ഐഷ സുല്‍ത്താനയ്ക്ക് പിന്തുണയുമായി സിപിഐ; രാജ്യദ്രോഹ കേസില്‍ നിയമസഹായം നല്‍കും

User
0 0
Read Time:2 Minute, 56 Second

കൊച്ചി: ലക്ഷദ്വീപില്‍ നിന്നുള്ള സിനിമാ പ്രവര്‍ത്തകയും പരിഷ്‌കാരങ്ങള്‍ക്കെതിരായ പ്രക്ഷോഭത്തിന്റെ മുന്നണിപ്പോരാളിയുമായ ഐഷ സുല്‍ത്താനയ്ക്ക് സിപിഐ യുടെ പിന്തുണ. കവരത്തി പൊലീസ് രജിസ്റ്റര്‍ ചെയ്ത രാജ്യ ദ്രോഹ കേസില്‍ നിയമ സഹായം നല്‍കാനൊരുക്കമാണെന്ന് സിപിഐ അറിയിച്ചു. ഇതില്‍ അവരുടെ നിലപാട് കൂടി അറിയണമെന്നും സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി പി രാജു വ്യക്തമാക്കി. ഈ മാസം 20 ന് കവരത്തി പൊലീസ് സ്റ്റേഷനില്‍ ഹാജരാകാന്‍ ആണ് ഐഷ സുല്‍ത്താനയോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതില്‍ അവര്‍ എന്ത് നിലപാട് എടുക്കുന്നു എന്നുകൂടി അറിഞ്ഞശേഷം ആയിരിക്കും തുടര്‍ നടപടികള്‍.

അതേ സമയം ലക്ഷദ്വീപ് ജനതയ്ക്ക് ഐക്യദാര്‍ഢ്വുമായി സി പി ഐ നിയമസഹായ വേദി രൂപീകരിച്ചു. മുന്‍ അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍ രഞ്ജിത് തമ്ബാന്റെ നേതൃത്വത്തില്‍ 14 അഭിഭാഷകര്‍ അടങ്ങുന്നതാണ് പാനല്‍. കേസുകളുടെ നടത്തിപ്പിനായി കൊച്ചിയില്‍ പ്രത്യേക ഓഫീസ് തുറക്കും. സമരവുമായി ബന്ധപ്പെട്ട കേസുകള്‍ മുഴുവനായും കൈകാര്യം ചെയ്യും. സൗജന്യമായാകും നിയമ സഹായ വേദിയുടെ പ്രവര്‍ത്തനം

അഭിഭാഷകരായ അഡ്വക്കേറ്റ് ടി. എന്‍. അരുണ്‍കുമാര്‍, പി എ അസീസ്, മജ്നു കോമത്ത്, ടി ആര്‍ എസ് കുമാര്‍, സന്തോഷ് പീറ്റര്‍, ടി കെ സജീവ്, ദിവ്യ സി ബാലന്‍, രഞ്ജിത്ത് ബി ആര്‍, മുരളീധരന്‍, പി വി പ്രകാശന്‍, കബനി ദിനേശ്, സൂര്യ ബിനോയ്, നിമ്മി ജോണ്‍സണ്‍ എന്നിവരടങ്ങുന്നതാണ് നിയമ വേദിയുടെ അഭിഭാഷക പാനല്‍.

അഡ്മിനിസ്ട്രേറ്ററുടെ നിലപാടുകള്‍ക്കെതിരെ സമരം ചെയ്ത ഒട്ടനവധി പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ഇതില്‍ പല രാഷ്ട്രീയ പാര്‍ട്ടികളുടേയും പ്രതിനിധികളുണ്ട്. രാഷ്ട്രീയം ഇല്ലാത്തവരും ഉണ്ട്. ഇവര്‍ക്ക് എല്ലാവര്‍ക്കും ഒരുപോലെ സഹായം നല്‍കും. കക്ഷി രാഷ്ട്രീയത്തിന് അതീതമായി ലക്ഷദ്വീപ് ജനതയ്ക്ക് വേണ്ടി മാത്രമായിരിക്കും പ്രവര്‍ത്തിക്കുകയെന്ന് സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി പി രാജു പറഞ്ഞു. പൂര്‍ണമായും സൗജന്യ നിയമസഹായം ആയിരിക്കും നല്‍കുക.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

കശ്മീരില്‍ ഭീകരരുടെ ആക്രമണത്തില്‍ രണ്ട് ജവാന്മാര്‍ക്ക് വീരമൃത്യു

ശ്രീനഗര്‍: കശ്മീരിലെ ബാരാമുല്ല ജില്ലയിലുണ്ടായ ഭീകരാക്രമണത്തില്‍ രണ്ടു ജവാന്‍മാര്‍ക്ക് വീരമൃത്യു. രണ്ടു പ്രദേശവാസികളും ആക്രമണത്തില്‍ മരിച്ചു. ഒരു പൊലീസുകാരനടക്കം മൂന്നു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ബാരാമുല്ലയിലെ സോപോര്‍ നഗരത്തില്‍ ഭീകരര്‍ സി.ആര്‍.പി.എഫ് സംഘത്തിനും പൊലീസിനും നേരെ വെടിവെപ്പ് നടത്തുകയായിരുന്നു. പരിക്കേറ്റവരെ ഉടന്‍ സമീപത്തെ ആശുപത്രിയിലും പൊലീസുകാരനെ സൈനിക ക്യാമ്ബിലേക്കും മാറ്റി. വെടിവെപ്പ് നടന്ന സ്ഥലം സുരക്ഷാ സേന വളഞ്ഞിരിക്കുകയാണ്.

You May Like

Subscribe US Now