എം ബി ബി എസ് പരീക്ഷ ക്രമക്കേട്: രേഖകള്‍ ശേഖരിക്കാനും ഉദ്യോഗസ്ഥരുടെ മൊഴി രേഖപ്പെടുത്താനുമൊരുങ്ങി അന്വേഷണ സംഘം

User
0 0
Read Time:2 Minute, 28 Second

കൊല്ലം: അസീസിയ മെഡിക്കല്‍ കോളജിലെ എം ബി ബി എസ് പരീക്ഷ ക്രമക്കേടുമായി ബന്ധപ്പെട്ട് ആരോഗ്യസര്‍വകലാശാലയില്‍ നിന്ന് രേഖകള്‍ ശേഖരിക്കാനും ഉദ്യോഗസ്ഥരുടെ മൊഴി രേഖപ്പെടുത്താനുമൊരുങ്ങി അന്വേഷണ സംഘം.

ആള്‍മാറാട്ടം നടത്തി എഴുതിയ പരീക്ഷ പേപ്പര്‍ കണ്ടെടുക്കാനും ആഭ്യന്തര അന്വേഷണം നടത്തിയ ഉദ്യോഗസ്ഥരുടെ മൊഴി രേഖപ്പെടുത്താനുമാണ് നീക്കം. മുഴുവന്‍ തെളിവുകളും ശേഖരിച്ച ശേഷം മാത്രം കേസില്‍ പ്രതികളായ വിദ്യാര്‍ഥികളെ ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

ഈ വര്‍ഷം ജനുവരി 6ന് അസീസിയ മെഡിക്കല്‍ കോളജില്‍ നടന്ന എംബിബിഎസ് പരീക്ഷയിലെ മൂന്ന് വിദ്യാര്‍ഥികളുടെ ഉത്തരക്കടലാസ് പരിശോധനയിലാണ് ക്രമക്കേട് നടന്നതായി ആരോഗ്യ സര്‍വകലാശാല കണ്ടെത്തിയത്. വിദ്യാര്‍ഥികളുടെ കൈയക്ഷരത്തില്‍ വന്ന മാറ്റത്തെ തുടര്‍ന്നുളള അന്വേഷണത്തിലാണ് കോപ്പിയടി നടന്നതായി സ്ഥിരീകരിച്ചത്. ആള്‍മാറാട്ടം നടന്നിട്ടുണ്ടോ എന്ന സംശയവും ഉയര്‍ന്നു.

ഇതേതുടര്‍ന്ന് മൂന്ന് വിദ്യാര്‍ഥികളെയും ഡീബാര്‍ ചെയ്യുകയും പരീക്ഷ ചുമതലയുണ്ടായിരുന്ന അധ്യാപകരെ പരീക്ഷാ ജോലിയില്‍ നിന്ന് മാറ്റി നിര്‍ത്തുകയും ചെയ്തു കൊണ്ട് സര്‍വകലാശാല ഉത്തരവ് പുറത്തിറക്കി. ഉത്തരക്കടലാസുകള്‍ പരീക്ഷ ഹാളിനു പുറത്ത് കടത്തിയ ശേഷം ഉത്തരങ്ങള്‍ രേഖപ്പെടുത്തിയെന്നാണ് സര്‍വകലാശാലയുടെ കണ്ടെത്തല്‍.

എന്നാല്‍ ഈ ആരോപണം അസീസിയ മെഡിക്കല്‍ കോളജ് അധികൃതര്‍ നിഷേധിക്കുകയാണ്. സര്‍വകലാശാല പ്രതിനിധിയുടെ ഉള്‍പ്പെടെ മേല്‍ നോട്ടത്തിലാണ് പരീക്ഷ നടന്നതെന്നും സിസിടിവിയില്‍ പരീക്ഷാ നടത്തിപ്പ് ദൃശ്യങ്ങള്‍ ഉണ്ടെന്നും മെഡിക്കല്‍ കോളജ് അധികൃതര്‍ പറയുന്നു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

വ്യവസായ സ്ഥാപനങ്ങള്‍ക്കും സ്വകാര്യ കമ്ബനികള്‍ക്കും വാക്സിന്‍ നേരിട്ട് വാങ്ങാന്‍ അനുമതി

തിരുവനന്തപുരം: നിര്‍മ്മാണ കമ്ബനികളില്‍ നിന്ന് നേരിട്ട് കോവിഡ് വാക്സിന്‍ വാങ്ങാന്‍ വ്യവസായ സ്ഥാപനങ്ങള്‍ക്കും സ്വകാര്യ കമ്ബനികള്‍ക്കും അനുമതി നല്‍കി സംസ്ഥാന ആരോഗ്യ വകുപ്പ്. സ്വകാര്യ ആശുപത്രികള്‍ക്കും ആശുപത്രികളുമായി ധാരണയുണ്ടാക്കിയിട്ടുള്ള വ്യവസായ സ്ഥാപനങ്ങള്‍ക്കും കമ്ബനികള്‍ക്കുമാണ് വാക്സിന്‍ നേരിട്ട് വാങ്ങാന്‍ അനുമതി ലഭിച്ചിരിക്കുന്നത്. ആശുപത്രികളുമായി ധാരണയുണ്ടാക്കിയിട്ടില്ലാത്ത വ്യവസായ സ്ഥാപനങ്ങള്‍ക്കും കമ്ബനികള്‍ക്കും പ്രത്യേക വാക്‌സിന്‍ വിതരണ കേന്ദ്രമായി രജിസ്റ്റര്‍ ചെയ്യാം. ജില്ലാ ആരോഗ്യ വിഭാഗത്തിനാണ് ഇത് സംബന്ധിച്ച അപേക്ഷ സമര്‍പ്പിക്കേണ്ടത്. ഓണ്‍ലൈന്‍ വഴി മാത്രമെ […]

You May Like

Subscribe US Now