ഐഎസ് ഭീകരവാദികളുടെ കേന്ദ്രമായി കേരളം മാറുന്നു, ഉത്തരവാദി ആരെന്ന് മുഖ്യമന്ത്രി പറയണം: സര്‍ക്കാരിനെതിരെ ബിജെപി

User
0 0
Read Time:4 Minute, 8 Second

തിരുവനന്തപുരം: പിണറായി സര്‍ക്കാരിന്‍്റെ പിന്തുണയോടെ നടക്കുന്ന കള്ളക്കടത്ത്, കൊട്ടേഷന്‍, ഭീകരവാദം, സ്ത്രീപീഡനങ്ങള്‍ എന്നിവയ്ക്കെതിരെ സമര പരമ്ബര നടത്താനൊരുങ്ങി ബിജെപി. രണ്ടാം ഇടത് ഭരണത്തില്‍ കേരളം അസാധാരണവും അപകടകരവുമായ സാഹചര്യത്തിലൂടെ കടന്നുപോവുകയാണെന്ന് ബിജെപിയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറി പി.സുധീര്‍ പറഞ്ഞു. തിരുവനന്തപുരത്ത് നടന്ന വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജൂലായ് 2ന് യുവമോര്‍ച്ചയുടെ ആഭിമുഖ്യത്തില്‍ സംസ്ഥാനത്തെ എല്ലാ ബൂത്തുകളിലും യുവജന ധര്‍ണ നടത്തുമെന്ന് അദ്ദേഹം അറിയിച്ചു. രാജ്യത്ത് ഏറ്റവും കൂടുതല്‍ സ്ത്രീ പീഡനങ്ങള്‍ നടക്കുന്നത് കേരളത്തിലാണെന്ന് വ്യക്തമാക്കിയ സുധീര്‍ പീഡനത്തില്‍ പ്രതികളാവുന്നത് ഏറെയും സിപിഎമ്മുകാരുമാണെന്നും ചൂണ്ടിക്കാട്ടി. ശക്തമായ നിയമങ്ങളുണ്ടായിട്ടും പ്രതികള്‍ രക്ഷപ്പെടുന്നത് അവരെല്ലാം സി പി എമ്മുകാര്‍ ആയതിനാലാണെന്ന് അദ്ദേഹം പറഞ്ഞു.

അതേസമയം, സ്ത്രീ സുരക്ഷ ഉറപ്പുവരുത്തണമെന്നും സ്ത്രീധന നിരോധന നിയമം നടപ്പാക്കണമെന്നും ആവശ്യപ്പെട്ട് ജൂലായ് 3ന് മഹിളാമോര്‍ച്ചയുടെ നേതൃത്വത്തില്‍ എല്ലാ ബൂത്തുകളിലും പ്രതിഷേധ ധര്‍ണ സംഘടിപ്പിക്കുമെന്നും വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം വ്യക്തമാക്കി. ഐഎസ് ഭീകരവാദികളുടെ കേന്ദ്രമായി കേരളം മാറുകയാണ്. ഇതിന് ഉത്തരവാദി ആരാണെന്ന് മുഖ്യമന്ത്രി പറയണമെന്നും ഡിജിപി സത്യം പറഞ്ഞിട്ടും കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളായി എന്ത് നടപടികളാണ് സര്‍ക്കാരെടുത്തതെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എല്ലാ അന്വേഷണങ്ങളും പകുതിയില്‍ മുടങ്ങുകയാണ്. എസ്ഡിപിഐ പോലുള്ള തീവ്രവാദ സംഘടനകളുമായി ഇടത്-വലത് മുന്നണികള്‍ സഖ്യം ചേരുകയാണ്. ജൂലായ് 4 ന് സംസ്ഥാന വ്യാപകമായി ജനജാഗ്രത സദസ് നടത്തുമെന്നും സുധീര്‍ പറഞ്ഞു.

‘കൂലി ഗുണ്ടകളുടെ നിലവാരത്തിലേക്ക് ഡിവൈഎഫ്‌ഐ അധപതിച്ചു. സംസ്ഥാനം ഭരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടി സ്വര്‍ണക്കടത്തിന് നേതൃത്വം നല്‍കുകയാണ്. എല്ലാ ജില്ലകളിലും കൊട്ടേഷന്‍ സംഘങ്ങള്‍ അഴിഞ്ഞാടുന്നു. ഡിവൈഎഫ്‌ഐ നേതാക്കളാണ് എല്ലാ ​ഗുണ്ടാ സംഘങ്ങളെയും നിയന്ത്രിക്കുന്നത്. പാര്‍ട്ടി ഗ്രാമങ്ങള്‍ ഗുണ്ടകളുടെ താവളമാവുകയാണ്. കള്ളക്കടത്തിന്‍്റെ പങ്ക് പറ്റുന്ന പാര്‍ട്ടിയായി സിപിഎം മാറി. മലബാര്‍ കേന്ദ്രീകരിച്ച്‌ നടന്ന സ്വര്‍ണ്ണക്കടത്തിന്‍്റെ അടിവേരിലേക്ക് അന്വേഷണം നീങ്ങിയാല്‍ സിപിഎമ്മിന്‍്റെ ഉന്നതര്‍ കുടുങ്ങും. മുഖ്യമന്ത്രിയും സിപിഎമ്മും ജനങ്ങളോട് മറുപടി പറയണം. കൊടി സുനിക്ക് എങ്ങനെയാണ് ജയിലില്‍ നിന്ന് കള്ളക്കടത്ത് നടത്താന്‍ സാധിക്കുന്നത്? കേരളത്തിന്‍്റെ ജയിലുകള്‍ കള്ളക്കടത്തിന്‍്റെ ആസൂത്രണ കേന്ദ്രമാവുകയാണ്. കണ്ണൂരിലെ സിപിഎമ്മിന്‍്റെ സ്ഥാപനങ്ങളെയും ചാരിറ്റി സംഘടനകളെയും കള്ളക്കടത്ത് നടത്താന്‍ ഉപയോഗിക്കുന്നുണ്ടെന്നും’ സുധീര്‍ പറഞ്ഞു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

കാണാതായ അഞ്ചുപേരുടെ മൃതദേഹങ്ങള്‍ നഗ്നമാക്കിയ നിലയില്‍ വയലില്‍!

ഒരു മാസം മുമ്ബ് കാണാതായ ഒരു കുടുംബത്തിലെ അഞ്ച് അംഗങ്ങളുടെ മൃതദേഹങ്ങള്‍ വയലില്‍നിന്ന് കണ്ടെത്തി. മധ്യപ്രദേശിലെ ദേവാസ് ജില്ലയിലാണ് സംഭവം. കേസുമായി ബന്ധപ്പെട്ട് വീട്ടുടമസ്ഥനെ പൊലീസ് പിടികൂടി. ഒരു കുടുംബത്തിലെ അഞ്ചുപേരെയും കഴുത്തുഞെരിച്ച്‌ കൊലപ്പെടുത്തിയ ശേഷം പത്ത് അടി ആഴത്തിലുള്ള കുഴിയില്‍ മറവ് ചെയ്യുകയായിരുന്നു. മൃതദേഹങ്ങള്‍ ജെ.സി.ബി. ഉപയോഗിച്ചാണ് പോലീസ് കുഴിച്ചെടുത്തത്. മമത ഭായ് കസ്‌തേ (45), ഇവരുടെ പെണ്‍മക്കളായ രൂപാലി (21), ദിവ്യ (14), ബന്ധുക്കളായ പൂജാ ഓസ്വാള്‍ […]

You May Like

Subscribe US Now