ഒമ്ബത് വര്‍ഷമായിട്ടും എംബിബിഎസ് പൂര്‍ത്തിയാക്കാനായില്ല, ഒടുവില്‍ ആള്‍മാറാട്ടത്തിലൂടെ പരീക്ഷയെഴുതി, മൂന്ന് വിദ്യാര്‍ഥികളെ ഡീ ബാര്‍ ചെയ്തു

User
0 0
Read Time:1 Minute, 52 Second

കൊല്ലം: കൊല്ലം അസീസിയ മെഡിക്കല്‍ കോളേജില്‍ എംബിബിഎസ് പരീക്ഷയില്‍ ആള്‍മാറാട്ടം. മൂന്ന് വിദ്യാര്‍ഥികളെ ആരോഗ്യസര്‍വകലാശാല ഡീ ബാര്‍ ചെയ്തു. കോളേജില്‍ പരീക്ഷാഡ്യൂട്ടിയില്‍ ഉണ്ടായിരുന്നവര്‍ക്കെതിരേയും നടപടി സ്വീകരിച്ചു.

മൂന്ന് വിദ്യാര്‍ഥികള്‍ക്ക് വേണ്ടി മറ്റാരോ പരീക്ഷ എഴുതിയത്. 2021 ജനുവരിയില്‍ നടന്ന മൂന്നാംവര്‍ഷ എം.ബി.ബി.എസ്. പാര്‍ട്ട് ഒന്ന് പരീക്ഷയിലാണ് ആള്‍മാറാട്ടം നടന്നത്. 2012-ല്‍ എം.ബി.ബി.എസിന് പ്രവേശനം നേടിയ മൂന്ന് വിദ്യാര്‍ഥികള്‍ക്ക് പകരം മറ്റാരോ പരീക്ഷ എഴുതുകയായിരുന്നു. ഈ വിദ്യാര്‍ഥികള്‍ നേരത്തെ എഴുതിയ പല പരീക്ഷകളും പരാജയപ്പെട്ടിരുന്നു. ഒമ്ബത് വര്‍ഷമായിട്ടും ഇവര്‍ക്ക് എംബിബിഎസ്. പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇതോടെയാണ് ആള്‍മാറാട്ടം നടത്തിയത്.

പരീക്ഷാഡ്യൂട്ടിയിലുള്ളവരുടെ ഒത്താശയോടെയാണ് ഇത് നടന്നതെന്നാണ് സൂചന. ക്രമക്കേട് കണ്ടെത്തിയതോടെ ആരോഗ്യസര്‍വകലാശാല വിശദമായ അന്വേഷണത്തിന് നിര്‍ദേശിച്ചിട്ടുണ്ട്. അസീസിയ മെഡിക്കല്‍ കോളേജിലെ പരീക്ഷാകേന്ദ്രം ആരോഗ്യസര്‍വകലാശാല റദ്ദാക്കുകയും ചെയ്തു. അതേസമയം, പരീക്ഷാകേന്ദ്രം റദ്ദാക്കിയതോടെ അസീസിയ മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ഥികള്‍ ആശങ്കയിലാണ്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

സംസ്ഥാനത്ത് ഇന്ന് 28,798 പേര്‍ക്ക് കൊവിഡ്; മരണം 151

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 28,798 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 4751, എറണാകുളം 3444, പാലക്കാട് 3038, കൊല്ലം 2886, തിരുവനന്തപുരം 2829, തൃശൂര്‍ 2209, ആലപ്പുഴ 2184, കോഴിക്കോട് 1817, കോട്ടയം 1473, കണ്ണൂര്‍ 1304, ഇടുക്കി 1012, പത്തനംതിട്ട 906, കാസര്‍ഗോഡ് 572, വയനാട് 373 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,44,372 സാമ്ബിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 19.95 […]

You May Like

Subscribe US Now