ഓക്സിജന്‍ പ്രതിസന്ധി ; കേന്ദ്രത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി സു​പ്രീം കോ​ട​തി

User
0 0
Read Time:2 Minute, 24 Second

ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത്തെ ഓ​ക്സി​ജ​ന്‍ പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കു​ന്ന​തി​ല്‍ കേ​ന്ദ്ര​ത്തി​ന് വീ​ഴ്ച​യു​ണ്ടാ​യെ​ന്ന രൂക്ഷ വിമര്‍ശനവുമായി സു​പ്രീം കോ​ട​തി .ഓ​ക്സിജ​ന്‍ ലഭിക്കാതെ ആ​ളു​ക​ള്‍ മ​രി​ക്കു​ന്ന​ത് കേ​ന്ദ്ര​ത്തി​നും നി​ഷേ​ധി​ക്കാ​നാ​വി​ല്ല. കോവിഡിനെതിരെ പോരാടാന്‍ കേ​ന്ദ്രം പ​ല​തും ചെ​യ്യു​ന്നു​ണ്ടെ​ങ്കി​ലും വീ​ഴ്ച​യു​ണ്ടാ​യെ​ന്ന് കോ​ട​തി വി​മ​ര്‍​ശി​ച്ചു.

ഓ​ക്സി​ജ​ന്‍ പ്ര​തി​സ​ന്ധി പ​രി​ഹ​രി​ച്ചി​ല്ലെ​ങ്കി​ല്‍ കോ​ട​തി​യ​ല​ക്ഷ്യ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന ഡ​ല്‍​ഹി ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ് നീ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കേ​ന്ദ്രം സ​മ​ര്‍​പ്പി​ച്ച ഹ​ര്‍​ജി പ​രി​ഗ​ണി​ക്കു​ന്ന​തി​നി​ടെ​യാ​ണ് സുപ്രീം കോ​ട​തി​യു​ടെ രൂക്ഷ വി​മ​ര്‍​ശ​നം. ഓ​ക്സി​ജ​ന്‍ ല​ഭ്യ​ത നി​രീ​ക്ഷി​ക്കു​ന്ന​തി​നു​ള്ള ഡ​ല്‍​ഹി ഹൈ​ക്കോ​ട​തി​യു​ടെ അ​ധി​കാ​ര​ത്തി​ന് സ്റ്റേ ​ത​ട​സ​മ​ല്ലെ​ന്നും സു​പ്രീം കോ​ട​തി നി​രീ​ക്ഷി​ച്ചു.

ഓ​ക്സി​ജ​ന്‍ പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കു​ന്ന​തി​ല്‍ മും​ബൈ മു​ന്‍​സി​പ്പാ​ലി​റ്റി സ്വീ​ക​രി​ച്ച ന​ട​പ​ടി ക​ണ്ടു​പ​ഠി​ക്കാ​ന്‍ നി​ര്‍​ദേ​ശി​ച്ച കോ​ട​തി ഡ​ല്‍​ഹി​ക്ക് ന​ല്‍​കു​ന്ന ഓ​ക്സി​ജ​ന്‍റെ ക​ണ​ക്ക് കൃത്യമായി സ​മ​ര്‍​പ്പി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു. അ​തേ​സ​മ​യം, രാജ്യത്ത് പ്ര​തി​ദി​ന രോ​ഗ​ബാ​ധി​ത​ര്‍ ഉ​യ​രു​ക​യാ​ണെ​ന്നും സാ​ധ്യ​മാ​യ​തെ​ല്ലാം ചെ​യ്യു​ന്നു​ണ്ടെ​ന്നും കേ​ന്ദ്രസര്‍ക്കാര്‍ കോ​ട​തി​യെ അ​റി​യി​ച്ചു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

രാജ്യത്ത് കൊവിഡിന്റെ മൂന്നാംതരംഗം ഉറപ്പ്; വൈറസുകള്‍ക്ക് ഇനിയും ജനിതകമാറ്റം സംഭവിക്കാം. മൂന്നാംതരംഗത്തെ നേരിടാന്‍ സജ്ജമാകണമെന്നും സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ്

ഡല്‍ഹി: രാജ്യത്ത് കൊവിഡിന്റെ മൂന്നാംതരംഗം ഉറപ്പെന്ന് ആരോഗ്യമന്ത്രാലയം. വൈറസുകള്‍ക്ക് ഇനിയും ജനിതകമാറ്റം സംഭവിക്കാം. മൂന്നാംതരംഗത്തെ നേരിടാന്‍ സജ്ജമാകണമെന്നും സംസ്ഥാനങ്ങള്‍ക്ക് ആരോഗ്യമന്ത്രാലയം നിര്‍ദ്ദേശം നല്‍കി. നിലവിലെ വാക്‌സീനുകള്‍ വൈറസുകളെ നേരിടാന്‍ പര്യാപ്തമാണ്. എന്നാല്‍ ജനിതക മാറ്റം വരാവുന്ന വൈറസുകളെ മുന്‍കൂട്ടി കണ്ടുകൊണ്ട് വാക്‌സീനുകളില്‍ മാറ്റങ്ങള്‍ ഉണ്ടാക്കേണ്ടതുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കുന്നു. കേരളം ഉള്‍പ്പെടെ പത്ത് സംസ്ഥാനങ്ങളിലെ വ്യാപനം അതിതീവ്രമെന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ വിലയിരുത്തല്‍. കോഴിക്കോട്, മലപ്പുറം,പാലക്കാട്, എറണാകുളം, തൃശൂര്‍, കോട്ടയം, ആലപ്പുഴ, കൊല്ലം ജില്ലകളിലെ […]

You May Like

Subscribe US Now