Read Time:1 Minute, 0 Second
തിരുവനന്തപുരം: ഉദ്യോഗാര്‍ത്ഥികളുടെ പിന്നില്‍ പ്രതിപക്ഷമെന്ന സര്‍ക്കാര്‍ ആരോപണങ്ങള്‍ക്കെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഉദ്യോഗാര്‍ത്ഥികളുടെ സമരത്തിന് പിന്നില്കോണ്ഗ്രസല്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അനധികൃത നിയമനങ്ങള്‍ തകൃതിയായായി നടക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സമരം അടിച്ചമര്‍ത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഒരുവഴിയും ഇല്ലാഞ്ഞിട്ടാണ് ഉദ്യോഗാര്‍ത്ഥികള്‍ സമരത്തിനിറങ്ങിയത്. സമരം അടിച്ചമര്‍ത്തുന്നത് ശരിയല്ലെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി. റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.