ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ നിര്‍ദേശം; ഏകാധ്യാപക വിദ്യാലയങ്ങളിലെ അധ്യാപകരെ സ്ഥിരപ്പെടുത്തും

User
0 0
Read Time:1 Minute, 40 Second

സര്‍ക്കാര്‍ വകുപ്പുകളിലെയും സ്ഥാപനങ്ങളിലെയും ഒഴിവുകള്‍ ഒരാഴ്ചയ്ക്കുള്ളില്‍ പി.എസ്.‌സിക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ സര്‍ക്കാര്‍ നിര്‍ദേശം. ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് വിവിധ വകുപ്പുകള്‍ക്ക് ഈ നിര്‍ദേശം നല്‍കിയത്. ഈ സര്‍ക്കാര്‍ വന്ന ശേഷം നടന്ന നിയമനങ്ങളും മുന്‍ സര്‍ക്കാരിന്റെ കാലത്തെ നിയമനങ്ങളും സംബന്ധിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ മന്ത്രിസഭാ യോഗത്തില്‍ വിശദീകരിച്ചു.

ഇതിന്റെ ഏകോപനച്ചുമതല ചീഫ് സെക്രട്ടറിക്ക് നല്‍കാനും മന്ത്രിസഭ തീരുമാനിച്ചു. വകുപ്പുകളിലെ സ്ഥാനക്കയറ്റം സംബന്ധിച്ച തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ ചീഫ് സെക്രട്ടറി നടപടിയെടുക്കണമെന്നും നിര്‍ദേശം നല്‍കി.

ഏകാധ്യാപക വിദ്യാലയങ്ങളിലെ 344 അധ്യാപകരെ സ്ഥിരപ്പെടുത്താനും മന്ത്രിസഭ തീരുമാനിച്ചു. പത്തുവര്‍ഷത്തിലേറെയായി കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നവരെയാണ് സ്ഥിരപ്പെടുത്തുന്നത്. സിവില്‍ സപ്ലൈസില്‍ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് മരവിപ്പിച്ച തസ്തികകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നവരെ സ്ഥിരപ്പെടുത്താനും തീരുമാനമായി.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

മണ്ണെണ്ണയില്‍ കുളിച്ച റിജു ഒരു റാങ്ക് ലിസ്റ്റിലുമില്ല, പിന്നില്‍ രമേശ് ചെന്നിത്തല?; ബന്ധുനിയമനം ആയുധമാക്കി കോണ്‍ഗ്രസ്

ബന്ധു നിയമനവുമായി ബന്ധപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം ചെയ്യുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്കിടയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നുഴഞ്ഞു കയറിയെന്ന് ധനമന്ത്രി തോമസ് ഐസക്. മണ്ണെണ്ണക്കുപ്പിയും കൊടുത്ത് റിജു അടക്കമുള്ളവരെ തങ്ങള്‍ക്കിടയിലേയ്ക്ക് നുഴഞ്ഞു കയറാന്‍ നിയോഗിക്കുന്നത് രമേശ് ചെന്നിത്തലയെപ്പോലുള്ളവരാണെന്ന് ധനമന്ത്രി ഫേസ്ബുക്ക് കുറിപ്പിലൂടെ ആരോപിച്ചു. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട എല്ലാവരെയും നിയമിക്കാന്‍ കഴിയില്ലെന്ന് മനസിലാക്കാന്‍ സാമാന്യബുദ്ധി മതി. ഈ യാഥാര്‍ത്ഥ്യത്തെ മണ്ണെണ്ണയൊഴിച്ച്‌ കത്തിച്ചു കളയാനാവില്ല. സര്‍ക്കാരിനെതിരെ പൊടുന്നനെ പൊട്ടിപ്പുറപ്പെട്ട അക്രമസമരത്തിന്റെ സൂത്രധാരവേഷത്തില്‍ യുഡിഎഫ് […]

You May Like

Subscribe US Now