എറണാകുളത്ത് കോവിഡ് ബാധിതരുടെ എണ്ണം 60,000 പിന്നിട്ടു; ജില്ലാ അതിര്‍ത്തികള്‍ രാത്രിയോടെ അടയ്ക്കും, അനാവശ്യ കാര്യങ്ങള്‍ക്ക് പുറത്തിറങ്ങിയാല്‍ കര്‍ശന നടപടിയെന്നും പൊലീസ്

User
0 0
Read Time:3 Minute, 26 Second

എറണാകുളം: എറണാകുളത്ത് കോവിഡ് ബാധിതരുടെ എണ്ണം 60,000 പിന്നിട്ടു. എറണാകുളത്ത് നിലവില്‍ കോവിഡ് പോസിറ്റീവായി ചികിത്സയില്‍ കഴിയുന്നത് 61,847 പേരാണ്. സംസ്ഥാനത്ത് ആദ്യമായാണ് ഒരു ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 60,000 കടക്കുന്നത്. ഇതോടെ ജില്ലയില്‍ കര്‍ശനമായ നടപടികള്‍ സ്വീകരിക്കാന്‍ ഒരുങ്ങി പൊലീസ്. ഇതിന്റെ ഭാഗമായി ജില്ലാ അതിര്‍ത്തികള്‍ വെള്ളിയാഴ്ച രാത്രിയോടെ പൂര്‍ണമായും അടയ്ക്കും. അനാവശ്യ കാര്യങ്ങള്‍ക്ക് പുറത്തിറങ്ങിയാല്‍ കര്‍ശന നടപടിയെടുക്കുമെന്നും അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകളിലേക്കു കൂട്ടമായി എത്തരുതെന്നും ആലുവ റൂറല്‍ എസ്പി കെ കാര്‍ത്തിക് ജനങ്ങളോട് പറഞ്ഞു. കണ്ടെയ്ന്‍മെന്റ് സോണുകളായ പ്രദേശങ്ങളില്‍ കടുത്ത നിയന്ത്രണമുണ്ടാകും. നിയന്ത്രണങ്ങളില്‍ വിട്ടുവീഴ്ചയുണ്ടാകില്ലെന്നും പൊലീസ് മുന്നറിയിപ്പുനല്‍കി.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25 ശതമാനത്തിലധികമുള്ള 74 പഞ്ചായത്തുകളില്‍ ലോക്ഡൗണിനു സമാന നിയന്ത്രണങ്ങള്‍ നിലവില്‍ വന്നു. കോവിഡ് രോഗികളുടെ എണ്ണം വന്‍തോതില്‍ ഉയര്‍ന്നതോടെ ജില്ലയില്‍ താഴേത്തട്ടിലുള്ള ചികിത്സയ്ക്ക് ഊന്നല്‍ നല്‍കാനും തീരുമാനമായി.

ജില്ലയില്‍ 10 ദിവസത്തില്‍ പോസിറ്റീവായത് 45,187 പേര്‍. 31.8 ആണ് നിലവിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 100 പേരെ പരിശോധിക്കുമ്ബോള്‍ 32 പേരില്‍ കോവിഡ് സ്ഥിരീകരിക്കപ്പെടുന്നു. പോസിറ്റീവായവരില്‍ ഏകദേശം 1200 പേരോളം വിദഗ്ധ ചികിത്സ ആവശ്യമുള്ളവരായുണ്ട്.

2500 പേരോളമാണ് ജില്ലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ളത്. സര്‍കാര്‍ ആശുപത്രികളില്‍ 800 പേര്‍. എഫ്‌എല്‍ടിസി, എസ്‌എല്‍ടിസി, ഡൊമിസിലിയറി കെയര്‍ സെന്ററുകളില്‍ ആയിരത്തോളം പേരും കഴിയുന്നു. കോവിഡ് രോഗികളുടെ എണ്ണം വന്‍തോതില്‍ ഉയര്‍ന്നതോടെ പരമാവധി രോഗികളെ പഞ്ചായത്ത് തലത്തില്‍ തന്നെ കൈകാര്യം ചെയ്യാനും തീരുമാനമായി.

തദ്ദേശ സ്ഥാപനങ്ങളുടെ ഏകോപനം ശക്തമാക്കാന്‍ ഇന്‍സിഡന്റ്‌സ് റെസ്‌പോണ്‍സ് സംവിധാനം ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കും. എല്ലാ പഞ്ചായത്തുകളും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ തുടങ്ങും ഈ കണ്‍ട്രോള്‍ റൂമുകള്‍ വഴിയാണു രോഗികളെ കൈകാര്യം ചെയ്യുക. സന്നദ്ധ സേവനത്തിനായി ജില്ലയില്‍ റജിസ്റ്റര്‍ ചെയ്ത 18,000 പേരുടെ സേവനവും താഴേത്തട്ടില്‍ പ്രയോജനപ്പെടുത്തും.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

അവധി അവസാനിപ്പിച്ച് കോടിയേരി പാര്‍ട്ടി സെക്രട്ടറി പദത്തിലേക്ക് : വിജയരാഘവന്റെ ഭാര്യ ബിന്ദു മന്ത്രി സഭയിലേക്ക്

തിരുവനന്തപുരം : അസുഖത്തെ തുടര്‍ന്ന് അവധിയില്‍ പ്രവേശിച്ചിരുന്ന കോടിയേരി ബാലകൃഷ്ണന്‍ വീണ്ടും പാര്‍ട്ടി സെക്രട്ടറി പദവിയിലേക്ക്. ആരോഗ്യം വീണ്ടെടുത്തതിനെ തുടര്‍ന്ന് പാര്‍ട്ടി സെക്രട്ടറി പദത്തിലേക്ക് തിരിച്ചുവരുവാനുള്ള താല്പര്യം അദ്ദേഹം പാര്‍ട്ടി നേതൃത്വത്തെ അറിയിക്കുകയായിരുന്നു. കോടിയേരി ഒഴിഞ്ഞതിനെ തുടര്‍ന്ന് ആക്ടിങ് സെക്രട്ടറി പദവി ഏറ്റെടുത്ത വിജയരാഘവന്‍ മുന്‍പ് വഹിച്ചിരുന്ന എല്‍.ഡി.എഫ് കണ്‍വീനര്‍ സ്ഥാനത്ത് തുടരും. ഇരിങ്ങാലക്കുടയില്‍ നിന്ന് വിജയിച്ച വിജയരാഘവന്റെ ഭാര്യ ബിന്ദു മന്ത്രിസഭയില്‍ ഉണ്ടാകുമെന്ന സുചന ശക്തമായി. കേരളവര്‍മ്മ കോളേജിലെ […]

You May Like

Subscribe US Now