എല്‍.ഡി.എഫിനെതിരെ വികസന വിരോധികള്‍ ഒന്നിക്കുന്നു -പിണറായി വിജയന്‍

User
0 0
Read Time:1 Minute, 3 Second

കണ്ണൂര്‍: എല്‍.ഡി.എഫിനെതിരെ വികസന വിരോധികള്‍ ഒന്നിക്കുകയാണെന്ന്​ മുഖ്യമന്ത്രി പിണറായി വിജയന്‍. വികസനത്തെ കുറിച്ച്‌​ ആരും ചര്‍ച്ച ചെയ്യുന്നില്ല. ഓരോ മണിക്കൂറിലും വിവാദങ്ങള്‍ ഉണ്ടാക്കുകയാണ്​ ചെയ്യുന്നതെന്നും പിണറായി കുറ്റപ്പെടുത്തി.

രാജ്യത്ത്​ ഏറ്റവും കുറവ്​ അഴിമതി കേരളത്തിലാണ്​. കൈക്കൂലി കൂടുതലുള്ളത്​ രാജസ്ഥാനിലാണ്​. അഴിമതി തടയുന്നതില്‍ കേരളം മുന്നില്‍ നില്‍ക്കുന്നുവെന്നും പിണറായി വിജയന്‍ പറഞ്ഞു.

സംസ്ഥാനത്ത്​ യു.ഡി.എഫ്​-ബി.ജെ.പി ഐക്യം നേരത്തെ തുടങ്ങി. കിഫ്​ബിയെ അട്ടിമറിക്കുമെന്ന്​ പറഞ്ഞത്​ യു.ഡി.എഫ്​ കണ്‍വീനറാണ്​. ആദായ നികുതി വകുപ്പിനെ പോലും ഇതിന്​ ഉപയോഗിക്കുകയാണെന്നും പിണറായി ആരോപിച്ചു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

ചര്‍ച്ചയ്ക്കായി കുഞ്ഞാലിക്കുട്ടിയും മാണിയും നേരിട്ടെത്തി; കോലീബി സഖ്യത്തില്‍ വെളിപ്പെടുത്തലുമായി സി.കെ പത്മനാഭന്‍

കണ്ണൂര്‍: കോലീബി സഖ്യത്തെ കുറിച്ച്‌ കൂടുതല്‍ വെളിപ്പെടുത്തലുമായി ബിജെപി നേതാവ് സി.കെ പത്മനാഭന്‍. 1991ന് പുറമേ, 2001ലും കോണ്‍ഗ്രസ് വോട്ടുധാരണയ്ക്കായി ബന്ധപ്പെട്ടിരുന്നതായി പത്മനാഭന്‍ വെളിപ്പെടുത്തി. കാസര്‍കോഡ് വെച്ച്‌ നടന്ന ചര്‍ച്ചയ്ക്ക് കുഞ്ഞാലിക്കുട്ടിയും കെ.എം മാണിയും എത്തിയിരുന്നു. താനും പി.പി മുകുന്ദനും വേദപ്രകാശ് ഗോയലും ചര്‍ച്ചയില്‍ പങ്കെടുത്തുവെന്നും സി.കെ. പദ്മനാഭന്‍ പറഞ്ഞു. “കോണ്‍ഗ്രസുകാര്‍ ബി.ജെ.പി വോട്ടുകള്‍ക്കായി ശ്രമം നടത്താറുണ്ട്. 1991 ല്‍ താന്‍ കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലത്തിലെ സ്ഥാനാര്‍ഥിയായിരുന്നു. മാരാര്‍ജി മഞ്ചേശ്വരത്ത് […]

You May Like

Subscribe US Now