‘ഉണ്ണിയേക്കാള്‍ ഉപദ്രവിച്ചത് ഭര്‍തൃമാതാവ്’: പ്രിയങ്ക ജീവനൊടുക്കി 25 ദിവസം കഴിഞ്ഞിട്ടും ശാന്തയുടെ അറസ്റ്റ് വൈകുന്നു

User
0 0
Read Time:2 Minute, 23 Second

തിരുവനന്തപുരം: നടന്‍ ഉണ്ണി രാജന്‍ പി.ദേവിന്റെ ഭാര്യ പ്രിയങ്കയുടെ ആത്മഹത്യ കേസില്‍ പുരോഗതിയില്ല. കേസിലെ രണ്ടാം പ്രതിയായ ശാന്താ രാജന്‍ പി.ദേവിന്റെ അറസ്റ്റ് വൈകുന്നു എന്ന ആരോപണവുമായി പ്രിയങ്കയുടെ കുടുംബം. കോവിഡാണെന്ന പേരിലാണ് ശാന്ത രാജന്‍ പി.ദേവിനെ പൊലീസ് അറസ്റ്റ് ചെയ്യാത്തത്. കേസ് ആട്ടിമറിക്കാനുള്ള നീക്കമാണെന്ന് ആരോപിച്ച്‌ പ്രിയങ്കയുടെ കുടുംബം മുഖ്യമന്ത്രിക്ക് പരാതി നല്‍കും.

ജീവനൊടുക്കുന്നതിന് മുന്‍പ് പ്രിയങ്ക പൊലീസില്‍ നല്‍കിയ പരാതിയിലും മൊഴിയിലും പറഞ്ഞിരുന്നത് ഭര്‍ത്താവ് ഉണ്ണിയേക്കാളധികം ഉപദ്രവിച്ചത് ഭര്‍തൃമാതാവ് ശാന്തയാണെന്നായിരുന്നു. പ്രിയങ്ക ജീവനൊടുക്കിയിട്ട് 25 ദിവസം കഴിഞ്ഞു. മകളുടെ വേര്‍പാടില്‍ ഉള്ളുനീറിക്കഴിയുന്ന കുടുംബത്തിന് ഇരട്ടിയാഘാതമാവുകയാണ്, ആത്മഹത്യക്ക് മുഖ്യകാരണക്കാരിയെന്ന് കരുതുന്ന ഭര്‍തൃമാതാവിന്റെ അറസ്റ്റ് വൈകുന്നത്.

25ന് ഉണ്ണിയെ അറസ്റ്റ് ചെയ്യുമ്ബോള്‍ ശാന്തയെ അറസ്റ്റ് ചെയ്യാതിരിക്കാന്‍ പൊലീസ് പറഞ്ഞ കാരണം ശാന്തയ്ക്ക് കോവിഡ് ആണെന്നാണ്. ഉണ്ണിയുടെ അറസ്റ്റ് കഴിഞ്ഞ് 13 ദിവസമായി. കോവിഡ് ആണെങ്കില്‍ രോഗമുക്തി നേടേണ്ട സമയമായി. എന്നിട്ടും കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കിട്ടിയില്ലെന്നാണ് നെടുമങ്ങാട് പൊലീസ് പറയുന്നത്. 10-ാം തീയതി രാത്രിയില്‍ പ്രിയങ്കയെ വീട്ടില്‍ നിന്ന് ഇറക്കിവിടുകയും ഉണ്ണിയും അമ്മ ശാന്തയും ചേര്‍ന്ന് മര്‍ദിച്ചെന്നുമാണ് പരാതി. 12ന് സ്വന്തം വീട്ടില്‍ മടങ്ങിയെത്തിയ ശേഷമാണ് പ്രിയങ്ക തൂങ്ങിമരിച്ചത്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

തോല്‍വി പഠിക്കാന്‍ സുരേഷ് ഗോപി; താരം നല്‍കുന്ന റിപ്പോര്‍ട്ട് സുരേന്ദ്രന്‍ അടക്കമുളളവര്‍ക്ക് നിര്‍ണായകമാകും

​​​തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പി നേരിട്ട വമ്ബന്‍ പരാജയത്തെ കുറിച്ച്‌ പഠിച്ച്‌ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ രാജ്യസഭാ എം പി സുരേഷ് ഗോപിക്ക് കേന്ദ്രനേതൃത്വത്തിന്‍റെ നിര്‍ദേശം. സുരേഷ് ഗോപിയുടെ റിപ്പോര്‍ട്ട് നിലവിലെ അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഏറെ നിര്‍ണായകമാകുമെന്നാണ് വിവരം. സംസ്ഥാന നേതൃത്വത്തെ കുറ്റപ്പെടുത്തുന്ന റിപ്പോര്‍ട്ടാണ് സുരേഷ് ഗോപി നല്‍കുന്നതെങ്കില്‍ സുരേന്ദ്രന്‍ പക്ഷം മറുപടി നല്‍കേണ്ടി വരും. കൊടകര കുഴല്‍പ്പണ കേസുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന കാര്യങ്ങളും സുരേന്ദ്രന് […]

You May Like

Subscribe US Now