എം.ബി. രാജേഷിന്റെ കൈകളില്‍ കേരള നിയമസഭയുടെ അധ്യക്ഷസ്ഥാനം സുരക്ഷിതം ; അഭിനന്ദനവുമായി പി. ശ്രീരാമകൃഷ്ണന്‍

User
0 0
Read Time:2 Minute, 12 Second

പതിനഞ്ചാം കേരള നിയമസഭയുടെ സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ട എം.ബി. രാജേഷിന് അഭിനന്ദനങ്ങളുമായി മുന്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍.എം.ബി. രാജേഷിന്റെ കൈകളില്‍ കേരള നിയമസഭയുടെ അധ്യക്ഷസ്ഥാനം സുരക്ഷിതമായിരിക്കുമെന്നതില്‍ അഭിമാനമുണ്ടെന്നും
മികച്ച പാര്‍ലമെന്റേറിയനും കഴിവുറ്റ പ്രഭാഷകനുമായ ശ്രീ. എം.ബി. രാജേഷ് മികച്ച സ്പീക്കറായിരിക്കുമെന്നതില്‍ എനിക്ക് യാതൊരു സംശയവുമില്ലെന്നും ശ്രീരാമകൃഷ്ണന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ സൗഹൃദങ്ങളില്‍ കൊരുക്കപ്പെട്ട രണ്ടു സഖാക്കളെന്ന നിലയിലും രണ്ടുപതിറ്റാണ്ടിലേറെയുള്ള സംഘടനാ പ്രവര്‍ത്തനങ്ങളാല്‍ തമ്മില്‍ ബന്ധിക്കപ്പെട്ടവരെന്ന നിലയിലും ഞങ്ങളുടെ സൗഹൃദത്തിന്റെ ലോകം വിശാലമാണെന്നും

പി. ശ്രീരാമകൃഷ്ണന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം

ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ സൗഹൃദങ്ങളില്‍ കൊരുക്കപ്പെട്ട രണ്ടു സഖാക്കളെന്ന നിലയിലും രണ്ടുപതിറ്റാണ്ടിലേറെയുള്ള സംഘടനാ പ്രവര്‍ത്തനങ്ങളാല്‍ തമ്മില്‍ ബന്ധിക്കപ്പെട്ടവരെന്ന നിലയിലും ഞങ്ങളുടെ സൗഹൃദത്തിന്റെ ലോകം വിശാലമാണ്. മികച്ച പാര്‍ലമെന്റേറിയനും കഴിവുറ്റ പ്രഭാഷകനുമായ ശ്രീ. എം.ബി. രാജേഷ് മികച്ച സ്പീക്കറായിരിക്കുമെന്നതില്‍ എനിക്ക് യാതൊരു സംശയവുമില്ല. ശ്രീ. എം.ബി. രാജേഷിന്റെ കൈകളില്‍ കേരള നിയമസഭയുടെ അധ്യക്ഷസ്ഥാനം സുരക്ഷിതമായിരിക്കുമെന്നതില്‍ എനിക്ക് അഭിമാനമുണ്ട്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

'ലക്ഷദ്വീപിന്‍റെ പൈതൃകം തകര്‍ക്കാനുള്ള ശ്രമം,പട്ടേലിനെ നീക്കണം;രാഷ്ട്രപതിക്ക് കത്തയച്ച്‌ കെസി വേണുഗോപാല്‍

തിരുവനന്തപുരം; ലക്ഷദ്വീപിലെ പുതിയ അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിനെ തല്‍സ്ഥാനത്തുനിന്ന് നീക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതി റാം നാഥ് കോവിന്ദിന് കത്തയച്ച്‌ കെസി വേണുഗോപാല്‍ എംപി. തദ്ദേശീയരായ ജനങ്ങളുടെ അവകാശങ്ങള്‍ കവര്‍ന്നെടുത്തു, അവരുടെ സാംസകാരിക പൈതൃകം തച്ചുടച്ചു ഏക ശിലാത്മകമായ സാംസ്‌കാരിക അടിച്ചേല്‍പ്പിക്കല്‍ രാജ്യത്തിന്‍റെ പലഭാഗത്തും കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കി കൊണ്ടിരിക്കുന്നതിന്റെ മറ്റൊരുദാഹരണമാണ് ലക്ഷദ്വീപെന്ന് കെസി വേണുഗോപാല്‍ പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ നോമിനിയായി അഡ്മിനിസ്ട്രേറ്റര്‍ പദവി ഏറ്റെടുത്തത് മുതല്‍ തികഞ്ഞ ഏകാധിപതിയെ പോലെ പെരുമാറുകയാണ് […]

You May Like

Subscribe US Now