എല്‍ഡിഎഫിന്റെ പരാതി തള്ളി; കെ എം ഷാജിയുടെ പത്രിക സ്വീകരിച്ചു

User
0 0
Read Time:1 Minute, 39 Second

കണ്ണൂര്‍: കണ്ണൂര്‍ അഴിക്കോട് മണ്ഡലത്തില്‍ കെ എം ഷാജിയുടെ പത്രിക സ്വീകരിച്ചു. ഷാജിക്കെതിരായ എല്‍ഡിഎഫിന്‍റെ പരാതി തള്ളി. ഷാജിയെ ആറുവര്‍ഷത്തേക്ക് ഹൈക്കോടതി അയോഗ്യനാക്കിയത് ചൂണ്ടിക്കാട്ടിയായിരുന്നു എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ വരണാധികാരിക്ക് മുന്‍പില്‍ പരാതിയുമായി എത്തിയത്. ഷാജിയുടെ പത്രിക തള്ളണമെന്നായിരുന്നു എല്‍.ഡി.എഫ് ആവശ്യപ്പെട്ടത്. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.വി സുമേഷായിരുന്നു പരാതി സമര്‍പ്പിച്ചിരുന്നത്.

എന്നാല്‍ ഷാജിയുടെ പത്രിക സ്വീകരിക്കുന്നത് നിയമലംഘനമാവില്ലെന്നും പത്രിക തള്ളേതില്ലെന്നും വരണാധികാരി നിലപാടെടുക്കുകയായിരുന്നു. കെ എം ഷാജിക്ക് വീണ്ടും മത്സരിക്കാന്‍ നിയമ തടസമില്ലെന്ന് കണ്ടെത്തിയാണ് വരണാധികാരി പത്രിക സ്വീകരിച്ചത്.

2016ലെ തെരഞ്ഞെടുപ്പില്‍ എതിര്‍ സ്ഥാനാര്‍ത്ഥിയായ നികേഷ് കുമാറിനെതിരെ വര്‍ഗീയ വിദ്വേഷം നിറഞ്ഞ പ്രചരണം നടത്തിയതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ഹൈക്കോടതി തെരഞ്ഞെടുപ്പ് റദ്ദാക്കുകയും ഷാജിയെ ആറുവര്‍ഷത്തേക്ക് അയോഗ്യനാക്കുകയും ചെയ്തിരുന്നു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

തലശ്ശേരിയിലടക്കം ഒന്നിലധികം മണ്ഡലങ്ങളിലെ എന്‍.ഡി.എ സ്ഥാനാര്‍ഥികളുടെ പത്രിക തള്ളി

തലശ്ശേരിയിലടക്കം വിവിധ എന്‍.ഡി.എ,ബി.ജെ.പി സ്ഥാനാര്‍ഥികളുടെ നാമനിര്‍ദ്ദേശ പത്രിക ( Candidate Nomination ) തള്ളി. ബിജെപിയുടെ കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് എം ഹരിദാസിന്റെ പത്രികയാണ് തലശ്ശേരിയില്‍ തള്ളിയത്. ബി.ജെ.പിക്ക് ശകതമായ സ്വാധീനം ഉള്ള മണ്ഡലം കൂടിയാണ് തലശ്ശേരി. ഇവിടുത്തെ ഡമ്മി സ്ഥാനാര്‍ഥിയുടെയും പത്രിക തള്ളിയിരുന്നു. ഇതോടെ മണ്ഡലത്തില്‍ എന്‍.ഡി.എക്ക് (NDA) സ്ഥാനാര്‍ഥി ഇല്ലാതായി. ചിഹ്നം അനുവദിക്കാന്‍ സംസ്ഥാന ഭാരവാഹിയെ ചുമതലപ്പെടുത്തിക്കൊണ്ട് ദേശീയ പ്രസിഡന്റ് നല്‍കുന്ന ഫോം എയില്‍ ഒപ്പില്ലെന്ന കാരണത്താലാണു പത്രിക തള്ളിയത്. […]

You May Like

Subscribe US Now