ഒറ്റ, ഇരട്ടയക്ക നിയന്ത്രണത്തില്‍ നാളെ മുതല്‍ സ്വകാര്യബസ് സര്‍വീസ്; ശനി, ഞായര്‍ ദിവസങ്ങളില്‍ അനുവദിക്കില്ല

User
0 0
Read Time:1 Minute, 30 Second

തിരുവനന്തപുരം: ലോക്ക്ഡൗണ്‍ ഇളവുകളുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ സ്വകാര്യ ബസ് സര്‍വീസ് നാളെ മുതല്‍ പുനരാരംഭിക്കും. നിയന്ത്രണങ്ങളോടെയാണ് സര്‍വീസ്. ഒറ്റ, ഇരട്ടയക്ക നമ്ബര്‍ ക്രമത്തിലാകും ബസ് സര്‍വീസ് നടത്തുക. ഒറ്റയക്ക നമ്ബറുകളില്‍ അവസാനിക്കുന്ന ബസുകള്‍ ഒരു ദിവസവും ഇരട്ടയക്ക നമ്ബറില്‍ അവസാനിക്കുന്ന ബസുകള്‍ അടുത്ത ദിവസവും നിരത്തിലിറങ്ങൂ. നിയന്ത്രണങ്ങളില്‍ ഇളവുകള്‍ വരുത്തിയതിന് പിന്നാലെ കെഎസ്‌ആര്‍ടിസി ബസുകള്‍ സര്‍വീസ് നടത്താന്‍ ആരംഭിച്ചിരുന്നു. ഇന്ന് മുതല്‍ കെഎസ്‌ആര്‍ടിസി ഓര്‍ഡിനറിസര്‍വീസ് ആരംഭിച്ചു.

നാളെ ഒറ്റയക്ക നമ്ബര്‍ ബസുകള്‍ക്ക് സര്‍വീസ് നടത്താനാണ് അനുമതിയുള്ളത്. ശനിയും ഞായറും സര്‍വീസ് നടത്തരുതെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഈ ദിവസങ്ങളില്‍ ലോക്ക്‌ഡൌണ്‍ നിയന്ത്രണങ്ങള്‍ ഉണ്ടായിരിക്കുമെന്ന് മുഖ്യമന്ത്രി നേരത്തെ തന്നെ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വാരാന്ത്യ ദിനങ്ങളില്‍ സര്‍വീസുകള്‍ നടത്തരുതെന്ന നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

രാജ്യദ്രോഹക്കേസ്: ചലച്ചിത്ര പ്രവര്‍ത്തക ആയിഷ സുല്‍ത്താന ഹാജരാകണം; അറസ്റ്റുണ്ടായാല്‍ ഇടക്കാല ജാമ്യം നല്‍കണമെന്ന് ഹൈക്കോടതി

കൊച്ചി: രാജ്യദ്രോഹ ക്കേസില്‍ ചലച്ചിത്ര പ്രവര്‍ത്തക ആയിഷ സുല്‍ത്താന ചോദ്യം ചെയ്യലിന് ഹാജരാകണം എന്ന് ഹൈക്കോടതി. അറസ്റ്റ് ഉണ്ടായാല്‍ ഇടക്കാല ജാമ്യം നല്‍കണമെന്നും 50,000 രൂപയുടെ രണ്ട് ആള്‍ജാമ്യത്തില്‍ വിട്ടയയ്ക്കണമെന്നുമാണ് നിര്‍ദേശം. കേസ് വിധി പറയാന്‍ മാറ്റിവച്ചുകൊണ്ടാണ് കോടതിയുടെ ഇടക്കാല ഉത്തരവ്. അറസ്റ്റു രേഖപ്പെടുത്തിയാലും അഭിഭാഷകന്റെ സാന്നിധ്യത്തില്‍ മാത്രമേ ചോദ്യം ചെയ്യാവൂ എന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ആയിഷ സുല്‍ത്താന ഞായറാഴ്ച 4.30ന് കവരത്തില്‍ പൊലീസ് സ്‌റ്റേഷനില്‍ ഹാജരാകണമെന്നാണ് നിര്‍ദേശം. ഒരാഴ്ചയാണ് […]

You May Like

Subscribe US Now