എന്‍ഡിഎ പ്രവേശത്തിന് സികെ ജാനു പത്ത് കോടിയും കേന്ദ്രമന്ത്രി സ്ഥാനവും ആവശ്യപ്പെട്ടെന്ന് വെളിപ്പെടുത്തല്‍

User
0 0
Read Time:1 Minute, 41 Second

കണ്ണൂര്‍ | എന്‍ഡിഎയുമായി സഹകരിക്കാന്‍ സി കെ ജാനു 10 കോടി ആവശ്യപ്പെട്ടുവെന്ന് ആരോപണം. ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി ട്രഷറര്‍ പ്രസീതയാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. പത്ത് കോടി രൂപക്ക് പുറമെ അഞ്ച് നിയമസഭാ സീറ്റും ഒരു കേന്ദ്രമന്ത്രി സ്ഥാനവും കെ സുരേന്ദ്രനോട് സി കെ ജാനു ആവശ്യപ്പെട്ടുവെന്നും പ്രസീത ആരോപിച്ചു.

എന്‍ഡിഎയുമായി സഹകരിക്കാന്‍ 10 കോടി രൂപയാണ് ആവശ്യപ്പെട്ടതെങ്കിലും ബിജെപി അധ്യക്ഷന്‍ 10 ലക്ഷം രൂപ തിരുവനന്തപുരത്ത് വെച്ച്‌ സി കെ ജാനുവിന് കൈമാറിയെന്നും പ്രസീത പറഞ്ഞു. പാര്‍ട്ടിയാണോ സി കെ ജാനുവാണോ മുന്നണിയിലേക്ക് വന്നതെന്ന് കെ സുരേന്ദ്രന്‍ വ്യക്തമാക്കണമെന്നും പ്രസീത പറഞ്ഞു.

എന്നാല്‍ പണം വാങ്ങിയെന്ന ആരോപണം സി കെ ജാനു നിഷേധിച്ചു. ബിജെപിയുമായോ, കെ സുരേന്ദ്രനുമായോ ഇടപാടില്ലെന്നും, പ്രസീതയ്‌ക്കെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്നും സി കെ ജാനു അറിയിച്ചു.
പ്രസീതയും കെ സുരേന്ദ്രനും തമ്മിലുള്ള ഫോണ്‍ സംഭാഷണം നേരത്തെ പുറത്തുവന്നിരുന്നു. ഇക്കാര്യം പ്രസീത പിന്നീട് സ്ഥിരീകരിക്കുകയും ചെയ്തു

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

ബന്ധുക്കളുടെ മൃതദേഹം ഉണ്ടെങ്കില്‍ സ്വയം കണ്ടുപിടിച്ചോളു എന്ന് ജീവനക്കാര്‍; ദയനീയ കാഴ്ച തേനി ആശുപത്രിയില്‍ നിന്ന്

തേനി> മൃതദേഹങ്ങളില് നിന്നും ബന്ധുക്കളെ തെരഞ്ഞുകണ്ടുപിടിക്കേണ്ട ഗതികേടില് തമിഴ്നാട് തേനി സര്ക്കാര് ആശുപത്രിയിലെത്തുന്നവര്. തനി കെ വിളക്ക് സര്ക്കാര് ആശുപത്രിയിലാണ് ദയനീയമായ കാഴ്ച. ചികിത്സയില് മരിച്ചവരുടെ ബന്ധുക്കളെത്തുമ്ബോള് മൃതദേഹം തെരഞ്ഞു കണ്ടുപിടിക്കാനാണ് ജീവനക്കാര് പറയുന്നത്. 47കാരനായ തേനി സ്വദേശി കോവിഡ് ബാധിച്ച്‌ മരിച്ചതോടെയാണ് സംഭവം പുറംലോകമറിയുന്നത്. വീഡിയോ സോഷ്യല് മീഡിയയില് വൈറലായതോടെ സംഭവം വിവാദമാവുകയും ചെയ്തു. മരിച്ച കോവിഡ് രോഗിയുടെ ബന്ധുക്കളോട് മോര്ച്ചറിയില് പോയി മൃതദേഹമേതെന്ന് കണ്ടുപിടിക്കാനാണ് ആശുപത്രി ജീവനക്കാര് […]

You May Like

Subscribe US Now