എ​ന്തു​കൊ​ണ്ട് സൗ​ജ​ന്യ വാ​ക്സി​ന്‍ ന​ല്‍​കു​ന്നി​ല്ല, ഫെ​ഡ​റ​ലി​സം ഇ​പ്പോ​ഴാ​ണോ നോ​ക്കു​ന്ന​ത്: കേ​ന്ദ്ര​ത്തോ​ട് ഹൈ​ക്കോ​ട​തി

User
0 0
Read Time:1 Minute, 57 Second

കൊ​ച്ചി: രാ​ജ്യ​ത്തെ പൗ​ര​ന്മാ​ര്‍​ക്ക് എ​ന്തു​കൊ​ണ്ട് സൗ​ജ​ന്യ വാ​ക്സി​ന്‍ ന​ല്‍​കു​ന്നി​ല്ലെ​ന്ന് കേ​ന്ദ്ര സ​ര്‍​ക്കാ​രി​നോ​ട് ആരാഞ്ഞ് കേരള ഹൈ​ക്കോ​ട​തി. സം​സ്ഥാ​ന​ങ്ങ​ള്‍ സൗ​ജ​ന്യ​മാ​യി വാ​ക്‌​സി​ന്‍ കൊ​ടു​ക്ക​ണം എ​ന്ന് പ​റ​ഞ്ഞ് ഫെ​ഡ​റ​ലി​സം നോ​ക്കേ​ണ്ട സ​മ​യ​മ​ല്ലി​തെ​ന്നും കോ​ട​തി പറഞ്ഞു.

വാ​ക്‌​സി​നേ​ഷ​ന്‍ സം​ബ​ന്ധി​ച്ച ആ​ശ​ങ്ക​ക​ള്‍ പ​രി​ഹ​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സ​മ​ര്‍​പ്പി​ച്ച പൊ​തു​താ​ല്പ​ര്യ​ഹ​ര്‍​ജി പ​രി​ഗ​ണി​ക്ക​വേ​യാ​ണ് ഹൈ​ക്കോ​ട​തി കേ​ന്ദ്ര​ത്തോ​ട് ചോ​ദ്യ​ങ്ങ​ള്‍ ചോദിച്ചത്.

വാ​ക്സി​ന്‍ വി​ത​ര​ണ​ത്തി​നാ​യി റി​സ​ര്‍​വ് ബാ​ങ്കി​ന്‍റെ 54,000 കോ​ടി അ​ധി​ക ഡി​വി​ഡ​ന്‍​സ് ഉ​പ​യോ​ഗി​ച്ചു​കൂ​ടെ​യെ​ന്നും കോ​ട​തി ചോ​ദി​ച്ചു. അ​തേ​സ​മ​യം, ന​യ​പ​ര​മാ​യ വി​ഷ​യ​മാ​ണി​തെ​ന്നും മ​റു​പ​ടി​ക്ക് സ​മ​യം വേ​ണ​മെ​ന്നും കേ​ന്ദ്ര സ​ര്‍​ക്കാ​രി​നു വേ​ണ്ടി സോ​ളി​സി​റ്റ​ര്‍ ജ​ന​റ​ല്‍ വ്യക്തമാക്കി. ‌

വാ​ക്സിന്‍ ന​യം മാ​റി​യ​തോ​ടെ വാ​ക്സി​ന്‍ ല​ഭി​ക്കു​ന്ന​വ​രു​ടെ എ​ണ്ണം കു​റ​ഞ്ഞ​താ​യി ഹ​ര്‍​ജി​ക്കാ​ര്‍ ഹ​ര്‍​ജി​യി​ല്‍ പ​രാ​തി​പ്പെ​ട്ടു. ഹ​ര്‍​ജി വാ​ദ​ത്തി​നാ​യി അ​ടു​ത്ത ദി​വ​സ​ത്തേ​ക്ക് മാ​റ്റി​യി​രി​ക്കു​ക​യാ​ണ്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

പതിനഞ്ചാം കേരള നിയമസഭയുടെ ആദ്യ സമ്മേളനത്തില്‍ എം.എല്‍.എമാര്‍ സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു

പതിനഞ്ചാം കേരള നിയമസഭയുടെ ആദ്യ സമ്മേളനത്തില്‍ എം.എല്‍.എമാര്‍ സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു. 140 അംഗങ്ങളുള്ള നിയമസഭയില്‍ 136 പേരാണ് സത്യപ്രതിജ്ഞ ചെയ്തത്. രാവിലെ ഒമ്ബത് മണി മുതല്‍ പ്രാടെം സ്പീക്കര്‍ പി.ടി.എ. റഹീമിനു മുമ്ബാകെ അക്ഷരമാലാക്രമത്തിലാണ് അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്തത്. ആദ്യം വള്ളിക്കുന്ന് എം.എല്‍.എ അബ്ദുള്‍ ഹമീദാണ് സത്യപ്രതിജ്ഞ ചെയ്തത് സേവ്യര്‍ ചിറ്റിലപ്പള്ളിയാണ് ഏറ്റവും ഒടുവില്‍ സത്യവാചകം ചൊല്ലിയത്‌. സഭയിലെ 53 അംഗങ്ങള്‍ പുതുമുഖങ്ങളാണ്. സാമൂഹിക അകലം പാലിച്ചാണ് ഇരിപ്പിടങ്ങള്‍ […]

Subscribe US Now