‘എരുമേലി ക്ഷേത്രവും വാവര് പള്ളിയും മതസൗഹാര്‍ദ്ദത്തിന്‍റെ പ്രതീകമാണ്’; ഇടതുപക്ഷവും ജനങ്ങളെ വിഭജിക്കുന്നു: രാഹുല്‍ ഗാന്ധി

User
0 0
Read Time:1 Minute, 44 Second

പത്തനംതിട്ട: സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ പിണറായി സര്‍ക്കാരിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് മുന്‍ ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഇടതുപക്ഷം ആര്‍എസ്‌എസിനെയും മോദിയെയും പോലെ ജനത്തെ വിഭജിക്കാന്‍ ശ്രമിക്കുന്നുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. എല്ലാത്തിനും ഉത്തരം മാര്‍ക്സ് എന്നാണ് ഇടതുപക്ഷത്തിന്റെ വിശ്വാസമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

‘എരുമേലി ക്ഷേത്രവും വാവര് പള്ളിയും മതസൗഹാര്‍ദ്ദത്തിന്‍റെ പ്രതീകമാണ്. ഈ ആശയം ഇന്ത്യയില്‍ ഇപ്പോള്‍ ആക്രമിക്കപ്പെടുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയും ആര്‍എസ്‌എസും ചെയ്തുകൊണ്ടിരിക്കുന്നതും അതുതന്നെയാണ്. അവര്‍ സമൂഹത്തില്‍ വിദ്വേഷവും പകയും വളര്‍ത്തുകയാണ്. നാടിനെ വിഭജിക്കാനുള്ള പരിശ്രമം നടത്തുന്നു. ഇടതുപക്ഷവും ജനങ്ങളെ വിഭജിക്കുന്നു. എല്ലാത്തിനും ഉത്തരം മാര്‍ക്സ് എന്ന് അവര്‍ വിശ്വസിക്കുന്നു,’ എന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. രാഹുല്‍ ഗാന്ധിയുടെ കേരള തെരഞ്ഞെടുപ്പ് പ്രചാരണം തുടരുകയാണ്. ഇന്ന് ഇടുക്കി ജില്ലയിലെയും പത്തനംതിട്ട ജില്ലയിലെയും യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി രാഹുല്‍ഗാന്ധി പ്രചാരണം നടത്തും.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

ഇന്ത്യയ്‌ക്കെതിരെ പോരാടാന്‍ തീവ്രവാദികളെ കൂട്ടുപിടിച്ച്‌ പാകിസ്ഥാന്‍ , ഇന്റലിജന്‍സ് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: ഇന്ത്യയെ ലക്ഷ്യം വെച്ച്‌ പോരാടുന്ന തീവ്രവാദികള്‍ക്ക് പുതിയ ആയുധങ്ങള്‍ എത്തിച്ചു നല്‍കാന്‍ പാകിസ്ഥാന്‍ ശ്രമിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. പാകിസ്ഥാന്‍ സൈന്യത്തിന്റെ ഭാഗമായ സ്പെഷ്യല്‍ സര്‍വീസ് ഗ്രൂപ്പാണ് തീവ്രവാദികള്‍ക്ക് വേണ്ടി ആധുനിക ആയുധങ്ങള്‍ വാങ്ങുക. ഇന്ത്യന്‍ സേനയുടെ കൈയിലുള്ളതുപോലുള്ള വിദേശ നിര്‍മിത ആയുധങ്ങള്‍ ഉണ്ടെങ്കില്‍ മാത്രമേ സൈന്യത്തെ നേരിടാന്‍ സാധിക്കുകയുള്ളുവെന്ന് പാകിസ്ഥാനെ തീവ്രവാദികള്‍ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പാകിസ്ഥാന്‍ ആര്‍മി പുതിയ ആയുധങ്ങള്‍ വാങ്ങി അതിര്‍ത്തിയിലെ തീവ്രവാദി ഗ്രൂപ്പുകള്‍ക്ക് നല്‍കാന്‍ തീരുമാനിച്ചത്. […]

You May Like

Subscribe US Now