കര്‍ഷക സമരം: ഉടന്‍ പരിഹാരം കാണണം; പ്രതികരിച്ച്‌ ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ സംഘടന

User
0 0
Read Time:2 Minute, 17 Second

രാജ്യതലസ്ഥാനത്ത് കര്‍ഷക സമരം തുടരുന്ന സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാരും പ്രതിഷേധക്കാരും സംയമനം പാലിക്കണമെന്ന് ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ സംഘടന. സമാധാനപരമായി പ്രതിഷേധങ്ങള്‍ക്കായി ഒത്തു കൂടാന്‍ എല്ലാവര്‍ക്കും അവകാശമുണ്ടെന്നും സമരത്തിന് എത്രയും വേഗം പരിഹാരം കാണണമെന്നും സംഘടന ആവശ്യപ്പെട്ടു.

മൂന്ന് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി അതിര്‍ത്തിയില്‍ നടത്തുന്ന കര്‍ഷക സമരത്തിന് അന്താരാഷ്ട്ര ശ്രദ്ധ കൈവന്നതോടെ പ്രതികരണവുമായി നിരവധി പേരാണ് രം​ഗത്തെത്തിയത്. അതിനിടെ സമരം ശക്തമായി മുന്നോട്ടു പോവുകയാണ്. സമരം അടിച്ചമര്‍ത്തുന്നതിനെതിരെ കര്‍ഷകര്‍ ഇന്ന് രാജ്യവ്യാപകമായി ദേശീയ-സംസ്ഥാന പാതകള്‍ ഉപരോധിക്കാനാണ് കര്‍ഷക സംഘടനകളുടെ തീരുമാനം. ചക്കാ ജാം എന്ന പേരാണ് ഈ സമരത്തിന് നല്‍കിയിരിക്കുന്നത്.

സമരത്തിന് കോണ്‍ഗ്രസ് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. വെള്ളിയാഴ്ച ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി കൂടിക്കാഴ്ച നടത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സ്ഥിതിഗതികള്‍ വിലയിരുത്തി. റോഡ് തടയുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. ഉച്ചക്ക് 12ന് തുടങ്ങുന്ന റോഡ് സ്തംഭിപ്പിക്കല്‍ മൂന്ന് മണിക്ക് ഒരു മിനിറ്റ് തുടര്‍ച്ചയായി ഹോണ്‍ അടിച്ചായിരിക്കും അവസാനിപ്പിക്കുകയെന്ന് സംയുക്ത സമരസമിതി അറിയിച്ചു. പൊലീസ്, അതിര്‍ത്തികള്‍ അടച്ച ഡല്‍ഹിയെ റോഡ് തടയലില്‍ നിന്ന് ഒഴിവാക്കി.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

കൊറോണ വൈറസിന്റെ ഏത് വകഭേദത്തേയും ഒരു മണിക്കൂറിനുള്ളില്‍ കണ്ടെത്താം; കണ്ടുപിടിത്തവുമായി ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍

ന്യൂഡല്‍ഹി: കൊറോണ രോഗ ബാധയെക്കാള്‍ വൈറസിന്റെ ജനിതകമാറ്റമാണ് ഇപ്പോള്‍ മിക്ക രാജ്യങ്ങളും നേരിടുന്ന പ്രധാന വെല്ലുവിളി. ബ്രിട്ടണിലായിരുന്നു ആദ്യം വൈറസിന്റെ വകഭേദം കണ്ടെത്തിയത്. ഇന്ന് പല രാജ്യങ്ങളിലേക്കും അതിവേഗ വ്യാപന ശേഷിയുള്ള കൊറോണ വൈറസ് വകഭേദം വ്യാപിച്ചിരിക്കുകയാണ്. വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്താന്‍ പുതിയ കണ്ടുപിടുത്തവുമായി എത്തിയിരിക്കുകയാണ് ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍. വൈറസിന്റെ വകഭേദത്തെ ഇതുവരെ കണ്ടെത്തിയത് ജീനോം സീക്വന്‍സിംഗ് ടെസ്റ്റ് വഴിയായിരുന്നു. ജീനോം സീക്വന്‍സിംഗ് വഴി നടത്തുന്ന ടെസ്റ്റിന്റെ ഫലം പുറത്തുവരാന്‍ […]

You May Like

Subscribe US Now