‘എന്നെ തൂക്കിക്കൊല്ലൂ.’; ചാരിറ്റി അവസാനിപ്പിക്കുന്നുവെന്ന് ഫിറോസ് കുന്നംപറമ്ബില്‍

User
0 0
Read Time:4 Minute, 30 Second

ചികിത്സാ സഹായ അഭ്യര്‍ത്ഥനകളുമായി എത്തിയവരോട് വൈകാരികമായി പ്രതികരിച്ച ഫിറോസ് താന്‍ സഹായം ചെയ്യുന്നതിന്റെ പേരില്‍ വേട്ടയാടപ്പെടുകയാണെന്ന് ചൂണ്ടിക്കാട്ടി ഫിറോസ് കുന്നംപറമ്ബില്‍. സഹായിച്ചിട്ട് ഞാന്‍ കള്ളാനാകേണ്ട ആവശ്യമുണ്ടോയെന്ന് ഫിറോസ് ചോദിച്ചു. രോഗികളെ സന്തോഷത്തോടെ ഏല്‍പിക്കുക, കൊടുത്തുകഴിയുമ്ബോള്‍ നമ്മളെ കള്ളനാക്കുന്ന രീതിയിലൊക്കെ വലിയ മനപ്രയാസമുണ്ട്. സഹായിച്ച ആളുകള്‍ കള്ളനാകുന്ന സാഹചര്യം. എന്തിനാണിങ്ങനെ പ്രവര്‍ത്തിക്കുന്നത്. വീട്ടില്‍ മനസ്സമാധാനമില്ലാതെ കിടക്കേണ്ട സാഹചര്യമുണ്ടാകുന്നു. എനിക്ക് വയ്യ, ഇങ്ങനെ പരാതി കേട്ട് ഇങ്ങനെ ചെയ്യാന്‍. ഒരാള്‍ മൊബൈലുമായി വന്ന് ഫിറോസ് കള്ളനാണ് എന്ന് പറയിപ്പിച്ച്‌ എന്നെ കള്ളനാക്കേണ്ട കാര്യമില്ലെന്നും ഫിറോസ് ഫേസ്ബുക്ക് ലൈവില്‍ പ്രതികരിച്ചു.

കോടിക്കണക്കിന് രൂപയുടെ സഹായം ചെയ്തിട്ട് എന്നെ കള്ളനാക്കാന്‍ ശ്രമിക്കുമ്ബോള്‍ എന്റെ അഭിമാനമാണ് തകര്‍ന്നുപോകുന്നത്. ഒന്നും ചെയ്യാതെ മിണ്ടാതെ നിന്നാല്‍ അത്രയെങ്കിലും സമാധാനം എന്ന തരത്തിലാണ് ഇപ്പോള്‍ പോകുന്നത്. എന്തായാലും നിങ്ങളുടെ അപേക്ഷകള്‍ ഞാന്‍ വാങ്ങിച്ചുവെയ്ക്കും. ബാക്കിയുള്ള കാര്യങ്ങള്‍ പിന്നെ പരിഗണിക്കുമെന്നും ഫിറോസ് അപേക്ഷകരോട് പറഞ്ഞു. ഇത്രയുമധികം തെറിവിളികള്‍ കേട്ട് തനിക്ക് ചാരിറ്റി നടത്തേണ്ട കാര്യമില്ല. തനിക്ക് കുടുംബം ഉണ്ടെന്നുപോലും ചിന്തിക്കാതെയാണ് ചിലര്‍ ആരോപണങ്ങളുമായി രംഗത്ത് വന്നത്. കള്ളന്റെ മക്കളെന്ന പേര് കേട്ട് തന്റെ മക്കള്‍ വളരരുതെന്നാണ് ആഗ്രഹം. അതുകൊണ്ട് തത്കാലം സഹായങ്ങള്‍ നിര്‍ത്തുകയാണ്. പ്രശ്നങ്ങളും വിവാദങ്ങളും തീരട്ടെ. മാനസികമായി താന്‍ തളര്‍ന്നിരിക്കുകയാണ്. താന്‍ ബാങ്ക് രേഖകള്‍ സൂക്ഷിക്കാറില്ല. കണക്കുകളില്‍ ചിലതൊന്നും എഴുതാറില്ല. അത് എനിക്കും പടച്ചവനും മാത്രമേ അറിയൂ. രണ്ടു വര്‍ഷം മുന്‍പ് നടന്ന സംഭവത്തെക്കുറിച്ച്‌ തന്നോട് ഒന്നും ചോദിക്കേണ്ട. ഒന്നും ഓര്‍മയില്ല, എല്ലാ കാര്യങ്ങളും ഓര്‍ത്തിരിക്കാന്‍ താന്‍ കമ്ബ്യൂട്ടറല്ലെന്നും ഫിറോസ് പറഞ്ഞു.

