ഈ വര്‍ഷം പ്രവേശനോത്സവം വെര്‍ച്വല്‍; പ്ലസ് വണ്‍ പരീക്ഷ നടത്തിപ്പ് സംബന്ധിച്ച തീരുമാനം രണ്ടു ദിവസത്തിനകം- വി ശിവന്‍കുട്ടി

User
0 0
Read Time:1 Minute, 37 Second

തിരുവനന്തപുരം: കോവിഡ് സാഹചര്യത്തില്‍ ഈ വര്‍ഷത്തെ പ്രവേശനോത്സവം വെര്‍ച്വലായി നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി.

ജനപങ്കാളിത്തത്തോടെ പ്രവേശനോത്സവം നടത്താനാകില്ല. അതുകൊണ്ട് വെര്‍ച്വലായി നടത്തും- വിദ്യാഭ്യാസമന്ത്രി വ്യക്തമാക്കി.

അധ്യാപക സംഘടനകളുമായി യോഗം ചേര്‍ന്നപ്പോള്‍ വ്യത്യസ്ത അഭിപ്രായം ഉണ്ടായെന്നും പ്ലസ് വണ്‍ പരീക്ഷ നടത്തിപ്പ് സംബന്ധിച്ചുള്ള തീരുമാനം രണ്ടു ദിവസത്തിനകമുണ്ടാകുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.


പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ജൂണ്‍ ഒന്നിന് ഒന്‍പത് മണിക്ക് മുഖ്യമന്ത്രി വിക്ടേഴ്‌സ് ചാനലിലൂടെ ഉദ്ഘാടനം ചെയ്യും. 11 മണിക്ക് സ്‌കൂള്‍ തലത്തില്‍ വെര്‍ച്വലായി പ്രവേശനോത്സവം നടത്തും.

ഈ വര്‍ഷത്തെ അധ്യയനം വിക്ടേഴ്‌സ് ചാനലിന് പുറമെ ഓണ്‍ലൈന്‍ ആക്കും. കുട്ടികള്‍ക്ക് അധ്യാപകരെ കാണാത്തതിലുള്ള മാനസിക പ്രയാസം ഉണ്ട്.

അതുകൊണ്ട് തന്നെ ഡിജിറ്റല്‍ ക്ലാസുകള്‍ക്ക് ഉപരിയായി ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

ഒഡിഷയിലും ബംഗാളിലും കനത്ത നാശം വിതച്ച്‌ യാസ് ചുഴലിക്കാറ്റ്, ബംഗാളില്‍ മൂന്നുലക്ഷം വീടുകള്‍ തകര്‍ന്നു, നാല് മരണം

കൊല്‍ക്കത്ത: ഒഡിഷയും പശ്ചിമബംഗാളിലും കനത്ത നാശം വിതച്ച്‌ യാസ് ചുഴലിക്കാറ്റ്. വടക്ക് പടിഞ്ഞാറ് ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ‘യാസ്’ അതിതീവ്ര ചുഴലിക്കാറ്റ് ഇന്നലെ രാവിലെ 8.30ഓടു കൂടി ഒഡിഷയിലെ ബാലസോറില്‍ നിന്ന് 50 കിലോ മീറ്റര്‍ അകലെ ദംറ തുറമുഖത്തിനടുത്തായാണ് തീരംതൊട്ടത്. തുടക്കത്തില്‍ മണിക്കൂറില്‍ 130 -145 കിലോമീറ്റര്‍ വേഗതയുണ്ടായിരുന്ന കാറ്റ് ക്രമേണ 180 കിലോമീറ്റര്‍ വേഗതയിലെത്തി. നാലുമണിക്കൂറോളമെടുത്താണ് യാസ് പൂര്‍ണമായും കരയില്‍ പ്രവേശിച്ചത്. പേമാരിക്കൊപ്പം ആഞ്ഞടിച്ച ചുഴലിയില്‍ […]

You May Like

Subscribe US Now