ഒരു കോടിയലധികം പേര്‍ക്ക്​ വാക്​സിന്‍ നല്‍കിയെന്ന്​​ കേരളം; വാക്‌സിന്‍ സ്വീകരിച്ചരില്‍ മുന്‍പന്തിയില്‍ സ്ത്രീകള്‍

User
0 0
Read Time:1 Minute, 54 Second

തിരുവനന്തപുരം:സംസ്ഥാനത്ത്​ ഒരു കോടിയിലധികം പേര്‍ക്ക് ആദ്യ ഡോസ് വാക്‌സിന്‍ നല്‍കിയെന്ന്​ സംസ്ഥാനം.1,00,69,673 പേര്‍ക്കാണ്​ ഇതുവരെ വാക്​സിന്‍ നല്‍കിയതെന്ന്​ ആരോഗ്യമന്ത്രി വീണ ജോര്‍ജ്​ അറിയിച്ചു. സംസ്ഥാനത്തിന് ഇതുവരെ 1,24,01,800 ഡോസ് വാക്‌സിനാണ് ലഭ്യമായത്. എന്നാല്‍ ലഭ്യമായ അധിക ഡോസ് വാക്‌സിന്‍ പോലും ഉപയോഗപ്പെടുത്തി അതിനേക്കാള്‍ കൂടുതല്‍ പേര്‍ക്ക് വാക്‌സിനെടുക്കാന്‍ കഴിഞ്ഞു.സംസ്ഥാന​ത്തെ നഴ്‌സുമാരുടെ ജാഗ്രതകൊണ്ടാണ്​ വാക്​സിന്‍ പാഴായി പോകുന്ന അവസ്ഥ ഉണ്ടാകാതിരുന്നതെന്നും മന്ത്രി പറഞ്ഞു.

സ്ത്രീകളാണ് പുരുഷന്‍മാരേക്കേള്‍ കൂടുതല്‍ വാക്‌സിന്‍ സ്വീകരിച്ചത്. 51,99,069 സ്ത്രീകളും 48,68,860 പുരുഷന്‍മാരും വാക്‌സിന്‍ സ്വീകരിച്ചു.26,89,731 പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിനും നല്‍കിയിട്ടുണ്ട്. ഒന്നും രണ്ടും ഡോസ് ചേര്‍ത്ത് ആകെ 1,27,59,404 ഡോസ് വാക്‌സിനാണ് നല്‍കിയത്. 12,33,315 പേര്‍ക്ക് ആദ്യ ഡോസ് വാക്‌സിന്‍ നല്‍കി എറണാകുളം ജില്ല ഒന്നാമതും 11,95,303 പേര്‍ക്ക് ഒന്നാം ഡോസ് വാക്‌സിന്‍ നല്‍കി തിരുവനന്തപുരം ജില്ല രണ്ടാമതുമാണ്. തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകള്‍ പത്ത് ലക്ഷത്തിലധികം ഡോസ് വാക്‌സിന്‍ വീതം നല്‍കിയിട്ടുണ്ട്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

ഐ.എസ്.ആര്‍.ഒ ചാരക്കേസിലെ ഗൂഢാലോചന; കുറ്റപത്രം സമര്‍പ്പിച്ച്‌ സിബിഐ; സിബി മാത്യൂസും, ആര്‍.ബി. ശ്രീകുമാറും പ്രതികള്‍

തിരുവനന്തപുരം: ഐ.എസ്.ആര്‍.ഒ ചാരക്കേസിലെ ഗൂഢാലോചനയില്‍ കേസെടുത്ത് സിബിഐ. സിബി മാത്യൂസും ആര്‍.ബി. ശ്രീകുമാറും പ്രതികള്‍. പ്രതികള്‍ക്കെതിരെ ഗൂഢാലോചന, കസ്റ്റഡി മര്‍ദ്ദനം എന്നീ വകുപ്പുകള്‍ ചുമത്തിയുളള കുറ്റപത്രം സിബിഐ സമര്‍പ്പിച്ചു. തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് എഫ്.ഐ.ആര്‍ സമര്‍പ്പിച്ചത്. കേരളാ പോലീസ്, ഐ.ബി. ഉദ്യോഗസ്ഥരടക്കം പതിനെട്ട് പേരെ കേസില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്. പേട്ട സി.ഐ ആയിരുന്ന എസ്. വിജയനാണ് ഒന്നാം പ്രതി. സിബി മാത്യൂസ് നാലാം പ്രതിയും, കെ.കെ.ജോഷ്വ അഞ്ചാം […]

Subscribe US Now