തന്റെ വിശ്വാസ്യത തകര്‍ക്കാനും വ്യക്തിഹത്യ ചെയ്യാനുമുളള രണ്ട് പേരുടെ ശ്രമങ്ങളുടെ ഭാഗമാണ് തനിക്കെതിരെ വയനാട്ടില്‍ നിന്ന് ഉയര്‍ന്ന പരാതിയെന്ന് ഫിറോസ് കഴിഞ്ഞദിവസം റിപ്പോര്‍ട്ടര്‍ ലൈവിനോട് പറഞ്ഞിരുന്നു. കുട്ടിയുടെ ചികിത്സയ്ക്കായി പിരിച്ചെടുത്ത പണം ഫിറോസ് കുന്നുംപറമ്ബില്‍ തട്ടിയെടുത്തെന്ന് വയനാട് സ്വദേശികള്‍ മാനന്തവാടി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. ഇതിന് പിന്നാലെ ഫിറോസ് കുന്നംപറമ്ബിലിനെതിരെ കേസെടുത്തെന്നും അറസ്റ്റിലായെന്നും വാര്‍ത്തകള്‍ വന്നു. കേസ് എടുത്തിട്ടില്ലെന്നായിരുന്നു ഫിറോസ് കുന്നംപറമ്ബിലിന്റെ പ്രതികരണം. കുട്ടിയുടെ മാതാപിതാക്കള്‍ക്ക് പണം കൈമാറിയതിന്റെ സ്റ്റേറ്റ്മെന്റ് തന്റെ കൈയ്യിലുണ്ടെന്നും സാമ്ബത്തിക കുറ്റാരോപണം ആയതുകൊണ്ട് പ്രാഥമികാന്വേഷണം നടത്താതെ പ്രതിയാക്കില്ലെന്നും ഫിറോസ് പറഞ്ഞു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

കൂടുതല്‍ നിയമനങ്ങള്‍ നടന്നത് യുഡിഎഫ് കാലത്ത്; മുഖ്യമന്ത്രി കള്ളക്കണക്കുകള്‍ നിരത്തുന്നു: ചെന്നിത്തല

പത്തനംതിട്ട: കൂടുതല്‍ നിയമനങ്ങള്‍ നടന്നത് യുഡിഎഫ് കാലത്തെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പി.എസ്.സി നിയമനങ്ങളെക്കുറിച്ച്‌ വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി അവതരിപ്പിച്ച കണക്കുകള്‍ യാഥാര്‍ഥ്യവുമായി ബന്ധമില്ലാത്തതാണ്. കള്ളക്കണക്കുകള്‍ പറഞ്ഞുകൊണ്ട് സമരത്തെ തകര്‍ക്കുക എന്നതാണ് മുഖ്യമന്ത്രിയുടെ ലക്ഷ്യമെന്നും ചെന്നിത്തല ആരോപിച്ചു. മനുഷ്യത്വം മരവിച്ചിട്ടില്ലാത്തവരെ വേദനിപ്പിക്കുന്ന കാഴ്ചയാണ് സെക്രട്ടേറിയേറ്റിന് മുന്നില്‍ നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സത്യം വിളിച്ചു പറയുന്ന കണക്കുകള്‍ എന്നദ്ദേഹം പറഞ്ഞത്, എന്നാല്‍ വാസ്തവത്തില്‍ അസത്യം വിളിച്ചു പറയുന്ന […]

You May Like

Subscribe US Now