ഒളിച്ചോടിയതല്ല; അമേരിക്കയില്‍ ചികിത്സയ്ക്ക് പോകുന്നതിനാണ് ഇന്ത്യ വിട്ടതെന്നും താന്‍ നിയമം അനുസരിക്കുന്ന പൗരനാണെന്നും മെഹുല്‍ ചോക്‌സി

User
0 0
Read Time:3 Minute, 30 Second

ന്യൂഡല്‍ഹി: അമേരിക്കയില്‍ ചികിത്സയ്ക്ക് പോകുന്നതിനാണ് ഇന്ത്യ വിട്ടതെന്നും താന്‍ നിയമം അനുസരിക്കുന്ന പൗരനാണെന്നും പഞ്ചാബ് നാഷണല്‍ ബാങ്ക് (പിഎന്‍ബി) തട്ടിപ്പുകേസിലെ പ്രതിയായ രത്‌നവ്യാപാരി മെഹുല്‍ ചോക്‌സി. ഡൊമിനിക്ക ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ചോക്‌സി ഈ അവകാശവാദം ഉന്നയിച്ചത്.

‘ഇന്ത്യയിലെ നിയമത്തില്‍നിന്ന് ഒളിച്ചോടിയതല്ല, രാജ്യം വിട്ടപ്പോള്‍ തനിക്കെതിരെ ഒരു വാറന്റ് പോലുമില്ലായിരുന്നു. യുഎസില്‍ ചികിത്സയ്ക്കായാണ് പോയത്. ഒളിച്ചുകഴിയാന്‍ ഒരു ഉദ്ദേശവുമില്ല. ഇന്റര്‍പോളിന്റെ റെഡ് കോര്‍ണര്‍ നോട്ടിസ് രാജ്യാന്തര വാറന്റ് അല്ല. കീഴടങ്ങാനുള്ള അഭ്യര്‍ഥനയാണ്. ഇന്ത്യയിലേക്കു നാടുകടത്താനുള്ള നടപടികള്‍ ആന്റിഗ്വയില്‍ ആരംഭിച്ചിട്ടുണ്ട്. അതിനാല്‍ കോടതി അനുമതിയില്ലാതെ ഡൊമിനിക്ക വിടില്ല.

എന്നെ ഇന്ത്യയിലേക്ക് നാടുകടത്തണോയെന്ന് തീരുമാനിക്കാന്‍ ഞാന്‍ ആന്റിഗ്വ സുപ്രീം കോടതിയില്‍ രണ്ട് ഹര്‍ജികള്‍ നല്‍കിയിരുന്നു. എല്ലാ കോടതി നടപടികളിലും താന്‍ ഹാജരായിട്ടുണ്ട്. നിയമം അനുസരിക്കുന്നയാണാണ് ഞാന്‍. മുന്‍പ് ഒരു കേസിലും പെട്ടിട്ടില്ല. പൊലീസ് കസ്റ്റഡിയില്‍ തുടര്‍ന്നാല്‍ ആരോഗ്യം നശിക്കുമെന്ന് പേടിയുണ്ട്. 62 വയസ്സായി. ഗുരുതര രോഗമുള്ളയാളാണ്. പ്രമേഹമുണ്ട്. തലച്ചോറില്‍ രക്തം കട്ടപിടിക്കുന്നുണ്ട്. ഹൃദ്രോഗവും മറ്റു പ്രശ്നങ്ങളുമുണ്ട്.

ജാമ്യത്തിന് പണം കെട്ടിവയ്ക്കണമെങ്കില്‍ അതിനും തയാറാണ്. അനധികൃതമായി ഡൊമിനിക്കയില്‍ പ്രവേശിച്ചുവെന്ന കേസില്‍ കോടതി നടപടി തീരുന്നതുവരെ രാജ്യത്ത് താമസിക്കാനുള്ള ശേഷിയുണ്ട്. സ്വന്തം സുരക്ഷ ഉറപ്പാക്കാനും കഴിയും’ – 8 പേജുള്ള സത്യവാങ്മുലത്തില്‍ ചോക്സി പറയുന്നു.

2018 ജനുവരി ആദ്യ വാരമാണ് ചോക്‌സിയും അനന്തരവന്‍ നീരവ് മോഡിയും ഇന്ത്യയില്‍നിന്ന് കടന്നത്. കോടികളുടെ പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് സംബന്ധിച്ച വാര്‍ത്തകള്‍ ഇന്ത്യന്‍ ബാങ്കിങ് മേഖലയെ പിടിച്ചുകുലുക്കുന്നതിന് തൊട്ടുമുമ്ബായിരുന്നു ഇത്. പൊതുമേഖലാ ബാങ്കിലെ ഉദ്യോഗസ്ഥര്‍ക്ക് കോഴ നല്‍കി ലെറ്റര്‍ ഓഫ് അണ്ടര്‍ടേക്കിങുകള്‍ സ്വന്തമാക്കുകയും അതുപയോഗിച്ച്‌ വിദേശ ബാങ്കുകളില്‍നിന്ന് വന്‍തുക കടമെടുക്കുകയും അത് തിരിച്ചടയ്ക്കാതിരിക്കുകയും ചെയ്തുവെന്നാണ് അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിട്ടുള്ളത്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

ഡല്‍ഹിയില്‍ കോവിഡ് കേസുകള്‍ കുറയുന്നു; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 0.5 ശതമാനമായി കുറഞ്ഞു

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കേവിഡ് കേസുകള്‍ കുറഞ്ഞുവരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 381 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. മാര്‍ച്ച്‌ 15ന് ശേഷം ആദ്യമായാണ് പ്രിതിദിന കേസുകളില്‍ കുറവ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 0.5 ശതമാനമായി കുറഞ്ഞെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. കോവിഡ് ബാധിച്ച്‌ 34 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ദിവസം 414 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഡല്‍ഹിയില്‍ ഇതുവരെ 24,591 പേരാണ് കോവിഡ് ബാധിച്ച്‌ […]

You May Like

Subscribe US Now