ഓസ്കര്‍ 2021: മികച്ച നടന്‍ ആന്തണി ഹോപ്കിന്‍സ്, നടി ഫ്രാന്‍സെസ് മക്ഡൊര്‍മന്‍ഡ്

User
0 0
Read Time:1 Minute, 59 Second

ലോസ്​ഏഞ്ചല്‍സ്: മികച്ച സംവിധാനത്തിനുള്ള ഒാസ്​കര്‍ പുരസ്​കാരം നേടി ചരിത്രം കുറിച്ച്‌ ക്ലോയി ചാവോ. ചൈനീസ് വംശജ ക്ലോയി ഈ പുരസ്കാരം നേടുന്ന ആദ്യ ഏഷ്യക്കാരിയാണ്. മികച്ച സംവിധാനത്തിന് ഓസ്കര്‍ നേടുന്ന രണ്ടാമത്തെ വനിതയായി ക്ലോയി മാറി. മികച്ച ചിത്രമായി ​തെരഞ്ഞെടുത്ത നൊമാഡ്‍ലാന്‍ഡ് എന്ന ചിത്രത്തിലൂടെയാണ്​ ​േക്ലായി ചാവോ പുരസ്​കാര ജേതാവായത്​. മികച്ച നടിയടക്കം മൂന്ന്​ പുരസ്​കാരങ്ങള്‍ നൊമാഡ്‍ലാന്‍ഡ് നേടി.

ഫ്രാന്‍സെസ് മക്ഡോര്‍മന്‍ഡ്​ ആണ്​ മികച്ചനടി. നൊമാഡ്​ലാന്‍ഡില്‍ ഇവര്‍ അവതരിപ്പച്ച വേഷത്തിനാണ്​ അവാര്‍ഡ്​. ആന്‍ണി ഹോപ്​കിന്‍സാണ്​ മികച്ച നടന്‍. ‘ദ ഫാദര്‍’ ലെ വേഷമാണ്​ ആന്‍റണി ഹോപ്​കിന്‍സിന്​ അവാര്‍ഡ്​ നേടിക്കൊടുത്തത്​. മികച്ച നടനുള്ള അവാര്‍ഡ്​ നേടുന്ന ഏറ്റവും ​പ്രായം കൂടിയ ആളെന്ന ബഹുമതിയും ആന്‍റണിക്ക്​ സ്വന്തമായി.​

ജൂദാസ് ആന്‍ഡ് ദ് ബ്ലാക് മിസ്സീയ എന്ന ചിത്രത്തിലൂടെ മികച്ച സഹനടനുളള പുരസ്കാരം ഡാനിയല്‍ കലൂയ സ്വന്തമാക്കി. പ്രോമിസിങ് യങ് വുമന്‍ എന്ന ചിത്രത്തിലൂടെ മികച്ച തിരക്കഥയ്ക്കുള്ള പുരസ്കാരം എമെറാള്‍ ഫെന്നെല്‍ സ്വന്തമാക്കി. മികച്ച അവലംബിത തിരക്കഥ ക്രിസ്റ്റഫര്‍ ഹാംപ്റ്റന്‍, ഫ്ലോറിയന്‍ സെല്ലെര്‍ (ചിത്രം: ദ് ഫാദര്‍). മികച്ച ഛായാഗ്രഹണം: എറിക് മെസേര്‍ഷ്മിറ്റ് (ചിത്രം: മാന്‍ക്).

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

ഓക്‌സിജന്‍ ഇല്ലെന്ന് പ്രചരിപ്പിച്ചാല്‍ നടപടിയെന്ന് യോഗി ; തന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടിക്കൊള്ളാന്‍ പ്രിയങ്ക

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ ഓക്‌സിജന്‍ ദൗര്‍ലഭ്യമില്ലെന്നും പത്രങ്ങള്‍ വ്യാജ വാര്‍ത്ത ചമയ്ക്കുകയാണെന്നുമുള്ള മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വാദത്തിനെതിരേ കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാഗാന്ധി. യുപിയില്‍ ഓക്‌സിജന്‍ അടിയന്തിരാവസ്ഥ ആണെന്നും ഇത്തരത്തില്‍ യാഥാര്‍ത്ഥ്യങ്ങളോട് മുഖം തിരിച്ച്‌ നില്‍ക്കാന്‍ ഒട്ടും വികാരമില്ലാത്ത സര്‍ക്കാരിനേ കഴിയൂ എന്നും പ്രിയങ്കാഗാന്ധി പറഞ്ഞു. യുപിയില്‍ ഓക്‌സിജന്‍ ഇല്ലെന്ന രീതിയില്‍ വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നവരുടെ സ്വത്തുക്കള്‍ കണ്ടു കെട്ടുമെന്ന യോഗിയുടെ വാദത്തെ തന്റെ സ്വത്ത് പിടിച്ചെടുത്താലും കുഴപ്പമില്ല പക്ഷേ ദൈവത്തെയോര്‍ത്ത് സാഹചര്യത്തിന്റെ […]

You May Like

Subscribe US Now