ഏഷ്യന്‍ ഗെയിംസ് ബോക്‌സിങ്ങിലെ സ്വര്‍ണമെഡല്‍ ജേതാവ് ഡിങ്കോ സിങ് അസുഖത്തെ തുടര്‍ന്ന് അന്തരിച്ചു

User
0 0
Read Time:1 Minute, 42 Second

ഇംഫാല്‍: അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഏഷ്യന്‍ ഗെയിംസ് ബോക്‌സിങ്ങിലെ സ്വര്‍ണമെഡല്‍ ജേതാവ് ഡിങ്കോ സിങ് (41) അന്തരിച്ചു. ഡിങ്കോയുടെ നിര്യാണത്തില്‍ ബോക്‌സര്‍ വിജേന്ദര്‍ സിങ് ഉള്‍പെടെയുള്ളവര്‍ അനുശോചിച്ചു.

കഴിഞ്ഞവര്‍ഷം കോവിഡ് ബാധിതനായെങ്കിലും അദ്ദേഹം രോഗമുക്തി നേടി തിരിച്ചെത്തിയിരുന്നു. കരളിലെ അര്‍ബുദ ബാധയെ തുടര്‍ന്ന് 2017 മുതല്‍ ചികിത്സയിലായിരുന്നു. അര്‍ബുദ ചികിത്സക്കായി കഴിഞ്ഞവര്‍ഷം ജനുവരിയില്‍ അദ്ദേഹം ഡെല്‍ഹിയിലെ ആശുപത്രിയില്‍ എത്തിയിരുന്നു. പിന്നീട് ഇംഫാലിലേക്ക് മടങ്ങി.

ഏപ്രിലില്‍ വീണ്ടും ആരോഗ്യനില വഷളായതോടെ ഹെലികോപ്ടര്‍ മാര്‍ഗം അദ്ദേഹത്തെ വീണ്ടും ഡെല്‍ഹിയില്‍ തിരിച്ചെത്തിച്ച്‌ ചികിത്സ നല്‍കിയിരുന്നു. ഇടക്ക് മഞ്ഞപ്പിത്തം ബാധിക്കുകയും ചെയ്തു.

1998ലെ ഏഷ്യന്‍ ഗെയിംസിലാണ് ബോക്‌സിങ്ങില്‍ ഡിങ്കോ സ്വര്‍ണം സ്വന്തമാക്കിയത്. 16വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് അന്ന് അദ്ദേഹം ബോക്‌സിങ്ങില്‍ ഇന്‍ഡ്യക്ക് സ്വര്‍ണം സമ്മാനിച്ചത്. 1998ല്‍ രാജ്യം അര്‍ജുന അവാര്‍ഡ് നല്‍കി ആദരിച്ചിരുന്നു. 2013ല്‍ രാജ്യം പത്മശ്രീയും സമ്മാനിച്ചു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

സര്‍ക്കാര്‍ സേവനം വീട്ടുപടിക്കല്‍ : ആദ്യഘട്ടം 5 കാര്യം

തിരുവനന്തപുരം : അവശര്‍ക്കും നിസ്സഹായര്‍ക്കുമായി സര്‍ക്കാര്‍ ഏര്‍പ്പെടുത്തുന്ന വാതില്‍പ്പടി സേവന പദ്ധതിയുടെ ആദ്യ ഘട്ടത്തില്‍‍ വീടുകളില്‍ നേരിട്ടു ലഭിക്കുക 5 സേവനങ്ങള്‍. പെന്‍ഷന്‍ മസ്റ്ററിങ്, ലൈഫ് സര്‍ട്ടിഫിക്കറ്റ്, സാമൂഹിക സുരക്ഷാ പെന്‍ഷന്‍ അപേക്ഷ, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്നുള്ള സഹായത്തിനുള്ള അപേക്ഷ, ജീവന്‍രക്ഷാ മരുന്നുകള്‍ എന്നിവയാണിത്. പദ്ധതി എന്നു നടപ്പിലാകുമെന്നു തീരുമാനമായിട്ടില്ല. പ്രായാധിക്യം, ഗുരുതര രോഗം, അതിദാരിദ്ര്യം, അറിവില്ലായ്മ, നിസ്സഹായാവസ്ഥ തുടങ്ങിയവ കാരണം സര്‍ക്കാര്‍ സേവനങ്ങള്‍ ലഭിക്കാത്തവര്‍ക്കായിരിക്കും വാതില്‍പ്പടി സേവനം.

You May Like

Subscribe US Now