ഒരു വാക്കിന്റെ പേരില്‍ രാജ്യദ്രോഹ കുറ്റം ചുമത്തപ്പെട്ടു: സ്വന്തം ജീവിതം സിനിമയാക്കാന്‍ ആലോചിക്കുന്നതായി ഐഷ സുല്‍ത്താന

User
0 0
Read Time:1 Minute, 40 Second

തിരുവനന്തപുരം: സ്വന്തം ജീവിതം സിനിമയാക്കാന്‍ ആലോചിക്കുന്നതായി ചലച്ചിത്ര പ്രവര്‍ത്തക ഐഷ സുല്‍ത്താന. ഒരു വാക്കിന്റെ പേരില്‍ രാജ്യദ്രോഹ കുറ്റം ചുമത്തപ്പെട്ട തന്റെ ജീവിതം സിനിമയാക്കാന്‍ ആലോചിക്കുന്നതായും അതിനുവേണ്ടിയുള്ള ജോലികള്‍ തുടങ്ങി കഴിഞ്ഞെന്നും ഐഷ, ഏഷ്യാനെറ്റ് ന്യൂസിന്റെ പോയിന്റ് ബ്ലാങ്കില്‍ പറഞ്ഞു.

‘പ്രതീക്ഷിക്കാത്ത ഒരു കാര്യം, പ്രതീക്ഷിക്കാത്ത രീതിയില്‍ വളര്‍ന്നു, മറ്റ് ആളുകള്‍ അതിനെ പല രീതിയില്‍ വ്യാഖ്യാനിക്കുകയും ചെയ്യുന്നു. പലരും രാജ്യദ്രോഹകുറ്റത്തിന് അറസ്റ്റ് ചെയ്യപ്പെട്ട വാര്‍ത്ത ചാനലില്‍ കാണാറുണ്ട്. അവരും എന്നെ പോലെയുള്ള ആള്‍ക്കാരായിരിക്കാം. ഇതെന്റെ സ്വന്തം അനുഭവമാണ്. അത് കൊണ്ട് തന്നെയാണ് ഇത് സിനിമയാക്കുന്നത് ആലോചിക്കുന്നത്’- ഐഷ വ്യക്തമാക്കി.

ചാനല്‍ ചര്‍ച്ചയില്‍ ലക്ഷദ്വീപിലെ കൊവിഡ് വ്യാപനത്തിന് കാരണം കേന്ദ്ര സര്‍ക്കാരിന്‍റെ ബയോ വെപ്പണാണെന്ന പ്രസ്തതാവനയാണ് ഐഷയ്ക്കെതിരായ രാജ്യദ്രോഹ കേസിലേക്ക് നയിച്ചത്. ബി.ജെ.പി ലക്ഷദ്വീപ് ഘടകമാണ് പരാതി നല്‍കിയത്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

അര്‍ജുന്‍ ആയങ്കി കസ്റ്റംസിന് മുമ്ബില്‍ ഹാജരായി

കൊച്ചി | കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസിലെ മുഖ്യസൂത്രധാരനെന്ന് സംശയിക്കുന്ന അര്‍ജുന്‍ ആയങ്കി കസ്റ്റംസിന് മുമ്ബില്‍ ഹാജരായി. ഒളിവിലായിരുന്ന അര്‍ജുന്‍ ആയങ്കി ഇന്ന് രാവിലെ 10.45ഓടെയാണ് കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ എത്തിയത്. രണ്ട് അഭിഭാഷകര്‍ക്കൊപ്പമാണ് അര്‍ജുന്‍ എത്തിയത്.ഒളിവിലുള്ള അര്‍ജുനായി ഏതാനും ദിവസങ്ങളിലായി കസ്റ്റംസ് തിരിച്ചില്‍ നടത്തുകയായിരുന്നു. കടുത്ത നടപടികളുണ്ടാകുമെന്ന കസ്റ്റംസിന്റെ മുന്നറിയിപ്പിന് പിന്നാലെയാണ് ചോദ്യം ചെയ്യലിന് ഹാജരായത്. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് കസ്റ്റംസ് കണ്ണൂരിലുള്ള അര്‍ജുന്റെ വീടിന് മുമ്ബില്‍ നോട്ടീസ് പതിക്കുകയായിരുന്നു. ഇതിന്റെ […]

You May Like

Subscribe US Now