ഐഫോണ്‍ നല്‍കിയത് സ്വപ്നക്കെന്ന് സന്തോഷ് ഈപ്പന്‍; ഈപ്പനെ അറിയില്ലെന്നും നോട്ടീസ് കിട്ടിയിട്ടില്ലെന്നും വിനോദിനി

User
0 0
Read Time:1 Minute, 35 Second

തിരുവനന്തപുരം | താന്‍ ഐഫോണുകള്‍ കൊടുത്തത് സ്വപ്ന സുരേഷിനാനെണന്ന് യുനിടാക് ഉടമ സന്തോഷ് ഈപ്പന്‍. വിനോദിനി ബാലകൃഷ്ണനെ അറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, സന്തോഷ് ഈപ്പനെ അറിയില്ലെന്നും തനിക്ക് അദ്ദേഹം ഫോണ്‍ തന്നിട്ടില്ലെന്നും വിനോദിനിയും പ്രതികരിച്ചു. ചോദ്യം ചെയ്യാനായി കസ്റ്റംസിന്റെ ഭാഗത്ത് നിന്ന് ഒരു നോട്ടീസും ലഭിച്ചിട്ടില്ലെന്നും ഈ വാര്‍ത്ത അടിസ്ഥാന രഹിതമാണെന്നും അവര്‍ പറഞ്ഞു.

ലൈഫ് മിഷന് കീഴില്‍ യു എ ഇ സഹായത്തോടെ നിര്‍മിക്കുന്ന ഫ്ലാറ്റിന്റെ കരാര്‍ ലഭിക്കുന്നതിന് കോഴയായി താന്‍ ആറ് ഐഫോണുകള്‍ വാങ്ങിയെന്നും അവ സ്വപ്ന സുരേഷിനാണ് കൈമാറിയതെന്നും സന്തോഷ് ഈപ്പന്‍ പറയുന്നു. വില കൂടിയ ഫോണ്‍ കോണ്‍സുല്‍ ജനറലിന് നല്‍കാനാണെന്നാണ് പറഞ്ഞിരുന്നത്.

ഈ ഫോണുകളിലൊന്ന് വിനോദിനി ഉപയോഗിച്ചെന്നാണ് കസ്റ്റംസ് പറയുന്നത്. ഈ മാസം 10 ന് കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ അവര്‍ക്ക് നോട്ടീസ് നല്‍കിയതായും കസ്റ്റംസ് പറയുന്നു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

വിനോദിനി ബാലകൃഷ്ണനെതിരായ ആരോപണം വലുതാണെന്ന് കാനം രാജേന്ദ്രന്‍;'അന്വേഷിച്ച്‌ നടപടി എടുക്കട്ടെ'

കോടിയേരിയുടെ ഭാര്യ വിനോദിനി ബാലകൃഷ്ണനെതിരായ ആരോപണം വലുതാണെന്ന് കാനം രാജേന്ദ്രന്‍. അന്വേഷിച്ച്‌ നടപടി എടുക്കട്ടെ എന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു. അതേസമയം ചോദ്യംചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടുള്ള കസ്റ്റംസിന്റെ നോട്ടീസ് ലഭിച്ചിട്ടില്ലെന്നും സന്തോഷ് ഈപ്പനെ തനിക്കറിയില്ലെന്നും വിനോദിനി വ്യക്തമാക്കി. വിനോദിനിക്ക് താന്‍ ഫോണ്‍ നല്‍കിയിട്ടില്ലെന്ന് യൂണിടാക് എംഡി സന്തോഷ് ഈപ്പനും പ്രതികരിച്ചു. ഐ ഫോണ്‍ സ്വപ്ന സുരേഷിനാണ് നല്‍കിയത്. സ്വപ്ന ആര്‍ക്കെങ്കിലും ഫോണ്‍ നല്‍കിയോയെന്ന് അറിയില്ല. വിനോദിനിയുമായി ഒരു ബന്ധവുമില്ല. രാഷ്ട്രീയക്കാര്‍ക്കും […]

You May Like

Subscribe US Now