ഐ.എസ്.ആര്‍.ഒ ചാരക്കേസ്; മറിയം റഷീദയുടെ അറസ്റ്റ് ഐ.ബി പറഞ്ഞിട്ടെന്ന് സിബി മാത്യൂസ്

User
0 0
Read Time:2 Minute, 14 Second

തിരുവനന്തപുരം: ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ സിബി മാത്യൂസ് നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ നിര്‍ണായക വെളിപ്പെടുത്തലുകള്‍. ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ മറിയം റഷീദയുടെ അറസ്റ്റ് ആര്‍.ബി ശ്രീകുമാര്‍ പറഞ്ഞിട്ടാണ്. നമ്ബി നാരായണനെയും രമണ്‍ ശ്രീവാസ്തവയെയും അറസ്റ്റ് ചെയ്യാന്‍ ഇന്റലിജന്‍സ് ബ്യൂറോ നിരന്തരം സമ്മര്‍ദം ചെലുത്തിയെന്നും തിരുവനന്തപുരം ജില്ലാ കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ സിബി മാത്യൂസ് പറഞ്ഞു.

ഐ.ബി നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കേസ് തുടങ്ങിവെച്ചത്. അതേസമയം, ശാസ്ത്രജ്ഞന്‍മാര്‍ ചാരവൃത്തി ചെയ്തു എന്ന വാദത്തില്‍ ഉറച്ചുനില്‍ക്കുകയാണ് സിബി മാത്യൂസ്. മാലി വനിതകളുടെ മൊഴിയില്‍ നിന്ന് ശാസ്ത്രജ്ഞര്‍ ചാരപ്രവര്‍ത്തനം നടത്തിയെന്ന് വ്യക്തമായി. തിരുവനന്തപുരം-ചെന്നൈ-കൊളംബോ കേന്ദ്രീകരിച്ച്‌ സ്‌പൈ നെറ്റ്വര്‍ക്കുണ്ടെന്ന് ഫൗസിയയില്‍ നിന്ന് വിവരം ലഭിച്ചു.

നമ്ബി നാരായണന്‍റെ ബന്ധവും ഇവരുടെ മൊഴിയില്‍ നിന്ന് വ്യക്തമായി. മറിയം റഷീദയ്ക്കും ഫൗസിയയ്ക്കുമൊപ്പം ആര്‍മി ക്ലബില്‍ പോയ ഉദ്യോഗസ്ഥന്റെ വിവരം സി.ബി.ഐ മറച്ചുവെച്ചു. സക്വാഡ്രന്‍റ് ലീഡര്‍ കെ.എല്‍. ബാസിനാണ് ഒപ്പം പോയത്. ഇയാളുടെ ഫോട്ടോ ഫൗസിയ ഹസന്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇക്കാര്യം സി.ബി.ഐ കേസ് ഡയറിയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ചാരക്കേസ് സി.ബി.ഐക്ക് വിടണമെന്ന് ശുപാര്‍ശ ചെയ്തത് താനാണെന്നും സിബി മാത്യുസിന്റെ ജാമ്യാപേക്ഷയില്‍ പറയുന്നു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

ഗോവയ്ക്ക് പിന്നാലെ കര്‍ണാടകയ്ക്കും പുതിയ ഗവര്‍ണര്‍: ഗവര്‍ണറായി എത്തുന്നത് കേന്ദ്രമന്ത്രി, 7 സംസ്ഥാനങ്ങളില്‍ മാറ്റം

ന്യൂഡല്‍ഹി: മിസോറം ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ളയെ ഗോവ ഗവര്‍ണറായി മാറ്റി നിയമിച്ച്‌ രാഷ്ടപ്രതി റാംനാഥ് കോവിന്ദ് വിജ്ഞാപനമിറക്കി. ഡോ. കംബംപട്ടി ഹരിബാബു ആയിരിക്കും പുതിയ മിസോറം ഗവര്‍ണര്‍. കേന്ദ്ര സാമൂഹിക നീതി മന്ത്രി താവര്‍ചന്ദ് ഗെലോട്ടിനെ കര്‍ണാടക ഗവര്‍ണറാക്കി. കേന്ദ്രമന്ത്രിസഭാ വികസനം രണ്ടു ദിവസങ്ങള്‍ക്കകമുണ്ടാകുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണിത്. ഹരിയാന ഗവര്‍ണര്‍ സത്യദേവ് നാരായണ്‍ ആര്യയെ ത്രിപുര ഗവര്‍ണറാക്കി. ഹിമാചല്‍ പ്രദേശ് ഗവര്‍ണര്‍ ബന്ദാരു ദത്താത്രേയ ആണ്. ജാര്‍ഖണ്ഡ് ഗവര്‍ണറായി ത്രിപുര ഗവര്‍ണര്‍ രമേശ് […]

You May Like

Subscribe US Now