എല്ലാ കടകളും തുറക്കാന്‍ അനുവദിക്കണം: ചൊവ്വാഴ്ച കടകള്‍ അടച്ച്‌ പ്രതിഷേധം; വ്യാഴാഴ്ച മുതല്‍ അനിശ്ചിതകാല സമരമെന്ന് വ്യാപാരികള്‍

User
0 0
Read Time:1 Minute, 42 Second

കോഴിക്കോട്: കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്‌ എല്ലാ കടകളും തുറക്കാന്‍ അനുവദിക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി. ചൊവ്വാഴ്ച എല്ലാ കടകളും അടച്ചിടും. ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ വ്യാഴാഴ്ച മുതല്‍ അനിശ്ചിതകാല സമരം ആരംഭിക്കുമെന്നും വ്യാപാരി വ്യാവസായി ഏകോപന സമിതി നേതാക്കള്‍ പറഞ്ഞു.

ഒന്നരമാസത്തെ ലോക്ക് ഡൗണ്‍ വ്യാപാരികള്‍ക്ക് വന്‍ കടബാധ്യതയതായും, തൊഴിലിനൊപ്പം മുടക്കിയ പണവും നഷ്ടമായെന്നും വ്യാപാരികള്‍ പറയുന്നു. നിയന്ത്രിത സമയത്ത് എല്ലാ വ്യാപാര സ്ഥാപനങ്ങളും തുറന്നു പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്നാണ് വ്യാപാരികളുടെ ആവശ്യം.

ഒന്നരമാസമായി കടകള്‍ അടഞ്ഞുകിടക്കുകയാണെന്നും നഷ്ടം ക്രമാതീതമായി വര്‍ധിക്കുകയാണെന്നും വ്യാപാരികള്‍ ചൂണ്ടിക്കാട്ടുന്നു. കടകളിലുണ്ടായിരുന്ന സാധനങ്ങളെല്ലാം വില്‍ക്കാന്‍ കഴിയാത്ത വിധം ഉപയോഗശൂന്യമായി മാറി. കടബാധ്യതയും വാടക ബാധ്യതയും ക്രമാതീതമായി വര്‍ധിക്കുന്നത് ആത്മഹത്യയിലേക്ക് നയിക്കുന്ന അവസ്ഥയിലാണെന്നും മാനദണ്ഡങ്ങള്‍ പാലിച്ച്‌ എല്ലാ വ്യാപാര സ്ഥാപനങ്ങളും തുറക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കണമെന്നുമാണ് വ്യാപാരികളുടെ ആവശ്യം.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

സ്വര്‍ണക്കടത്ത്; സഹായിച്ചത് ടിപി കേസ് പ്രതികളെന്ന് അര്‍ജുന്‍ ആയങ്കി

കോഴിക്കോട്: വിദേശത്ത് നിന്ന് കടത്തിക്കൊണ്ട് വരുന്ന സ്വര്‍ണം കവരാന്‍ സഹായിച്ചത് ടിപി കേസ് പ്രതികളെന്ന് അര്‍ജുന്‍ ആയങ്കി. കസ്റ്റംസിന്റെ ചോദ്യം ചെയ്യലില്‍ കരിപ്പൂര്‍ സംഭവത്തില്‍ തനിക്ക് യാതൊരു പങ്കുമില്ലെന്ന് അര്‍ജുന്‍ ആവര്‍ത്തിച്ചു. കരിപ്പൂരിലെ ഏറ്റവും ഒടുവിലെ സ്വര്‍ണക്കടത്തില്‍ പങ്ക് നിഷേധിച്ച അര്‍ജുന്‍, ഇതിന് മുന്‍പ് സ്വര്‍ണക്കടത്തുകാരുടെ പക്കല്‍ നിന്ന് സ്വര്‍ണം കവര്‍ന്നതായി സമ്മതിച്ചു. കടത്ത് സ്വര്‍ണം കവരാന്‍ സഹായിച്ചതിന് ടിപി കേസ് പ്രതികള്‍ക്ക് ലാഭവിഹിതം പകരമായി നല്‍കിയെന്ന് മൊഴിയില്‍ പറയുന്നു. […]

You May Like

Subscribe US Now