Read Time:54 Second
ബെംഗളൂരു: കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് നിബന്ധന കര്‍ശനമാക്കി കര്‍ണാടക. അതിര്‍ത്തി കടക്കാന്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വീണ്ടും നിര്‍ബന്ധമാക്കി.
ആര്.ടി.പി.സി.ആര് ടെസ്റ്റ് നടത്തി നെഗറ്റീവായവര്‍ക്ക് മാത്രമേ സംസ്ഥാനത്തേക്ക് പ്രവേശനം അനുവദിക്കുകയുള്ളൂ. തലപ്പാടിയില്‍ അടക്കം ബസുകള്‍ നിര്‍ത്തി പരിശോധന നടത്തിയ ശേഷം മാത്രമാണ് കടത്തിവിടുന്നത്.
അതേസമയം, സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തവക്ക് ഇന്നത്തേക്ക് ഇളവ് അനുവദിച്ചിട്ടുണ്ട്. എന്നാല്‍ നാളെ മുതല്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്.