ഐഫോണ്‍ വിവാദം: 23ന് കൊച്ചി ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജരാകണം: വിനോദിനി‍ ബാലകൃഷ്ണന് വീണ്ടും നോട്ടീസ് അയച്ച്‌ കസ്റ്റംസ്

User
0 0
Read Time:2 Minute, 32 Second

കൊച്ചി : ലൈഫ് മിഷന്‍ കരാറിനായി കൈക്കൂലിയായി നല്‍കിയ ഐഫോണ്‍ വിവാദവുമായി ബന്ധപ്പെട്ട് കസ്റ്റംസ് വീണ്ടും കോടിയേരി ബാലകൃഷ്ണന്റഎ ഭാര്യയ്ക്ക് നോട്ടീസ് അയച്ചു. ഈ മാസം 23ന് കൊച്ചി കസ്റ്റംസ് ഓഫീസില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. ലൈഫ് മിഷന്‍ കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റും ചോദ്യം ചെയ്യാനുള്ള തീരുമാനത്തിലാണ്. ഇതിനായുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.

ഇതിനു മുമ്ബും നോട്ടീസ് അയച്ചെങ്കിലും ഹാജരായിരുന്നില്ല. ഇതിനെ തുടര്‍ന്നാണ് വീണ്ടും നോട്ടീസ് നല്‍കിയിരിക്കുന്നത്. എന്നാല്‍ കസ്റ്റംസിന്റെ നോട്ടീസ് തനിക്ക് ലഭിച്ചിട്ടില്ല. താന്‍ പണം കൊടുത്തു വാങ്ങിയ മൊബൈല്‍ ആണ്. ഇതിന്റെ ബില്‍ പക്കലുണ്ടെന്നുമാണ് വിനോദിനി അറിയിച്ചത്.

അതേസമയം ലൈഫ് മിഷന്‍ ഇടപാടില്‍ കോഴ നല്‍കിയെന്ന് യൂണിടാക് ഉടമ സന്തോഷ് ഈപ്പന്‍ നേരത്തെ മൊഴി നല്‍കിയിട്ടുണ്ട്. സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്നയുടെ നിര്‍ദ്ദേശ പ്രകാരം താന്‍ ആറ് ഐ ഫോണുകള്‍ വാങ്ങി നല്‍കി. എന്നാല്‍ ഫോണ്‍ സ്വപ്‌നയ്ക്കാണ് നല്‍കിയത്. ഇത് അവര്‍ ആര്‍ക്കൊക്കെയാണ് വിതരണം ചെയ്തതെന്ന് തനിക്ക് അറിയില്ലെന്നുമാണ് സന്തോഷ് ഈപ്പന്‍ അറിയിച്ചത്.

സന്തോഷ് ഈപ്പന്‍ നല്‍കിയ ഐഫോണുകളില്‍ അഞ്ച് ഫോണുകള്‍ ഉപയോഗിച്ചിരുന്നവരെ സംബന്ധിച്ച്‌ വിവരങ്ങള്‍ കസ്റ്റംസിന് നേരത്തെ ലഭിച്ചിരുന്നു. പിന്നീട് ഐഎംഇഐ നമ്ബറും സിംകാര്‍ഡും ഉപയോഗിച്ച്‌ നടത്തിയ അന്വേഷണത്തിലാണ് ഐഫോണുകളില്‍ ഏറ്റവും വിലകൂടിയത് ഉപയോഗിച്ചത് വിനോദിനിയാണെന്നായിരുന്നു കസ്റ്റംസിന്റെ കണ്ടെത്തല്‍. സന്തോഷ് ഈപ്പനെ തനിക്കറിയില്ലെന്നും വിനോദിനിയും വ്യക്തമാക്കിയിട്ടുണ്ട്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

സ്വാധീനം ഉപയോഗിച്ച്‌ ശിവശങ്കര്‍ കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന് ഇഡി‍; ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ അപേക്ഷ നല്‍കി

ന്യൂദല്‍ഹി: മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം ശിവശങ്കറിന്റെ ജാമ്യം ഉടന്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്(ഇഡി) വീണ്ടും സുപ്രീംകോടതിയില്‍. സര്‍ക്കാരിലെ സ്വാധീനം ഉപയോഗിച്ച്‌ ശിവശങ്കര്‍ കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്നും ഇഡി കോടതിയെ അറിയിച്ചു. ശിവശങ്കറിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നേരത്തേയും സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഇതില്‍ ശിവശങ്കര്‍ അടക്കമുള്ളവര്‍ക്ക് സുപ്രീംകോടതി നോട്ടിസ് നല്‍കിയിരുന്നു. പിന്നലെയാണ് അടിയന്തരമായി ശിവശങ്കറിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇഡി വീണ്ടും അപേക്ഷ നല്‍കിയത്. ജാമ്യത്തില്‍ പുറത്തിറങ്ങിയ […]

Subscribe US Now