ഐ.എസ്.ആര്‍.ഒ ചാരക്കേസിലെ ഗൂഢാലോചന; കുറ്റപത്രം സമര്‍പ്പിച്ച്‌ സിബിഐ; സിബി മാത്യൂസും, ആര്‍.ബി. ശ്രീകുമാറും പ്രതികള്‍

User
0 0
Read Time:1 Minute, 38 Second

തിരുവനന്തപുരം: ഐ.എസ്.ആര്‍.ഒ ചാരക്കേസിലെ ഗൂഢാലോചനയില്‍ കേസെടുത്ത് സിബിഐ. സിബി മാത്യൂസും ആര്‍.ബി. ശ്രീകുമാറും പ്രതികള്‍. പ്രതികള്‍ക്കെതിരെ ഗൂഢാലോചന, കസ്റ്റഡി മര്‍ദ്ദനം എന്നീ വകുപ്പുകള്‍ ചുമത്തിയുളള കുറ്റപത്രം സിബിഐ സമര്‍പ്പിച്ചു. തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് എഫ്.ഐ.ആര്‍ സമര്‍പ്പിച്ചത്.

കേരളാ പോലീസ്, ഐ.ബി. ഉദ്യോഗസ്ഥരടക്കം പതിനെട്ട് പേരെ കേസില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്. പേട്ട സി.ഐ ആയിരുന്ന എസ്. വിജയനാണ് ഒന്നാം പ്രതി. സിബി മാത്യൂസ് നാലാം പ്രതിയും, കെ.കെ.ജോഷ്വ അഞ്ചാം പ്രതിയും, ഐ.ബി. ഡെപ്യൂട്ടി ഡയറക്ടറായിരുന്ന ആര്‍.ബി. ശ്രീകുമാര്‍ പ്രതിപട്ടികയില്‍ ഏഴാമതുമാണ്. സിറ്റി പോലീസ് കമ്മിഷണറായിരുന്ന വി.ആര്‍ രാജീവന്‍, എസ്.ഐ ആയിരുന്ന തമ്ബി.എസ്.ദുര്‍ഗാദത്ത് എന്നിവരും പ്രതിപ്പട്ടികയിലുണ്ട്. പ്രതികള്‍ക്കെതിരെ ഗൂഢാലോചനയ്ക്കും, മര്‍ദ്ദനത്തിനും വകുപ്പുകള്‍ ചേര്‍ത്തിട്ടുണ്ട്. പ്രതികള്‍ കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥരെ അപകടപ്പെടുത്താന്‍ തെറ്റായ രേഖകള്‍ ചമച്ചെന്നും എഫ്.ഐ.ആറില്‍ പറയുന്നു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

ദൃശ്യ കൊലക്കേസ് പ്രതി, വിനീഷ് ആത്മഹത്യയ്ക്ക് ശ്രമിച്ചു

പെരിന്തല്‍മണ്ണ: ദൃശ്യ കൊലക്കേസ് പ്രതി വിനീഷ് ആത്മഹത്യയ്ക്കു ശ്രമിച്ചു. ജയിലില്‍ വച്ചാണ് ഇയാള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. കൊതുകുതിരി കഴിച്ച്‌ അവശനിലയിലായ വിനീഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതിയുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്ന് പൊലീസ് അറിയിച്ചു. ജൂണ്‍ 17നാണ് പ്രണയം നിരസിച്ചതി​ന്‍റെ പേരില്‍ വീട്ടില്‍ കയറി ഏലംകുളം പഞ്ചായത്തില്‍ എളാട് ചെമ്മാട്ടില്‍ വീട്ടില്‍ ബാലചന്ദ്രന്‍റെ മകളും ഒറ്റപ്പാലം നെഹ്റു കോളജില്‍ എല്‍എല്‍.ബി മൂന്നാം വര്‍ഷ വിദ്യാര്‍ഥിനിയുമായ ഇരുപത്തിയൊന്നുകാരി ദൃശ്യയെ​ പ്രതിയായ വിനീഷ് വിനോദ്​ കുത്തിക്കൊന്നത്. പ്രതിയുടെ ആക്രമണത്തില്‍ ദൃശ്യയുടെ സഹോദരി ദേവശ്രീക്ക് […]

You May Like

Subscribe US Now