ ആക്രമണത്തില്‍ വീടുകള്‍ തകര്‍ന്നതോടെ നൂറുകണക്കിന് ഫലസ്തീന്‍ കുടുംബങ്ങളാണ് അഭയാര്‍ഥികളായത്.

രാജ്യത്ത് സമാധാനാന്തരീക്ഷം ഉണ്ടാകുന്നതു വരെ ആക്രമണം തുടരുമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹു പറഞ്ഞു. കരുയദ്ധത്തിന്റെ മുന്നോടിയെന്നോണം 9,000 സൈനികരെ ഇസ്രായേല്‍ അതിര്‍ത്തിയില്‍ ഒരുക്കിനിര്‍ത്തിയിട്ടുണ്ട്. എന്നാല്‍, ഇസ്രായേല്‍ ആക്രമണത്തെ ശക്തമായി പ്രതിരോധിക്കുമെന്ന് ഹമാസ് അറിയിച്ചു. വെസ്റ്റ് ബാങ്കിലേക്കും സംഘര്‍ഷം വ്യാപിക്കുകയാണ്. ഗസ്സ ആക്രമണത്തിനെതിരെ ആയിരങ്ങളാണ് പ്രതിഷേധവുമായി വെസ്റ്റ് ബാങ്കില്‍ തെരുവിലിറങ്ങിയത്. ലോദ് ഉള്‍പ്പെടെ ഇസ്രായേല്‍ നഗരങ്ങളില്‍ അറബ് -ജൂത സംഘര്‍ഷം രൂക്ഷമായതും നെതന്യാഹു ഭരണകൂടത്തിന് തിരിച്ചടിയായി. ഇസ്രായേല്‍ ആഭ്യന്തര കലാപത്തി‍ന്റെ വക്കിലാണെന്നു വന്നതോടെ വിദേശ വിമാന കമ്ബനികള്‍ പലതും സര്‍വീസുകള്‍ റദ്ദാക്കി.

ആക്രമണം നിര്‍ത്തി സമാധാനാന്തരീക്ഷം പുനസ്ഥാപിക്കാന്‍ ഐക്യരാഷ്ട്രസഭ മേധാവി അേന്‍റാണിയോ ഗുട്ടറസ് ആഹ്വാനം ചെയ്തു. പ്രശ്ന പരിഹാരത്തിന് ഇരുപക്ഷവുമായും ചര്‍ച്ച നടക്കുകയാണെന്ന് യു.എസ് പ്രസിഡന്‍റ് ജോ ബൈഡന്‍ പ്രതികരിച്ചു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

ചൈനക്ക് ഇത് ചരിത്ര നിമിഷം; സുറോങ് റോവര്‍ വിജയകരമായി ചൊവ്വയില്‍ ഇറങ്ങി

ബെയ്ജിങ്: ചൈനയുടെ ടിയാന്‍വെന്‍-1 ചൊവ്വാ പര്യവേഷണ ദൗത്യം വിജയകരം. ശനിയാഴ്ച പുലര്‍ച്ചെയോടെ സുറോങ് റോവര്‍ സുരക്ഷിതമായി ചൊവ്വയില്‍ ഇറക്കിയാണ് ചൈന ചരിത്രം കുറിച്ചത്. നാസയുടെ ചൊവ്വാ ദൗത്യ പേടകം പെഴ്സിവീയറന്‍സ് ചൊവ്വയിലിറങ്ങിയതിന് തൊട്ടുപിന്നാലെയാണ് ചൈനയും ചൊവ്വാ ദൗത്യവും വിജയകരമായി പൂര്‍ത്തിയാക്കിയിരിക്കുന്നത്.കഴിഞ്ഞ വര്‍ഷം ജൂലായ് 23നാണ് ടിയാന്‍വെന്‍ 1 ബഹിരാകാശ പേടകം ചൊവ്വാ ദൗത്യം ആരംഭിച്ചത്. ഇക്കഴിഞ്ഞ ഫെബ്രുവരി 24നാണ് ടിയാന്‍വെന്‍ ചൊവ്വയുടെ ഭ്രമണപഥത്തിലെത്തിയത്.തുടര്‍ന്ന് മൂന്ന് മാസത്തോളം ചൊവ്വയെ വലംവെച്ച ശേഷമാണ് […]

You May Like

Subscribe US Now